സഹകരണ ബാങ്കുകളുടെ ഓഹരിയും വില്‍പ്പനയ്ക്ക്
തിരുവനന്തപുരം: സഹകരണബാങ്കുകളുടെ ഓഹരിയും വില്‍പ്പനയ്ക്ക്.ഓഹരിയുടമകള്‍ അംഗങ്ങളാകുകയും അവര്‍ വോട്ടുചെയ്ത് ഭരണസമിതിയെ തിരഞ്ഞെടുക്കുകയും ചെയ്യുന്നതാണ് സംസ്ഥാന സഹകരണ നിയമത്തിലെ വ്യവസ്ഥ. ഇത് നിരാകരിച്ചാണ് റിസര്‍വ് ബാങ്ക് പുതിയ കരട് വിജ്ഞാപനം ഇറക്കിയത്. അര്‍ബന്‍ ബാങ്കുകളിലെ കാര്യമാണ് പറയുന്നതെങ്കിലും, അന്തിമ വിജ്ഞാപനം വരുന്നതോടെ ഇത് കേരളബാങ്കിനും ബാധകമാകും.
റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതിയോടെയാണ് ഓഹരി വില്‍പ്പന നടത്തേണ്ടതെന്നും പറയുന്നു. ഓഹരി പിന്‍വലിക്കുന്നതും വിലക്കി. 9 ശതമാനം മൂലധനപര്യാപ്തത ഇല്ലാത്ത സഹകരണബാങ്കുകളിലെ ഓഹരി പിന്‍വലിക്കാനാകില്ല.സംസ്ഥാനത്തെ പ്രാഥമിക സഹകരണബാങ്കുകള്‍ക്ക് കോടികളുടെ ഓഹരികളാണ് കേരളബാങ്കിലുള്ളത്. പ്രത്യേക സ്കീമിലൂടെ ഓഹരി വാങ്ങിയവര്‍ക്കായിരിക്കും ആദ്യപരിഗണന. ബാക്കിയുള്ള തുകമാത്രമായിരിക്കും വോട്ടവകാശമുള്ള സ്ഥിരംഅംഗങ്ങള്ക്ക് നല്‍കുക.
പൊതുജനങ്ങളില്‍നിന്നടക്കം അഭിപ്രായം തേടിക്കൊണ്ടാണ് കരട് വിജ്ഞാപനം ഇറക്കിയിട്ടുള്ളത്. കേരളത്തിലെ സഹകരണമേഖലയുടെ ഘടനയെത്തന്നെ മാറ്റുന്ന പരിഷ്കരണത്തോട് സംസ്ഥാനത്തിന് കടുത്ത എതിര്‍പ്പാണ്.എന്നാല്‍ ഇക്കാര്യത്തില്‍ എന്തുനടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല.