നിങ്ങളുടെ വിവാഹ സ്വപ്‌നങ്ങള്‍ക്കും മറ്റു ആഘോഷങ്ങള്‍ക്കും മാറ്റുകൂട്ടാന്‍ ‘CASAMENTO’ ഒപ്പമുണ്ട്
വായിക്കാം ഒരു വിജയകഥ
സ്വപ്‌നങ്ങളാണ് വലിയ ലക്ഷ്യങ്ങളിലേക്ക് എത്താന്‍ ഓരോ മനുഷ്യനും പ്രചോദനം പകരുന്നത്. എന്നാല്‍ ലക്ഷ്യങ്ങളില്‍ എത്തി വിജയം കുറിച്ചവര്‍ എപ്പോഴും മറ്റുള്ളവര്‍ക്ക് കൂടി പ്രചോദനം പകരുന്നവരാണ്. അത്തരത്തില്‍ സ്വന്തമായി ഒരു സംരംഭം എന്ന സ്വപ്‌നത്തെ യാഥാര്‍ഥ്യമാക്കി മാറ്റി പ്രചോദനം പകരുന്ന രണ്ട് യുവ സംരംഭകമാരുണ്ട്. മലപ്പുറം സ്വദേശിമാരായ ഷംന, അഞ്ചല എന്ന രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്ന് ആരംഭിച്ച ‘Casamento Rental Outfits and Jewels’ ഇന്ന് നിരവധി കസ്റ്റമേഴ്‌സുള്ള ഒരു വിജയ സംരംഭമാണ്.
2021 ഡിസംബറിലാണ് ഇരുവരും ചേര്‍ന്ന് Casamento Rental Outfits എന്ന സംരംഭത്തിന്റെ ആദ്യ ഇന്‍സ്റ്റഗ്രാം പേജ് ആരംഭിക്കുന്നത്. തങ്ങളെ കൊണ്ട് സാധിക്കുന്ന ഒരു ചെറിയ വരുമാനം സ്വന്തമായി സമ്പാദിക്കുക എന്ന ആഗ്രഹത്തോടെയാണ് ഇരുവരും ചേര്‍ന്ന് ഈ ഒരു ആശയത്തിലേക്ക് എത്തുന്നത്. വിവാഹത്തിന് ആവശ്യമായ ബ്രൈഡല്‍ ഔട്ട്ഫിറ്റ്, പ്രീ വെഡിങ് ഔട്ട്ഫിറ്റ് കോസ്റ്റ്യും, ബ്രൈഡ്‌സ് റിലേറ്റീവ്‌സ് ഔട്ട്ഫിറ്റ്, മോം ടു ബി എന്നിവ വാടകയ്ക്ക് നല്‍കുക എന്ന വ്യത്യസ്തമായ ആശയമായിരുന്നു ഇരുവരുടേതും.
വിവാഹ രീതികളിലും ആഘോഷങ്ങളിലും ഒക്കെ മാറ്റങ്ങള്‍ വന്ന ഈ കാലഘട്ടത്തില്‍ ഓരോ ചടങ്ങുകള്‍ക്കും വ്യത്യസ്ഥതയും പുതുമയുമൊക്കെയാണ് ഓരോരുത്തരും ആഗ്രഹിക്കുക. ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന വിവാഹ ആഘോഷങ്ങളില്‍ വസ്ത്രങ്ങള്‍ക്കും ആഭരണങ്ങള്‍ക്കുമെല്ലാം വലിയ പ്രധാന്യം ഉണ്ട്. വിവാഹത്തോടനുബന്ധിച്ചു വധൂവരന്മാര്‍ക്കു പുറമെ മറ്റു ബന്ധുജനങ്ങള്‍ക്കും ലക്ഷങ്ങള്‍ മുടക്കി വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങി പീന്നിട് അത് ഉപയോഗിക്കാതെ വരുന്ന ഒരു പ്രവണത നമുക്ക് പലയിടത്തും കാണാന്‍ കഴിയും. അവിടെയാണ് റെന്റല്‍ വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും പ്രധാന്യം ഏറി വരുന്നത്. ആഘോഷങ്ങള്‍ ഏതായാലും അതിനു അനുയോജ്യമായ രീതിയിലുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ഒരുകുടക്കീഴില്‍ ലഭ്യമാകുന്നത് ഉപഭോക്താക്കള്‍ക്കും സഹായകമാണ് എന്ന് മനസ്സിലാക്കിയതോടെ ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ ഇരു സുഹൃത്തുക്കളും ശ്രമിച്ചു.
ആദ്യമൊക്കെ ഇന്‍സ്റ്റഗ്രാം പേജിനെ എങ്ങനെ മറ്റുള്ളവരിലേക്ക് എത്തിക്കുമെന്നതിനെ സംബന്ധിച്ച യാതൊരു മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിയും ഇരുവര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ കഠിന പ്രയത്‌നവും വിജയിക്കണമെന്ന ആഗ്രഹവും ‘ഇന്‍സ്റ്റഗ്രാം റീച്ചി’ലേക്ക് എത്താന്‍ ഇവരെ സഹായിച്ചു. ഇന്ന് രണ്ട് മില്യണില്‍ അധികം റീച്ചാണ് ഈ പേജിന് ലഭിക്കുന്നത്. തങ്ങളുടെ ആദ്യത്തെ ആശയം വിജയത്തിലേക്ക് എത്തിയതോടെ രണ്ടാമത്തെ സംരംഭ ആശയത്തിനും ഇവര്‍ തുടക്കം കുറിച്ചു. അതാണ് ‘Casamento Rental Jewels’.
