Health

ഹോം ഹെല്‍ത്ത് കെയര്‍ രംഗത്ത് മികച്ച സേവനവുമായി കെയര്‍ ആന്‍ഡ് ക്യൂര്‍

ഹരിത ഷാജി

മനോഹരമായ പുഞ്ചിരി എന്ന് ഒന്നുണ്ടോ? എല്ലാ പുഞ്ചിരിയും മനോഹരം തന്നെയല്ലേ? ചിരി എപ്പോഴും ആത്മവിശ്വാസമാണ്. ഒരു കുഞ്ഞുവാവയുടെ പാല്‍പ്പല്ലു കാണിച്ചുള്ള കൊഞ്ചിച്ചിരി മുതല്‍ ഒരു വൃദ്ധയുടെ മോണകാട്ടിയുള്ള ചിരിയില്‍ വരെ സൗന്ദര്യമല്ലേ?

ഈ ചിരി വേദനയായ് മാറിയാലോ? ചിന്തിച്ചിട്ടുണ്ടോ നിങ്ങള്‍? പല്ലു വേദന… ഇതു നിസ്സാരമല്ലേ ? അതാണ് ആദ്യ ചിന്ത. എന്നാല്‍ ഇതു കൂടുതലായി വരുന്ന അവസരത്തില്‍ എന്തെല്ലാം ബുദ്ധിമുട്ടുകളാണ്; ആശുപത്രി യാത്ര, കണ്‍സള്‍ട്ടേഷനായുള്ള കാത്തിരിപ്പ്. അങ്ങനെ എന്തെല്ലാം… ആ അവസരത്തില്‍, ആശുപത്രി വീട്ടിലേയ്ക്ക് എത്തിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു, അല്ലേ? തമാശയ്ക്കായി പോലും അങ്ങനെ ചിന്തിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ അതൊരു യാഥാര്‍ത്ഥ്യമായാലോ? ഈ ഒരു വേറിട്ട ചിന്താഗതിയാണ് ”കെയര്‍ ആന്‍ഡ് ക്യൂര്‍” എന്ന മെഡിക്കല്‍ സ്ഥാപനത്തിന്റെ ഹോം ഡെന്റല്‍ സര്‍വീസിലേയ്ക്കുള്ള പുതിയ കാല്‍വയ്പ്.

വളരെ വ്യത്യസ്തമായ ശൈലിയില്‍ മെഡിക്കല്‍ കെയര്‍ മേഖലയില്‍ പുതിയൊരു വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ച സംരംഭമാണ് തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന ‘കെയര്‍ ആന്‍ഡ് ക്യൂര്‍ ഹെല്‍ത്ത് കെയര്‍ സെന്റര്‍’. ഇത് ഒരു മെഡിക്കല്‍ കെയര്‍ ആന്റ്് സര്‍വീസസ് ഓര്‍ഗനൈസേഷനാണ്. പരിചരണവും ചികിത്സയും രോഗികള്‍ക്ക് അവരുടെ വീട്ടിലെത്തി നല്കുന്ന കേരളത്തിലെ ആദ്യത്തെ ഹെല്‍ത്ത് കെയര്‍ സംരംഭം.

മികവുറ്റ മെഡിക്കല്‍ ഡോക്ടര്‍മാരും പ്രൊഫഷണല്‍ നേഴ്സുമാരും അടങ്ങുന്ന ഒരു പുത്തന്‍ ആശയം. തന്റെ ഈ വേറിട്ട ചിന്താഗതിയിലൂടെ ആരോഗ്യ മേഖലയ്ക്ക് പുതിയൊരു ചികിത്സാ മാര്‍ഗ്ഗം നിര്‍ദ്ദേശിക്കുകയാണ് കെയര്‍ ആന്‍ഡ് ക്യൂര്‍ ഹെല്‍ത്ത് കെയര്‍ സെന്ററിന്റെ മാനേജിങ് ഡയറക്ടര്‍ ഷിജു എസ്.എല്‍. രോഗികള്‍ക്ക് പൂര്‍ണ ആശ്വാസം നല്കാന്‍ ഉയര്‍ന്ന നിലവാരമുള്ള മെഡിക്കല്‍ ഉപകരണങ്ങളും ചികിത്സാ രീതികളും അവരുടെ ഗാര്‍ഹിക അന്തരീക്ഷത്തില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍തന്നെ ഒരുക്കി കൊടുക്കുന്നതാണ് കെയര്‍ ആന്റ് ക്യൂറിനെ വ്യത്യസ്തമാക്കുന്നതും.

