Classic Curve; Art of Happiness

കോവിഡ് കാലത്ത് ലോകം തന്നെ സ്തംഭിച്ചപ്പോള്‍ സ്വന്തം സമയം ‘ക്രിയേറ്റിവിറ്റി’യ്ക്കായി ഉപയോഗിച്ച വ്യക്തിയാണ് പാലക്കാട് സ്വദേശി റാഫിഷ. ജോലി നഷ്ടമായവര്‍, പഠനം പാതിവഴിയില്‍ നിന്ന് പോയവര്‍ അത്തരത്തില്‍ അനവധി ആളുകളുടെ ജീവിതത്തെ മഹാമാരി ബാധിച്ചെങ്കിലും, വീടിനുള്ളില്‍ ‘ലോക്കാ’യ ദിവസങ്ങളില്‍ റാഫിഷയുടെ മനസില്‍ അന്നൊരു ബിസിനസ് ആശയം ജനിച്ചു; ‘Classic Curve’…!
ആദ്യം ഒരു ‘ക്ലോത്തിങ് സ്‌റ്റോര്‍’ എന്ന സ്വപ്‌നമായെത്തിയ ഈ ബ്രാന്‍ഡ്, ജീവിതത്തിലെ ചില തിരിച്ചടികളാല്‍ പാതിവഴിയില്‍ നിന്നുപോയി. പക്ഷേ അങ്ങനെയൊരു ഇടവേള Classic Curveന്റെ യാത്രയ്ക്ക് വിരാമമിട്ടില്ല. പകരം, റാഫിഷയുടെ ആത്മവിശ്വാസത്തിന്റെ പുതിയ ദിശയായി അത് മാറി. ഗിഫ്റ്റ് ഹാംബറുകളുടെ ലോകത്ത് വ്യക്തിമുദ്ര പതിപ്പിക്കാനായി കൂടുതല്‍ ഭംഗിയായി, കൂടുതല്‍ സ്വപ്‌നങ്ങളുമായി Classic Curve വീണ്ടും തിരിച്ചെത്തി.
വിവാഹശേഷം ഭര്‍ത്താവ് റാഷിദിനൊപ്പം യു.എ.ഇയില്‍ എത്തിയതാണ് റാഫിഷയുടെ ജീവിതത്തിലെ യഥാര്‍ത്ഥ വഴിത്തിരിവ്. ബിസിനസില്‍ റാഷിദ് കൂടി ഭാഗമായതോടെ ഇരുവരും ചേര്‍ന്ന് ഒരു Dream Team ആയി Classic Curve മാറി.

ഭര്‍ത്താവിന്റെ പ്രോത്സാഹനത്താലും ആത്മവിശ്വാസത്താലും, Classic Curve ന് പുതിയൊരു മുഖം നല്‍കാന്‍ റാഫിഷക്ക് സാധിച്ചു. ക്രാഫ്ടിങ്ങിലേക്ക് കടന്നപ്പോള്‍ ബിസിനസിന്റെ തുടക്കത്തില്‍ റാഫിഷയെ സഹായിച്ചത് സഹോദരിമാരാണ്. ഇന്ന് കേക്ക് ഹാംബര്‍, പെര്‍ഫ്യൂം സെറ്റ്, ഡ്രസ് ഹാംബര്‍, കസ്റ്റമൈസ്ഡ് ഗിഫ്റ്റ് പാക്കുകള്‍ എന്നിങ്ങനെ അനേകം ഓപ്ഷനുകള്‍ Classic Curve വഴി ലഭിക്കുന്നു. അബുദാബി, ഷാര്‍ജ, ദുബൈ തുടങ്ങി യു.എ.ഇയിലെ മുഴുവന്‍ മലയാളികളുടെയും ഹൃദയത്തില്‍ Classic Curve ഇടം നേടിയിരിക്കുന്നു.
ഓര്‍ഡര്‍ ലഭിച്ചാല്‍ പാക്കിങ് മുതല്‍ ഡെലിവറി വരെ വര്‍ക്ക് മാനേജ്‌മെന്റില്‍ റാഫിഷയുടെ കൂടെ നിന്ന് എല്ലാ കാര്യങ്ങളും മാനേജ് ചെയ്യുന്നത് റാഷിദാണ്. Classic Curve എന്ന ബ്രാന്‍ഡിന്റെ വളര്‍ച്ചക്കായി രാപ്പകലില്ലാതെ പ്രയത്‌നിക്കുന്ന ഇരുവരുടെയും കഠിനാധ്വാനത്തിന്റെ ഫലം കൂടെയാണ് ബ്രാന്‍ഡിന്റെ വിജയം.
‘നിങ്ങളുടെ സന്തോഷ നിമിഷങ്ങളെ കൂടുതല്‍ ഓര്‍മകളാല്‍ നിറയ്ക്കാന്‍ Classic Curve ന് കഴിയും’ എന്ന ആശയമാണ് ഈ ബ്രാന്‍ഡിന്റെ ആത്മാവ്. ഒരു ജന്മദിനമാകട്ടെ, വിവാഹ വാര്‍ഷികമാകട്ടെ, പുതിയ തുടക്കമാകട്ടെ, ഓരോ ആഘോഷവും മറ്റൊരാളുടെ ഹൃദയത്തില്‍ സ്‌നേഹത്തിന്റെ അടയാളമായി മാറാന്‍ Classic Curve സഹായിക്കുന്നു.

ഭാവിയില്‍, വ്യക്തിപരമായ ഗിഫ്റ്റ് ഹാംബറുകള്‍ക്ക് പുറമെ, കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കായുള്ള കസ്റ്റമൈസ്ഡ് പാക്കേജുകളും ഇവന്റ് മാനേജ്‌മെന്റ് സര്‍വീസുകളും ഉള്‍പ്പെടുത്തി Classic Curve നെ ഒരു വലിയ ബ്രാന്‍ഡാക്കി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് റാഫിഷയും റാഷിദും മുന്നോട്ട് പോകുന്നത്.
ഒരിക്കല്‍ വഴിമുട്ടിയ തന്റെ സ്വപ്‌നത്തെ വീണ്ടും ഉയര്‍ത്താന്‍ ധൈര്യം നല്‍കിയ ഭര്‍ത്താവാണ് റാഫിഷയുടെ ഏറ്റവും വലിയ ശക്തി. ഇന്ന് Classic Curve വിജയം തിരിച്ച് പിടിച്ച ഒരു ബ്രാന്‍ഡ് മാത്രമല്ല, സാധ്യതകളെ തിരിച്ചറിഞ്ഞ് ആത്മവിശ്വാസം തിരിച്ചുപിടിച്ച ഒരു യുവതിയുടെ കഥ കൂടിയാണ്. ”സ്വപ്‌നങ്ങള്‍ ഒരിക്കല്‍ വഴിമുട്ടിയാലും ഭയപ്പെടേണ്ട; അവയെ വീണ്ടും ഉയര്‍ത്തിപ്പിടിക്കാന്‍ ധൈര്യമുണ്ടെങ്കില്‍ വിജയം സ്വയം നിങ്ങളുടെ വാതില്‍ തേടിയെത്തും”, റാഫിഷയുടെ ഈ വാക്കുകള്‍ സ്വന്തം സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും പ്രചോദനമാണ്.
Instagram: https://www.instagram.com/classic_curve.ae?igsh=emJmY2JncWhmdHhx



