ഒരു ശില്പിയുടെ കാല്പനികഭാവനയില്‍ കെട്ടിടങ്ങള്‍ കാവ്യമാകും
ADD ON DESIGNS ; അനശ്വരതയുടെ ആര്‍ക്കിടെക്ട്
സഹ്യന്‍ ആര്‍
ADD ON DESIGNS – “An Architect of Eternity & Aesthetics’.
ചരിത്രനിര്‍മിതികളായാലും ആധുനിക ശൈലിയിലുള്ള കെട്ടിടങ്ങളായാലും വാസ്തുശില്പകലയുടെ സൗന്ദര്യധാമത്തെ കാണുന്ന ഏതൊരാളും അതിനു പിന്നിലെ ശില്പിയെ ഒന്ന് സ്മരിക്കും. ഒരു കെട്ടിടം ‘നിര്‍മിച്ചതാര്’ എന്ന ചോദ്യത്തിന് പ്രസക്തിയേറുന്നത് അതിനത്രത്തോളം കലാസൗന്ദര്യം ഉണ്ടാകുമ്പോഴാണ്. 20 വര്‍ഷമായി ആലപ്പുഴ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആഡ് ഓണ്‍ ഡിസൈന്‍സ് നാളിതുവരെ പൂര്‍ത്തിയാക്കിയ ഏതൊരു ബില്‍ഡിംഗ് കണ്ടാലും ഡിസൈനര്‍ ആരാണെന്ന് ചോദിച്ചുപോകും. ആര്‍ക്കിടെക്ചര്‍ രംഗത്തെ അനശ്വരതയുടെ ചോയ്‌സായി ആഡ് ഓണ്‍ ഡിസൈന്‍സ് മാറിയത് ചെറുപ്പം മുതലേ ഡിസൈനുകളെ സ്വപ്‌നം കണ്ട ഒരു കലാകാരന്റെ പുതുമയാര്‍ന്ന ആര്‍ക്കിടെക്ചറല്‍ ഡിസൈനിങ് തന്ത്രങ്ങള്‍ ഒന്നു കൊണ്ടാണ്.
അനീസ് ഹക്കീം തന്റെ കരിയറായി ഡിസൈനിങ് തെരഞ്ഞെടുക്കുമ്പോള്‍ കേരളത്തില്‍ ഇന്നു കാണുന്നതുപോലെ ഇന്റീരിയര്‍ ഡിസൈനിങിന് അത്ര പ്രചാരമുണ്ടായിരുന്നില്ല. ആ സാഹചര്യത്തില്‍ ബ്രോഷര്‍, ലോഗോ ഡിസൈനിങ് ചെയ്തുവരികയായിരുന്ന അദ്ദേഹം ഒരു ജോലി ലഭിച്ച് ബാംഗ്ലൂരിലെത്തിയതോടെയാണ് എക്കാലത്തും മനസ്സില്‍ സൂക്ഷിച്ചിരുന്ന സ്വപ്‌ന കരിയറായ ‘വീടുകളുടെ ഡിസൈനിങ്’ ഒന്ന് പയറ്റി നോക്കാന്‍ അവസരം ലഭിക്കുന്നത്.
സ്‌കൂള്‍ പഠനകാലത്തുതന്നെ അനീസ് ഹക്കീമിന്റെ ഡിസൈനിങ് സ്‌കില്‍ വ്യക്തമായി ബോധ്യമുണ്ടായിരുന്ന ഒരു പഴയ സഹപാഠി താന്‍ ബാംഗ്ലൂരില്‍ വാങ്ങിയ ഫ്‌ളാറ്റിന്റെ ക്രിയേറ്റീവ് ഇന്‍പുട്ടിനു വേണ്ടി ബന്ധപ്പെട്ടതോടെയാണ് ആദ്യ പ്രോജക്ട് ലഭിക്കുന്നത്. തന്നിലെ ഡിസൈനിങ് എന്ന കലാവൈഭവത്തെ വളരെ പ്രൊഫഷണലിസത്തോടുകൂടി പ്രതിഫലിപ്പിക്കാന്‍ ആ പ്രോജക്ടിലൂടെ സാധിച്ചു. അതുതന്നെ കരിയറിലെ അടുത്ത പടിയിലേക്കുള്ള വഴിത്തിരിവായി.
