EntreprenuershipSuccess Story

പച്ചപ്പും സ്ഥിരതയും ചേര്‍ന്ന നാളെയുടെ സ്വപ്‌നം; ഹരിതാഭമായ ഭാവിക്ക് C-DISC ന്റെ പുതുമകളുടെ അടിത്തറ

ഇന്നത്തെ കാലഘട്ടത്തില്‍ വികസനം അനിവാര്യമാണ്. എന്നാല്‍ പ്രകൃതിയെ ബാധിക്കാതെ മുന്നോട്ടുപോകണമെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. മണല്‍, കല്ല്, സിമന്റ് തുടങ്ങിയ പരമ്പരാഗത നിര്‍മാണരീതികളില്‍ അമിതമായ ആശ്രയം പ്രകൃതിവിഭവങ്ങളുടെ ക്ഷയത്തിനും കാര്‍ബണ്‍ പുറന്തള്ളലിനും കാരണമാകുന്നു. ഇതിന് ഒരു മാറ്റമായി, ഗവേഷണം, വിദ്യാഭ്യാസം, ഉത്പാദനം എന്നീ മേഖലകളെ ഏകോപിപ്പിച്ച് Centre for Development of Innovative & Sustainable Construction (C-DISC) നിരവധി സുസ്ഥിര നിര്‍മാണ സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചു. C-DISC-ഉമായി ചേര്‍ന്ന് ഈ നവീകരണങ്ങള്‍ കേരളത്തില്‍ പ്രായോഗികമായി നടപ്പിലാക്കുന്ന പങ്കാളിത്ത സ്ഥാപനമാണ് Forms Ezy Build.

പ്രീ എന്‍ജിനീയേര്‍ഡ് കണ്‍സ്ട്രക്ഷന്‍ (PEB) രീതികളാണ് C-DISC മുന്നോട്ട് കൊണ്ടുപോകുന്നത്. Light Gauge Steel Framed Structures (LGSF), Precast Concrete, EPS, 3D Panel Technology തുടങ്ങി ലോകോത്തര നിലവാരത്തിലുള്ള രീതികള്‍ കേരളത്തിന്റെ കാലാവസ്ഥയ്ക്കും സംസ്‌കാരത്തിനും അനുയോജ്യമായി ചേര്‍ത്തുനിര്‍ത്തി, കുറഞ്ഞ ചെലവും സമയവും കൊണ്ട് വീടുകളും കെട്ടിടങ്ങളും നിര്‍മിക്കുകയാണ് ഇവരുടെ ലക്ഷ്യം.

PEN Foundation – ഭാവിയുടെ അടിത്തറ

C-DISC നടത്തിയ ഗവേഷണത്തിന്റെ ഏറ്റവും വലിയ നേട്ടമാണ് PEN Foundation. Pre – Engineered Nail (PEN) Foundation ഇന്ന് നിര്‍മാണ ലോകത്ത് വിപ്ലവം സൃഷ്ടിക്കുന്നു. മണ്ണ് കുഴിക്കാതെ സ്ഥാപിക്കാവുന്ന, കുറഞ്ഞ കോണ്‍ക്രീറ്റ് മാത്രം ആവശ്യമായ ഈ അടിത്തറ ഒരു ദിവസം കൊണ്ടു തന്നെ സജ്ജമാക്കാം. Zero Curing Time, Reuse ചെയ്യാവുന്ന Plug and-Play ഡിസൈന്‍, കാര്‍ബണ്‍ കുറയ്ക്കുന്ന Low Concrete Technology എന്നിവയാണ് പ്രധാന സവിശേഷതകള്‍. വീടുകള്‍, ഫാം സ്ട്രക്ചറുകള്‍, Compound Walls, Resorts, Disaster Shelters, Armed Forces Infrastructureതുടങ്ങി പല രംഗങ്ങളിലും ഇത് വിജയകരമായി പ്രയോഗിച്ചുവരുന്നു.

2025 സെപ്റ്റംബര്‍ 26ന് ന്യൂഡല്‍ഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററില്‍ നടന്ന ചടങ്ങില്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ GRIHA Council (Green Rating for Integrated Habitat Assessment) നല്‍കി വരുന്ന Valuable Contributor Award – Champion: Innovative Start-Ups പുരസ്‌കാരം PEN Foundation ന് ലഭിച്ചു. കഴിഞ്ഞ വര്‍ഷങ്ങളിലെ ഗവേഷണഫലങ്ങളെയും, സുസ്ഥിരവും വ്യാപകവുമായ Foundation Solutions വികസിപ്പിക്കുന്നതിലുള്ള C-DISC ന്റെ പരിശ്രമങ്ങളെയും അംഗീകരിച്ചാണ് ഈ ബഹുമതി ലഭിച്ചത്.