അടിയന്തിര ആവശ്യങ്ങള്‍ക്ക് ആംബുലന്‍സ് സേവനങ്ങള്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവരുടെ സേവനങ്ങളും ആവശ്യമുള്ള രോഗികള്‍ക്ക് 24 മണിക്കൂര്‍ നിരീക്ഷണവും കെയര്‍ ആന്റ് ക്യൂര്‍ നല്കുന്നു. രോഗികളുടെ പ്രാഥമിക പരിചരണത്തില്‍ ഹോം അധിഷ്ഠിത ഡോക്ടറുടെ കൂടിയാലോചനയും നഴ്സിംഗ് സേവനങ്ങളും ഇവര്‍ ഒരുക്കുന്നു. പ്രാഥമിക കണ്‍സള്‍ട്ടന്റുമായി സഹകരിച്ച് ഫോളോ-അപ്പ് ഡോക്ടറുടെ നിര്‍ദ്ദേശങ്ങളും, ഡയഗ്നോസ്റ്റിക് സേവനങ്ങള്‍ക്കായുള്ള മെഡിക്കല്‍ സാമ്പിള്‍ ശേഖരണവും റഫറല്‍ സേവനങ്ങളും ഇവിടെ ലഭ്യമാണ്. ഇതിനു സന്നദ്ധരായി ഒരു കൂട്ടം മെഡിക്കല്‍ ഡോക്ടര്‍മാരും പ്രൊഫഷണല്‍ നഴ്സുമാരും ഇതിന് പിന്നില്‍ രാപകലില്ലാതെ പ്രവര്‍ത്തിച്ചു വരുന്നു.

ആശുപത്രി ചികിത്സയ്ക്ക് ശേഷമുള്ള നിരവധി സേവനങ്ങളും ഇവിടെ ലഭ്യമാണ്. ട്രാക്കിയോസ്റ്റമി കെയര്‍, മുറിവ് സംരക്ഷണം, ഇടയ്ക്കിടെയുള്ള മുറിവിന്റെ പരിചരണം, ഫിസിയോതെറാപ്പി, ഡയറ്ററി സേവനങ്ങള്‍, മൂത്രം പോകുന്നതിനുള്ള ട്യൂബ് മാറ്റിയിടുന്നതിനും പുതിയത് ഇടുന്നതിനുമുള്ള സര്‍വീസ് (യൂറിനറി കത്തീറ്ററൈസേഷന്‍), ഭക്ഷണം നല്കുന്നതിനായി മൂക്കിലൂടെയുള്ള ട്യൂബ് (റൈല്‍സ് ട്യൂബ്) ഇടുന്നതിനുമുള്ള സര്‍വീസ്, കൊളോസ്റ്റമി കെയര്‍, കുത്തിവയ്പുകള്‍, ബെഡ് ബാത്ത് (കിടപ്പുരോഗികള്‍ക്കുള്ള പരിചരണം), എനിമ, ഓറല്‍ കെയര്‍ (വായിലുള്ള വ്യത്തിയാക്കല്‍, വായ പരിചരണം) തുടങ്ങിയ സേവനങ്ങള്‍ക്കൊപ്പം വീട്ടിലേയ്ക്കുള്ള ഓക്‌സിസിജന്റെ സര്‍വീസ്, ആശുപത്രികളില്‍ ഉപയോഗിക്കുന്ന കട്ടിലുകള്‍, കാര്‍ഡിയാക് മോണിറ്ററുകള്‍, നെബുലൈസറുകള്‍ തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ വാടകയ്ക്ക് നല്‍കുകയും ചെയ്യുന്നു. പ്രമേഹ രോഗികളുടെയും കാന്‍സന്‍ രോഗികളുടെയും ഉണങ്ങാത്ത മുറിവുകളുടെ പരിചരണം, പോഷകാഹാര നിരീക്ഷണം, കൗണ്‍സിലിംഗ് തുടങ്ങിയ വേദന, സാന്ത്വന പരിചരണ സേവനങ്ങള്‍ എന്നിവയും കെയര്‍ ആന്‍ഡ് ക്യൂറില്‍ ലഭ്യമാണ്.

