പെണ്‍കുട്ടികള്‍ക്ക് മികച്ച കരിയര്‍ നേടിയെടുക്കാന്‍ ചിത്തിര വിമന്‍സ് അക്കാദമി
പട്ടാമ്പിയിലും ഷൊര്‍ണൂരിലും സെന്ററുകള്‍
നല്ലൊരു ജോലി വേണമെങ്കില്‍ ഉയര്‍ന്ന വിദ്യാഭ്യാസം വേണമെന്ന് പറയുന്ന ഇക്കാലത്ത് ആവശ്യത്തിലധികം വിദ്യാഭ്യാസമുണ്ടായിട്ടും അനുയോജ്യമായ ജോലിയില്ലാതെ വളരെ നാളുകള്‍ ആശങ്കപ്പെട്ട ടിനി. പി. പനയ്ക്കല്‍, ഇന്ന് 500 ഓളം പെണ്‍കുട്ടികള്‍ക്ക് വിവിധ മേഖലകളില്‍ പല തരത്തിലുള്ള ജോലി നേടിയെടുക്കാന്‍ പ്രാപ്തരാക്കിയ ചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉടമയാണ്.
M.Sc ബയോടെക്നോളജി വിജയിച്ച ടിനി. പി. പനയ്ക്കല്‍ ഒരു ജോലി എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടി ഇറങ്ങി പുറപ്പെട്ടപ്പോഴാണ് ആ സത്യം മനസ്സിലാക്കിയത്… ജോലി വേണമെങ്കില്‍, എന്തെങ്കിലും പഠിച്ചാല്‍ പോരാ, ജോലി ഉറപ്പുള്ള വിഷയം പഠിക്കണം!
ഏതെങ്കിലും വിഷയത്തില്‍ യുജിയും പിജിയും കരസ്ഥമാക്കിയാല്‍ ജോലി കിട്ടുമെന്ന ആത്മവിശ്വാസത്തില്‍ പഠിക്കാന്‍ തയ്യാറെടുക്കുന്ന യുവതലമുറയിലെ പെണ്‍കുട്ടികള്‍ക്കു പഠിച്ചിട്ടും ജോലി കിട്ടാത്ത തന്റെ അവസ്ഥ വരരുതെന്ന ആശയത്തില്‍ നിന്നുമാണ് സ്വയം തൊഴില്‍ എന്ന നിലയില്‍ ചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചതെന്ന് ടിനി ഉദാഹരണസഹിതം വ്യക്തമാക്കുന്നു.
പെണ്‍കുട്ടികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് ചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ട്
വന്‍ തുക മുടക്കി, പഠിച്ചിറങ്ങിയിട്ടും ജോലി സാധ്യത കണ്ടെത്താനാകാതെ, മുന്നോട്ടെന്ത് ചെയ്യണമെന്ന് ആശങ്കപ്പെട്ട്, ആത്മവിശ്വാസം നഷ്ടപ്പെട്ട പെണ്‍കുട്ടികള്‍ക്ക് ആശ്വാസം പകരുക എന്ന ലക്ഷ്യവുമായാണ് 2015 ല്‍ ചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ടിന് ടിനി തുടക്കം കുറിക്കുന്നത്.
തുടക്കത്തില്‍ മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി, നഴ്സിംഗ്, ഫാര്‍മസി എന്നീ പാരാമെഡിക്കല്‍ കോഴ്സുകള്‍ മാത്രമായിരുന്നു. എന്നാല്‍, ഇന്ന് ബ്യൂട്ടിഷ്യന്, പ്രീ പ്രൈമറി ടി.ടി.സി, ഫാഷന്‍ ഡിസൈനിങ്, കമ്പ്യൂട്ടര്‍ ഡിസിഎ എന്നിങ്ങനെ പഠനശേഷം ജോലി ഉറപ്പ് നല്കുന്ന വിവിധ കോഴ്സുകള്‍ നടത്തിവരുന്നു.
പട്ടാമ്പിയിലും ഷൊര്‍ണൂരിലുമായി രണ്ടു സ്ഥാപനങ്ങളായാണ് ചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിച്ചു വരുന്നത്. വിവിധ കോഴ്സുകളിലായി 200 ഓളം പെണ്‍കുട്ടികള്‍ ഇവിടെ പഠനം നടത്തി വരുന്നു. 100% ജോലി സാധ്യതയുള്ള കോഴ്സുകളാണ് ഇവിടെയുള്ളത്.
ഈയൊരു വിജയത്തിലേക്ക് എത്തി ചേരുവാന്‍ എല്ലാ കാര്യങ്ങള്‍ക്കും സപ്പോര്‍ട്ട് ആയി അധ്യാപകര്‍, വിദ്യാര്‍ത്ഥിനികള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥിനികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ ചിത്തിരയ്ക്ക് ഒപ്പമുണ്ട്.
തുടക്കത്തില്‍ ഒറ്റയ്ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയിരുന്ന ടിനിയ്ക്ക് ഇപ്പോള്‍ പൂര്‍ണ പിന്തുണയും സഹായവുമായി അഡ്മിനിസ്ട്രേഷന്, മാര്‍ക്കറ്റിംഗ് കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു ഭര്‍ത്താവ് ഡാവിന് ജോര്‍ജ് ഒപ്പമുണ്ട്. ഇരുവര്‍ക്കും ഒരു മകള്‍, പതിനൊന്നാം ക്ലാസുകാരി അദാലിയ. പാലക്കാട് ഷൊര്‍ണൂര്‍ കുളപ്പുള്ളി സ്വദേശിനിയാണ് ടിനി.
https://www.facebook.com/cwapattambi?mibextid=ZbWKwL
https://chithirawomensacademy.business.site/
Contact No: 9388818658, 9388997557