Modular Net Zero Energy Homes

C-DISC ന്റെ മറ്റൊരു സുപ്രധാന നവീകരണം Modular Net Zero Energy Homes B-Wv. Solar Panel, Rainwater Harvesting, Air-Water Generator, Waste Management System എന്നിവ ചേര്‍ത്ത്, പുറമേ നിന്നുള്ള വൈദ്യുതി ജലത്തിന്റെ ആശ്രയമില്ലാതെ പ്രവര്‍ത്തിക്കാന്‍ രൂപകല്പന ചെയ്തതാണ് ഈ വീടുകള്‍. 100% റീസൈക്കിള്‍ ചെയ്യാവുന്ന Modular Kits കൊണ്ടു നിര്‍മിക്കുന്നതിനാല്‍, ആവശ്യാനുസരണം കൂട്ടിച്ചേര്‍ക്കാനും മാറ്റാനും കഴിയും. ദുരന്തങ്ങളെയും ഭൂകമ്പങ്ങളെയും നേരിടാനുള്ള ശേഷിയും ഇതിന് ഉണ്ട്.

ഗവേഷണവും അംഗീകാരങ്ങളും

C-DISC വികസിപ്പിച്ച Light Gauge Steel Structures, 3D Panels, Precast Concrete, 3D Panels, Precast Concrete തുടങ്ങിയ സാങ്കേതിക വിദ്യകള്‍ കേരളത്തിലെ കാലാവസ്ഥാ വെല്ലുവിളികളോട് പൊരുതി നിന്നു. 2012ല്‍ കോഴിക്കോട് ബീച്ചിനടുത്ത് നിര്‍മിച്ച Model House പൊതുജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. IIT Kanpur, NIT Calicut എന്നിവിടങ്ങളില്‍ incubation ലഭിക്കുകയും, Kerala Startup Mission അംഗീകാരം നേടുകയും ചെയ്തിട്ടുണ്ട്. 2025ല്‍ Adani Green Talks Social Impact Award (Climate Action) ലഭിച്ചതും അവരുടെ സാമൂഹിക ദര്‍ശനത്തിന് വലിയ അംഗീകാരമായി.

കേരളത്തിലെ വ്യവസായ കമ്മ്യൂണിറ്റിയായി വളരാന്‍ തുടക്കത്തില്‍ Kerala Startup Mission നല്‍കിയ പ്രാഥമിക പിന്തുണ C-DISC-ന്റെ വളര്‍ച്ചക്ക് നിര്‍ണായകമായി. പിന്നീട്, ഡിപ്പാര്‍ട്‌മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ പിന്തുണയോടെ, C-DISC ബാലിയില്‍ നടന്ന ASEAN Global Startup Hub 2025 Summit ല്‍ കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയോടെ പങ്കെടുത്തു. ഇന്ത്യയില്‍ നിന്നുള്ള 30 സ്റ്റാര്‍ടപ്പുകളില്‍ ഒന്നായി സര്‍ക്കാര്‍ C-DISC നെ സമ്മിറ്റിലേക്ക് അയച്ചു. ‘Made in India’ ഉത്പന്നങ്ങളെ ആഗോള കമ്മ്യൂണിറ്റിയിലേക്ക് എത്തിക്കുന്നതില്‍ C-DISC ന് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ ലഭിച്ചത് വലിയ നേട്ടമാണ്. ഇതിലൂടെ കേരളത്തില്‍ ലോകോത്തര നിലവാരമുള്ള നിര്‍മ്മാണ സാങ്കേതികവിദ്യകള്‍ വിജയകരമായി നടപ്പിലാക്കാന്‍ C-DISC ന് കഴിഞ്ഞു.

Forms Ezy Build; ഗവേഷണത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക്

C-DISC-ന്റെ പങ്കാളിത്ത സ്ഥാപനമായ Forms Ezy Build, ഗവേഷണത്തിലൂടെ വികസിപ്പിച്ച സാങ്കേതികവിദ്യകളെ വീടുകളുടെയും കെട്ടിടങ്ങളുടെയും രൂപത്തില്‍ ജനങ്ങളിലെത്തിക്കുകയാണ്. സ്ഥാപകന്‍ ജീഷ് വെണ്‍മരത്ത്, യു.എ.ഇയിലെ തന്റെ പ്രവൃത്തിപരിചയം നാട്ടിലെ ആവശ്യങ്ങളുമായി ചേര്‍ത്ത്,Tata Bluescope Australia പോലുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി സഹകരണം നടത്തി. C-DISC-ന്റെ സഹസ്ഥാപകയും ചീഫ് ടെക്‌നിക്കല്‍ ഓഫീസറുമായ കലാ സി.പി.യുടെ സാങ്കേതിക നേതൃത്വവും ദര്‍ശനവും ഗവേഷണങ്ങളില്‍ നിന്ന് യഥാര്‍ത്ഥ്യത്തിലേക്ക് എത്തിക്കുന്ന യാത്രയില്‍ നിര്‍ണായകമായിരുന്നു.

