സി.എന്‍ കണ്‍സ്ട്രക്ഷന്‍സ് ; സ്വപ്നങ്ങള്‍ക്ക് ചിറക് പകരുന്ന നിര്‍മാണ രംഗത്തെ പുത്തന്‍ പേര്

വീട് വെറുമൊരു കെട്ടിടമല്ല; ഏതൊരു വ്യക്തിയുടെയും സ്വപ്‌ന സാക്ഷാത്ക്കാരമാണ്. കൂട്ടിയും കിഴിച്ചും പണിതെടുക്കുന്ന അത്തരം വീടുകള്‍ക്ക് കരുത്ത് പകരാന്‍ എന്ത് ചെയ്യും എന്ന ചിന്തയാണ്, സംരംഭകരാല്‍ സമൃദ്ധമായ കണ്‍സ്ട്രക്ഷന്‍ മേഖലയിലേക്ക് ചുവടുവെക്കാന്‍ തബ്‌സീര്‍ റഹ്മാന്‍ എന്ന യുവാവിനെ പ്രേരിപ്പിച്ചത്. പല ഘടകങ്ങളെയും അടിസ്ഥാനമാക്കിയാണ് ഓരോ സംരംഭകരും ഈ മേഖലയിലേക്ക് വരുന്നത്. അത്തരത്തില്‍ നോക്കിയാല്‍ പുതുമയും വ്യത്യസ്തതയുമാണ് കൊടുങ്ങല്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി.എന്‍ കണ്‍സ്ട്രക്ഷന്‍സിന്റെ മുഖമുദ്ര. തബ്‌സീര്‍ റഹ്മാന്‍ എന്ന യുവാവിന്റെ സ്വപ്‌ന സംരംഭമാണിത്. സ്ട്രക്ച്ചറല്‍ എന്‍ജിനീയറിംഗില്‍ ബിരുദാനന്തര ബിരുധാരിയായ അദ്ദേഹം തന്റെ അറിവുകളെയും അനുഭവസമ്പത്തിനെയും, വിശേഷാല്‍ ഈ മേഖലയോടുള്ള അഭിനിവേശത്തെയും ഒരു സംരംഭമായി മാറ്റുകയായിരുന്നു.

പഠനശേഷം സ്വകാര്യ MNC കമ്പനിക്ക് കീഴില്‍ അദ്ദേഹം രണ്ടുവര്‍ഷത്തോളം ജോലി ചെയ്തു. തുടര്‍ന്ന് ഫ്രീലാന്‍സിംഗിലേക്ക് ഇറങ്ങി. അവിടെ നിന്നാണ് സി.എന്‍ കണ്‍സ്ട്രക്ഷന്‍ എന്ന സ്വപ്‌നത്തിലേക്കുള്ള യാത്ര. 2022 ല്‍ ആരംഭിച്ച സ്ഥാപനം രണ്ടുവര്‍ഷം പിന്നിടുമ്പോള്‍ ഈ മേഖലയില്‍ തന്റേതായ സാന്നിധ്യം അറിയിച്ചു കഴിഞ്ഞിരിക്കുന്നു.
റസിഡന്റ്‌സ് പ്രോജക്ടുകളും വെയര്‍ ഹൗസ്, കൊമേഴ്‌സ്യല്‍ കെട്ടിടങ്ങള്‍ എന്നിവയുടെ കണ്‍സള്‍ട്ടിംഗുമാണ് പ്രധാനമായും ഇപ്പോള്‍ ചെയ്തുവരുന്നത്. റെനവേഷന്‍ വര്‍ക്കുകളും ചെയ്യാറുണ്ട്. എന്തെങ്കിലും വ്യത്യസ്ഥതയും പുതുമായുള്ളതുമായ പ്രൊജക്ടുകള്‍ തെരഞ്ഞെടുക്കുന്നത്തിലാണ് കൂതുതല്‍ ശ്രദ്ധ നല്‍കാറുള്ളത് എന്ന് തുറന്ന് പറയുന്നു തബ്‌സീര്‍.

താമസിക്കാന്‍ ഒരിടം എന്നതിലുപരിയായി വീടിന് പലവിധ മാനങ്ങള്‍ ഉണ്ട്. വീട് എപ്പോഴും ഒരു ‘റിലാക്‌സേഷന്‍ സ്‌പേസ്’ ആയിരിക്കണം. അതുകൊണ്ടുതന്നെ വാസ്തുവിന് പ്രാധാന്യം നല്‍കിയാണ് രൂപകല്‍പ്പന നടത്താറുള്ളത്. ഓരോ വ്യക്തിയുടെയും താല്‍പര്യങ്ങള്‍ വ്യത്യസ്തമായിരിക്കും. ആ താല്പര്യങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊളളുക എന്നതാണ് ഇവരുടെ രീതി.
ഒരു ക്ലെയ്ന്റ് തങ്ങളെ സമീപിക്കുകയാണെങ്കില്‍ മുന്‍പ് ചെയ്ത വര്‍ക്കുകളും അതിന്റെ ഉടമസ്ഥരെയും ഇവര്‍ പരിചയപ്പെടുത്തും. നിലവില്‍ വര്‍ക്ക് നടക്കുന്ന സൈറ്റിലും അവരെ കൊണ്ടുപോകും. അതില്‍ അവര്‍ തൃപ്തരാണെങ്കില്‍ മാത്രമേ മുന്നോട്ടുപോകുകയുള്ളൂ. പ്രവാസികള്‍ ഉള്‍പ്പെടെ നിരവധി പേരുമായി ബന്ധപ്പെട്ടുള്ള വര്‍ക്കുകള്‍ നിലവില്‍ ഇവര്‍ ചെയ്യുന്നുണ്ട്.
പരമാവധി ഗുണനിലവാരമുള്ള അസംസ്‌കൃത വസ്തുക്കളാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാറുള്ളത്. തെരഞ്ഞെടുക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരിശോധന നടത്താറുണ്ട്. ക്വാളിറ്റിയില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാറില്ലെന്നും തബ്‌സീര്‍ പറയുന്നു. അധ്യാപകരായ മാതാപിതാക്കളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ മേഖലയാണ് താന്‍ തെരഞ്ഞെടുത്തതെങ്കിലും മികച്ച പിന്തുണയും പ്രോത്സാഹനവുമാണ് കുടുംബത്തില്‍ നിന്ന് ലഭിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

പുതുമയാര്‍ന്ന പ്രൊജക്ടുകള്‍ ചെയ്ത് കൂടുതല്‍ പേരിലേക്ക് എത്തിച്ചേരണമെന്നാണ് തബ്‌സീറിന്റെ ആഗ്രഹം. വ്യത്യസ്ഥതയെ ചേര്‍ത്തുപിടിച്ചാകും മുന്നോട്ടുള്ള പ്രയാണമെന്നും ഈ യുവ സംരംഭകന്‍ ഉറപ്പിക്കുന്നു.