News Desk
ഇന്ത്യന്‍ വിപണിയില്‍ ചോക്ലേറ്റിന് ഡിമാന്‍ഡ് വര്‍ധിക്കുന്നു: കൊക്കോ കര്‍ഷകര്‍ക്ക് നല്ലകാലം
ചോക്ലേറ്റിനോട് പ്രിയമുള്ള യൂറോപ്പില്‍ മാത്രമല്ല ഇന്ത്യന്‍ വിപണികളിലും ഡിമാന്‍ഡ് ഉയര്ന്നതോയെ കൊക്കോ കര്‍ഷകര്‍ക്ക് നല്ലകാലം. 2020ല്‍ രാജ്യത്തെ ചോക്ലേറ്റ് വിപണി 15,000 കോടിയോളം രൂപയുടേതായിരുന്നെങ്കില്‍ അടുത്ത അഞ്ചു വര്‍ഷവും വളര്‍ച്ച 11 ശതമാനത്തിനു മുകളിലായിരിക്കുമെന്നാണ് അനുമാനം.
ലോകമെങ്ങും ചോക്ലേറ്റിനു ഡിമാന്‍ഡ് വലിയ തോതില്‍ വര്‍ധിക്കുകയാണ്. ചോക്ലേറ്റിനു ഡിമാന്‍ഡ് കൂടുന്നതിന് ആനുപാതികമായി കൊക്കോയ്ക്കു വില മെച്ചപ്പെടണം. കൊക്കോയുടെ ആഗോള ഉല്പാദനത്തിന്റെ 40 ശതമാനവും ചോക്ലേറ്റിനുവേണ്ടിയാണ്.
ചോക്ലേറ്റിനു പുറമെ സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഔഷധങ്ങള്‍, ന്യൂട്രസ്യൂട്ടിക്കലുകള്‍ എന്നിവയുടെ ഉല്പാദനത്തിലും കൊക്കോയ്ക്കു പങ്കുണ്ട്. അവയുടെ വിപണിയും വളരുന്ന രീതിയാണ് കണ്ടുവരുന്നതിനാല്‍ കര്‍ഷകര്‍ക്ക് ആശ്വാസത്തിന് വകയുണ്ട്.