ഇതിലൂടെ കേരളത്തില്‍ ലോകോത്തര നിലവാരത്തിലുള്ള നിര്‍മാണ സാങ്കേതികവിദ്യകള്‍ വിജയകരമായി നടപ്പിലാക്കാന്‍ കഴിഞ്ഞു. കൂടാതെ,NIT-മായി ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാവുന്ന സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമുകളും സംഘടിപ്പിച്ചു. ഇതിലൂടെ പുതിയ തലമുറ എഞ്ചിനീയര്‍മാരെ സുസ്ഥിര നിര്‍മാണത്തിനായി പരിശീലിപ്പിക്കുകയാണ് ലക്ഷ്യം.

സ്റ്റാര്‍ട്ടപ്പ് ഹബ്ബുകളിലേക്കുള്ള പുതിയ ചുവടുവെപ്പ്

C-DISC, Kerala Startup Mission മുഖേന കേരള സര്‍ക്കാര്‍ നിയോഗിച്ച സ്റ്റാര്‍ട്ടപ്പ് ഹബ് കണ്‍സല്‍ട്ടന്റായും പ്രവര്‍ത്തിക്കുന്നു. വര്‍ക്കലയില്‍ 50 സെന്റ് സ്ഥലത്ത്, കേരള ടൂറിസത്തിന്റെ ഭാഗമായി ഒരു സ്റ്റാര്‍ട്ടപ്പ് ഹബ് സ്ഥാപിക്കുന്ന പദ്ധതിയുമായി C-DISC മുന്നേറുകയാണ്. ഈ ഹബ്, സംസ്ഥാനത്തിന്റെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിനും ടൂറിസം മേഖലക്കും പുതിയ സാധ്യതകള്‍ തുറന്നുകൊടുക്കുന്ന ഒരു മാതൃകയായിരിക്കും.

അതേസമയം, ഗോവയിലെ Coastal Regulatory Zone ല്‍ പോലും PEN Foundation ഉം Light Gauge Steel Structure ഉം ഉപയോഗിച്ച് കെട്ടിടങ്ങള്‍ പണിയാന്‍ അനുമതി ലഭിച്ചതോടെ, C-DISC ന്റെ ‘Removable Luxury Resorts’ എന്ന ആശയം യാഥാര്‍ത്ഥ്യമാവുകയാണ്. ആവശ്യമുള്ളപ്പോള്‍ പൊളിച്ചുമാറ്റാനും പുനഃസ്ഥാപിക്കാനും കഴിയുന്ന ഈ കെട്ടിടങ്ങള്‍ ടൂറിസം മേഖലയിലെ വിപ്ലവകരമായ മാറ്റമാണ്.

C-DISC-ന്റെ ആശയങ്ങള്‍ Faridabad Smart City Project പരിഗണിക്കപ്പെടുകയും, IIT Kanpur നടത്തിയ Investors Meet ല്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും ചെയ്തു. ഇതിലൂടെ ദേശീയ തലത്തില്‍ C-DISC-ന്റെ Research Driven Innovation കൂടുതല്‍ അംഗീകാരങ്ങള്‍ നേടുകയാണ്.

സുസ്ഥിര ഭാവിയിലേക്കുള്ള യാത്ര

C-DISC-ന്റെ ഗവേഷണങ്ങളുടെ ലക്ഷ്യം വെറും കെട്ടിടങ്ങള്‍ പണിയുന്നതല്ല. മനുഷ്യകേന്ദ്രിതവും, സുസ്ഥിരവുമായ, പരിസ്ഥിതി സൗഹൃദവുമായ ഒരു ഭാവി സമൂഹം സൃഷ്ടിക്കുകയെന്നതാണ് അവരുടെ വലിയ ദൗത്യം. ഈ ലക്ഷ്യം പ്രായോഗികമാക്കുന്നത് Forms Ezy Build മുഖേനയാണ്. ഏറ്റവും പുതിയ സാങ്കേതികവിദ്യകളായ AI, IoT, VR, Smart Home Integration ഉപയോഗിച്ച് അവര്‍ ഒരുക്കുന്ന വീടുകളും കെട്ടിടങ്ങളും ചെലവുകുറഞ്ഞതും, കാലാവസ്ഥാ വെല്ലുവിളികള്‍ നേരിടാനുള്ള ശേഷിയുള്ളതും, പരിസ്ഥിതി സൗഹൃദവുമായിരിക്കും. പച്ചപ്പും സ്ഥിരതയും നിറഞ്ഞ നാളെയുടെ അടിത്തറ ഇന്നുതന്നെ ഒരുക്കുക എന്നതാണ് C-DISC ഉം Forms Ezy Build ഉം ചേര്‍ന്ന് നല്‍കുന്ന ഭാവിയിലേക്കുള്ള സംഭാവന.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button