EntreprenuershipSuccess Story

കെട്ടിട നിര്‍മാണ മേഖലയില്‍ മാറ്റങ്ങളാല്‍ വേരുറപ്പിച്ച് CANOPY ARCHITECTS

ഓരോ കെട്ടിടവും ഓരോ വ്യക്തിയുടെയും ഏറെ കാലത്തെ സ്വപ്‌നമാണ്. ആ സ്വപ്‌നങ്ങള്‍ കൃത്യമായ മികവോടെ യാഥാര്‍ത്ഥ്യമാകണമെങ്കില്‍ അതിന് പ്രവൃത്തി പരിചയവും ആ മേഖലയില്‍ പ്രാവീണ്യവുമുള്ള വിദഗ്ധരുടെ പിന്തുണയും സേവനവും ആവശ്യമാണ്. അത്തരത്തില്‍ കെട്ടിട നിര്‍മാണ മേഖലയില്‍ വ്യത്യസ്ഥത കൊണ്ടും മികച്ച സേവനം കൊണ്ടും വേരുറപ്പിച്ച ഒരു സ്ഥാപനമുണ്ട്. അതാണ് കാസര്‍ഗോഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന CANOPY ARCHITECTS.

2019ലാണ് കാസര്‍ഗോഡ് സ്വദേശിയായ നിതിന്‍ നാരായണനും സുഹൃത്തുക്കളായ മുഹമ്മദ് റനീസും മുഹമ്മദ് അജ്മലും ചേര്‍ന്ന് CANOPY ARCHITECTS എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. ആദ്യം മുഹമ്മദ് റനീസിന്റെ തറവാട്ട് വീട്ടിലെ ചെറിയ ഒരു മുറിയിലായിരുന്നു ഈ സ്ഥാപനത്തിന്റെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ മൂവരും ചേര്‍ന്ന് ആരംഭിക്കുന്നത്. എന്നാല്‍ ഇന്ന് കേരളത്തിലും ദുബായിലും മികവോടെ പ്രവര്‍ത്തിക്കുന്ന ഒരു വിജയ സംരംഭമാണ് CANOPY ARCHITECTS.

സീറോ ഇന്‍വെസ്റ്റ്‌മെന്റില്‍ നിന്നും ഇന്ന് കാണുന്ന വിജയത്തിലേക്ക് ഇവരെ നയിച്ചത് കഠിനപ്രയത്‌നവും കണ്‍സ്ട്രക്ഷന്‍ മേഖലയിലെ പ്രാവീണ്യവുമാണ്. പഠന സമയത്തെ സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കണമെന്ന മൂന്ന് സുഹൃത്തുക്കളുടെയും സ്വപ്‌നമാണ് CANOPY ARCHITECTS എന്ന സ്ഥാപനത്തിലേക്ക് ഇവരെ നയിക്കുന്നത്.

ഇന്റീരിയര്‍, ഔട്ട്‌ഡോര്‍, ലാന്‍ഡ്‌സ്‌കേപ്പ്, ഡിസൈനിങ് തുടങ്ങി കെട്ടിടനിര്‍മാണത്തിന് ആവശ്യമായ എല്ലാ സേവനങ്ങളും ലഭിക്കുന്ന ഒരു കംപ്ലീറ്റ് സൊല്യൂഷനാണ് ഇവര്‍ നല്‍കുന്നത്. ചൈനയില്‍ നിന്നും ഇറ്റലിയില്‍ നിന്നുമുള്ള ‘ഹൈ ക്വാളിറ്റി’ ഫര്‍ണിച്ചറുകളും ഉത്പന്നങ്ങളുമാണ് ഇവിടെ ഉപയോഗിക്കുന്നത്.

ഓരോ കസ്റ്റമറുടെയും മനസിലുള്ള ഭവനസ്വപ്‌നത്തെ കൃത്യമായ ഡിസൈനിങ്ങിലൂടെ മുന്നില്‍ കൊണ്ട് വന്ന് യാഥാര്‍ത്ഥ്യമാക്കി നല്‍കാന്‍ ഇവര്‍ക്ക് സാധ്യമാകുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. ആ മികവ് തന്നെയാണ് കേരളമൊട്ടാകെ സേവനം നല്‍കുന്ന സംരംഭമാക്കി CANOPY ARCHITECTS നെ വേരുറപ്പിച്ചത്. കേരളത്തില്‍ മാത്രമല്ല നിലവില്‍ ദുബായിലും CANOPY ARCHITECTS ന്റെ ഇന്റീരിയര്‍ സേവനം ലഭ്യമാണ്.

ഭാവിയില്‍ ‘ആര്‍കിടെക്റ്റ് കംപ്ലീറ്റ് സൊല്യൂഷന്‍’ നല്‍കുന്ന ഒരു സ്ഥാപനമായി CANOPY ARCHITECTS നെ ദുബായിലും വളര്‍ത്താനുള്ള ശ്രമത്തിലാണ് ഈ യുവസംരംഭകര്‍. നൂതന ടെക്‌നോളജിയായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഏറ്റവും പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ഇവര്‍ കസ്റ്റമര്‍ക്ക് മികച്ച കണ്‍സ്ട്രക്ഷന്‍ സേവനങ്ങള്‍ ഉറപ്പ് നല്‍കുന്നു.

കഠിനപ്രയത്‌നത്താല്‍ വിജയിക്കാന്‍ കഴിയുമെന്നതിന് കൃത്യമായ ഉദാഹരണമാണ് ഈ യുവസംരംഭകര്‍.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button