രണ്ട് പേജുകളിലുമായി നിരവധി ഓര്‍ഡറുകളാണ് ഇവര്‍ക്ക് ലഭിക്കുന്നത്. തങ്ങള്‍ക്ക് ലഭിക്കുന്ന ഓരോ മെസേജുകള്‍ക്കും കൃത്യസമയത്ത് മറുപടി നല്‍കുന്നത് കൊണ്ട് തന്നെ കസ്റ്റമറുടെ വിശ്വാസം നേടാനും ഇവര്‍ക്ക് സാധിക്കുന്നുണ്ട്. ഓരോ കസ്റ്റമറിനെയും മികച്ച രീതിയില്‍ പരിഗണിക്കുന്നു എന്നത് തന്നെയാണ് ഇന്ന് ഈ കാണുന്ന ഇവരുടെ വിജയത്തിന്റെ രഹസ്യവും. അഞ്ച് ലക്ഷം രൂപ വരെയുള്ള ഔട്ട്ഫിറ്റുകള്‍ വളരെ ചെറിയ വിലയില്‍ ആവശ്യക്കാര്‍ക്ക് വാടകയ്ക്ക് ലഭിക്കുന്നു എന്നതാണ് Casamento Rental Outfits and Jewels ന്റെ പ്രത്യേകത.
ഏത് കസ്റ്റമറും ആഗ്രഹിക്കുന്ന ഔട്ട്ഫിറ്റും അതിന് ചേരുന്ന ആഭരണങ്ങളും അവരുടെ ബഡ്ജറ്റിന് അനുസരിച്ചു ഇവര്‍ തയാറാക്കി നല്‍കുന്നു എന്നതും ഏറെ ശ്രദ്ധേയമാണ്. അത് തന്നെയാണ് മറ്റ് ‘Rental Outfit’ ബിസിനസുകളില്‍ നിന്നും ഇവരെ വേറിട്ടുനിര്‍ത്തുന്നത്. വിവാഹം എന്നത് ഓരോരുത്തരുടെയും ജീവിതത്തിലെ ഏറ്റവും സുവര്‍ണനീയമായ നിമിഷമാണ്. ഓരോ ‘ബ്രൈഡും’ അവരുടെ ബന്ധുക്കളും ഏറ്റവും കൂടുതല്‍ ആത്മവിശ്വാസത്തോടെയും സന്തോഷത്തോടെയും നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ദിവസം. ആ ദിവസത്തെ വര്‍ണശബളവും നയന മനോഹരവുമാക്കി മാറ്റാനും അവരുടെ സ്വപ്‌നങ്ങളെ യാഥാര്‍ഥ്യമാക്കി മാറ്റുവാനും ഓരോ ചുവടിലും Casamento Rental Outfits and Jewels ഉപഭോക്താക്കള്‍ക്ക് ഒപ്പമുണ്ട്.
ആഡംബര വിവാഹങ്ങള്‍ മാത്രമല്ല, സാധാരണക്കാരുടെ ബഡ്ജറ്റിനനുസരിച്ചു അവരുടെ വിവാഹ സ്വപ്‌നങ്ങള്‍ക്ക് ചാരുതയേകി വിവാഹ വേളകളില്‍ സന്തോഷം നിറക്കാന്‍ Casamento ക്ക് സാധിക്കുന്നു എന്നത് ഈ സുഹൃത്തുക്കളുടെ വിജയം തന്നെയാണ്. നേട്ടങ്ങള്‍ ഓരോന്നായി പിന്നിടുമ്പോഴും എന്നും പിന്തുണയുമായി കൂടെയുണ്ടായിരുന്ന കുടുംബത്തെ ഇവര്‍ സ്‌നേഹപൂര്‍വ്വം ഓര്‍മ്മിക്കുന്നു.
ഒട്ടേറെ സ്വപ്‌നങ്ങളുണ്ട് ഈ യുവ സംരംഭകമാര്‍ക്ക് ഇനിയും നേടിയെടുക്കാനായി. Casamento Rental Outfits and Jewels ന്റെ മികച്ച ഒരു ഷോപ്പ് ആരംഭിക്കുകയും കസ്റ്റമേഴ്‌സിന്റെ അഭിരൂചികള്‍ക്കനുസരിച്ച് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത് നല്‍കണമെന്നും കൂടാതെ ഓണ്‍ലൈനായി വിദേശ രാജ്യങ്ങളിലും തങ്ങളുടെ സേവനങ്ങള്‍ എത്തിക്കുകയും അതിലൂടെ ബിസിനസിനെ കൂടുതല്‍ ഉയര്‍ച്ചയിലേക്ക് എത്തിക്കണം എന്നതുമാണ് ഇരുവരുടെയും ലക്ഷ്യം.
Call and WhatsApp: 8848976319
WhatsApp: 6238 959 189
Instagram:https://www.instagram.com/casamento_jewellery_?igsh=MTlmejVieDVkbzV1Mw==
Instagram:https://www.instagram.com/__casamento__?igsh=MWZvODRldno4MGtjaA==