പോസ്റ്റ്-സ്ട്രോക്ക് കെയര്‍, പോസ്റ്റ്-ട്രാക്കിയോസ്റ്റമി കെയര്‍, ഫിസിക്കല്‍ തെറാപ്പി, അല്‍ഷിമേഴ്സ് കെയര്‍, ഡിമെന്‍ഷ്യ, പോസ്റ്റ്-സര്‍ജിക്കല്‍ കെയര്‍, അസിസ്റ്റഡ് മൊബിലൈസേഷന്‍, ബ്രെയിന്‍ ആന്‍ഡ് സ്പൈനല്‍ കോര്‍ഡ്‌സ് പരിക്ക്, പ്രഷര്‍, അള്‍സര്‍ എന്നിവയിലുള്ള പ്രാഥമിക പരിശോധനകളും, ആന്റിഓകൊഗുലന്റ് തെറാപ്പി, കൊളസ്ട്രോള്‍, രക്താതിമര്‍ദ്ദം, പ്രമേഹം, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖം, ഹൃദ്രോഗം, കാന്‍സര്‍ എന്നിവയിലെ വിട്ടുമാറാത്ത അവസ്ഥകള്‍ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുന്നതിലും അതീവ ശ്രദ്ധ പുലര്‍ത്തുന്നതിലും, പ്രായമായ രോഗികള്‍ക്കു വയോജന പരിചരണം നല്കുന്നതിലും കെയര്‍ ആന്‍ഡ് ക്യൂര്‍ ഒരുപടി മുന്നിലാണ്.

ബുദ്ധിമുട്ടുള്ള ആശുപത്രി ദിനങ്ങള്‍ ഒഴിവാക്കുന്നതിനും, ആശുപത്രിയുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ ചെലവില്‍ പ്രൊഫഷണല്‍ ഹോം നഴ്സിംഗ് സേവനം ലഭ്യമാക്കുന്നതിനും, ക്രമമായ പരിശോധനയിലൂടെ രോഗനിയന്ത്രണവുമാണ് കെയര്‍ ആന്‍ഡ് ക്യൂറിന്റെ വലിയ നേട്ടം.

കെയര്‍ ആന്‍ഡ് ക്യൂര്‍ ഏറ്റവും പുതിയ സംരംഭമായി പരിചയപ്പെടുത്തുന്നത് ഹോം ഡെന്റല്‍ സര്‍വീസ് ആണ്. കേരളത്തില്‍ ആദ്യത്തെ സംരംഭമാണ് ഇത്. ദന്തരോഗ സംബന്ധമായ സംവിധാനങ്ങളെല്ലാം വീട്ടിലെത്തി ആവശ്യാനുസരണം ചെയ്തു കൊടുക്കുന്ന ഒരു പുത്തന്‍ ഹോം സര്‍വ്വീസ്.

തിരുവനന്തപുരത്ത് ആരംഭിച്ച സ്ഥാപനം കേരളത്തിന്റെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുക എന്നതാണ് ഇവരുടെ പുതിയ ലക്ഷ്യം. ഏതൊരു സര്‍വീസിന്റെയും ആദ്യകാല പരീക്ഷണങ്ങള്‍ നേരിട്ട് വിജയിച്ചു നില്‍ക്കുന്ന കെയര്‍ ആന്‍ഡ് ക്യൂര്‍ ഇന്ന് ചികിത്സാ മേഖലയില്‍ പുതിയൊരു പാത കണ്ടെത്തിയിരിക്കുകയാണ്. ഹോം കെയര്‍ പുത്തന്‍ ആശയങ്ങളും, സമൂഹത്തിന് വളരെ ഗുണം ചെയ്യുന്ന വ്യത്യസ്ത പദ്ധതികളുമെല്ലാം ഈ സ്ഥാപനത്തെ സംരംഭകത്വത്തിന്റെ പുത്തന്‍ വഴിയില്‍ എത്തിക്കുകയാണ്.

www.careandcure1.com
Mob: 7999333000

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button