വസ്ത്ര സ്വപ്‌നങ്ങള്‍ക്ക് നിറമേകാം; കൂടെയുണ്ട് ‘സന്‍സ്‌കൃതി ഡിസൈന്‍ സ്റ്റുഡിയോ’

ഏതൊരാളുടെയും ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷമാണ് വിവാഹം. ആ വിവാഹം സ്വപ്‌നതുല്യമാക്കുന്നതില്‍ വസ്ത്രങ്ങളുടെ പങ്ക് വളരെ വലുതാണ്. ഓരോ പെണ്‍കുട്ടികള്‍ക്കും വിവാഹദിവസം അണിയാനുള്ള വസ്ത്രത്തെ കുറിച്ച് ധാരാളം സ്വപ്‌നങ്ങളുണ്ടായിരിക്കും. എന്നാല്‍ ആ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി നല്‍കുന്ന മികച്ച ഡിസൈനിങ് സ്ഥാപനങ്ങള്‍ കണ്ടെത്താന്‍ പലര്‍ക്കും സാധിക്കാറില്ല. എന്നാല്‍ ഏതൊരാളുടെയും വിവാഹ വസ്ത്ര സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കി നല്‍കുന്ന ഒരു സ്ഥാപനം നമ്മുടെ ഈ കേരളത്തിലുണ്ട്.

പാലക്കാട് സ്വദേശിനിയായ കൃഷ്ണപ്രിയ 2019ലാണ് സന്‍സ്‌കൃതി ബ്രൈഡല്‍ ഡിസൈന്‍ സ്റ്റുഡിയോ എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ സ്വീകരിച്ച് ഇന്ത്യയിലും വിദേശത്തുമായി ധാരാളം ഹോള്‍സെയില്‍ വ്യാപാരമാണ് ഈ സ്ഥാപനം ഇന്ന് ചെയ്യുന്നത്. സാരി, ബ്രൈഡല്‍ ബ്ലൗസ്, ഗൗണ്‍ തുടങ്ങി നിരവധി ബ്രൈഡല്‍ കസ്റ്റമൈസേഷന്‍ വസ്ത്രങ്ങളാണ് ഇവര്‍ ഡിസൈന്‍ ചെയ്ത് നല്‍കുന്നത്. കൂടാതെ എറണാകുളം കുര്‍ത്തീസ് അതോടൊപ്പം ഫാമിലി കോംമ്പോ, മം ആന്‍ഡ് ഡോട്ടര്‍ കോംമ്പോ, കസ്റ്റമൈസ്ഡ് ഔട്ട്ഫിറ്റ്‌സ്, യൂണിഫോം തുടങ്ങി എല്ലാ തരം വസ്ത്രങ്ങളും ഓര്‍ഡര്‍ അനുസരിച്ച് ഇവര്‍ ലോകത്തെവിടെയും എത്തിച്ച് നല്‍കുന്നു.
ചെറുപ്പം മുതല്‍ വസ്ത്രങ്ങളോടും ഡിസൈനിങ്ങ് മേഖലയോടും ഏറെ ഇഷ്ടമുണ്ടായിരുന്ന കൃഷ്ണപ്രിയ സ്വന്തമായി ഒരു സ്ഥാപനം ആരംഭിക്കണമെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയത് സന്‍സ്‌കൃതി ബ്രൈഡല്‍ ഡിസൈന്‍ സ്റ്റുഡിയോയിലൂടെയാണ്. ആദ്യമൊക്കെ റീസെല്ലിങ്ങിലൂടെയാണ് ആരംഭിച്ചതെങ്കിലും പതിയെ പതിയെ സ്വന്തമായി ഡിസൈന്‍ ചെയ്യാനും മനസിലുള്ള ആഗ്രഹവുമായി എത്തുന്ന ഓരോ കസ്റ്റമര്‍ക്കും അതുപോലെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തു നല്‍കാനും തുടങ്ങി. ഇതോടെ ധാരാളം കസ്റ്റമേഴ്‌സാണ് സന്‍സ്‌കൃതി തേടി എത്താന്‍ തുടങ്ങിയത്.
ബിസിനസ് സംബന്ധമായ പിന്തുണയൊന്നുമില്ലാതെയാണ് ഈ വിജയ സംരംഭം കൃഷ്ണപ്രിയ പടുത്തുയര്‍ത്തിയത്. ഇന്ന് കേരളത്തിലും ഇന്ത്യയിലും മാത്രമല്ല, വിദേശത്തും ധാരാളം കസ്റ്റമേഴ്‌സാണ് സന്‍സ്‌കൃതിക്കുള്ളത്. ഓരോ കസ്റ്റമറുടെയും മനസിലെ ഡിസൈന്‍ അതുപോലെ യാഥാര്‍ത്ഥ്യമാക്കി നല്‍കാന്‍ സാധിക്കുന്നു എന്നതാണ് ഈ സ്ഥാപനത്തിന്റെ വിജയം.

എന്‍ ആര്‍ ഐ കസ്റ്റമേഴ്‌സിലേക്ക് വസ്ത്രങ്ങള്‍ എത്തിക്കുന്നതിനായി സുഹൃത്തായ സൗമ്യ രാജേഷുമായി ചേര്‍ന്ന് സൗപര്‍ണിക എന്ന NRI പേജും ഇവര്‍ ആരംഭിച്ചിട്ടുണ്ട്. ഭര്‍ത്താവ് അഭിലാഷിന്റെയും വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പിന്തുണയാണ് കൃഷ്ണപ്രിയ എന്ന യുവ സംരംഭകക്ക് ഈ കാണുന്ന വിജയം നേടിയെടുക്കാന്‍ കരുത്തേകിയത്. സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ തന്നെ പോലെ ഏതൊരു പെണ്‍കുട്ടിക്കും സാധിക്കുമെന്ന് സ്വന്തം ജീവിതം കൊണ്ട് പ്രചോദനം പകരുകയാണ് ഈ യുവ സംരംഭക.
For Connecting us, please visit ;
https://www.instagram.com/sanskriti.krishnapriya?igsh=MXhnbGl4bjBqZW4yMQ%3D%3D
https://www.instagram.com/sowparnika.au?igsh=MWlrNnZ5YjlkMDh6dQ%3D%3D