കേരളത്തിലുള്ള മറ്റൊരു സുഹൃത്ത് ബാംഗ്ലൂരിലെത്തിയപ്പോള്‍ അനീസ് ഹക്കീം ചെയ്തു വരികയായിരുന്ന ആ പ്രോജക്ട് കണ്ട് ആകൃഷ്ടനായി താന്‍ സ്വപ്‌നപദ്ധതിയായി കൊല്ലത്ത് ആരംഭിക്കാനിരുന്ന ഡെന്റല്‍ & കോസ്‌മെറ്റിക് ക്ലിനിക്കിന്റെ ഡിസൈനിങ് വര്‍ക്ക് ഏല്‍പ്പിച്ചു. മികച്ച രീതിയില്‍ അതു പൂര്‍ത്തിയാക്കിയതോടെ തുടരെത്തുടരെ 20 ഡെന്റല്‍ ക്ലിനിക്കുകളുടെ ഡിസൈനിങ് പ്രോജക്ടുകളാണ് തേടിയെത്തിയത്. കൂടാതെ കേരളത്തിന്റെ പല ഭാഗത്തുനിന്നും സലൂണുകളുടെ ഡിസൈനിങ് വര്‍ക്കുകളും ലഭിക്കാന്‍ തുടങ്ങി. സലൂണുകളും ഡെന്റല്‍ ക്ലിനിക്കുകളുമൊക്കെ ഇന്നും ആഡ് ഓണ്‍ ഡിസൈന്‍സിന്റെ സ്‌പെഷ്യല്‍ മേഖലയാണ്. ഇതിനിടെ ഒരു കൊമേഷ്യല്‍ ബില്‍ഡിംഗ് വീടാക്കി നല്‍കാന്‍ ആവശ്യപ്പെട്ട് മറ്റൊരു സുഹൃത്ത് സമീപിച്ചതോടെയാണ് അനീസ് ഹക്കീമെന്ന ആര്‍ക്കിടെക്ടിന്റെ തന്ത്രങ്ങളും ഭാവനയും ഇഴചേര്‍ന്ന ഡിസൈനിങ് വൈദഗ്ധ്യത്തിന്റെ പ്രകടനങ്ങളുടെ പുതിയ അധ്യായം ആരംഭിക്കുന്നത്.
കെട്ടിട രൂപകല്പനയുടെ കുശലത വെളിവാക്കുന്ന ആ വീടിന്റെ നവീകരണം നിരവധി ഡിസൈന്‍ മാഗസിനുകളിലെ പ്രതിപാദ്യ വിഷയമായി. ഉപേക്ഷിക്കപ്പെട്ടുകിടന്നിരുന്ന ഒരു ഐസ് പ്ലാന്റ് വീടാക്കി മാറ്റിയതാണ് വീട് നവീകരണത്തിലെ എടുത്തു പറയാവുന്ന മറ്റൊരു പ്രോജക്ട്. പ്രകൃതി വിഭവങ്ങളെ കൃത്യമായി പുനരുപയോഗിച്ച്, പഴയ ഒരു ഫര്‍ണിച്ചര്‍ പോലും പുതിയ നിര്‍മിതിയിലേക്ക് കൂട്ടിച്ചേര്‍ത്തുകൊണ്ട്, ഒരേസമയം പുരാതനവും നവീനവുമായി പുനര്‍നിര്‍മിച്ച രമ്യഹര്‍മ്യങ്ങളെല്ലാം അനീസ്ഹക്കീമിന്റെ അല്ലെങ്കില്‍ ആഡ് ഓണ്‍ ഡിസൈന്‍സിന്റെ ശില്പചാതുര്യത്തിന്റെ ഉദാഹരണങ്ങളായി തലയുയര്‍ത്തി നില്‍ക്കുന്നു. പ്രകൃതി സൗഹാര്‍ദമായ, വെളിച്ചവും വായു സഞ്ചാരവുമുള്ള, ബേസിക് സ്ട്രക്ചര്‍ നിലനിര്‍ത്തിക്കൊണ്ടുള്ള, വീടുകളുടെ റിനോവേഷനിലെ ഈ പ്രൊഫഷണലിസം തിരിച്ചറിഞ്ഞ് പുതിയ വീടുകളുടെ പ്രൊജക്ടുകള്‍ ലഭിക്കാന്‍ തുടങ്ങി.
മികച്ചൊരു ആര്‍ക്കിടെക്ചര്‍ ഡിസൈനിങ് കമ്പനിയായി അനീസ് ഹക്കീം ഈ സ്ഥാപനത്തെ വളര്‍ത്തിയെടുത്തത് ഉപഭോക്താക്കള്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ പിന്‍ബലത്തിലാണ്. പരമാവധി സാധ്യമായ സേവനങ്ങള്‍ നല്‍കിക്കൊണ്ടാണ് ഈ മേഖലയില്‍ ധാരാളം ഉപഭോക്താക്കളുടെ പിന്തുണയോടെ എണ്ണിയാലൊടുങ്ങാത്ത പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. ഒരു പ്രോജക്ട് ആരംഭിക്കുന്നതുമുതല്‍ പ്രവേശനചടങ്ങിനു വേണ്ടുന്ന ഇന്‍വിറ്റേഷന്‍ കാര്‍ഡുകളും നെയിംബോര്‍ഡുകളും എന്തിനേറെ കിച്ചന്‍ യൂറ്റെന്‍സിലുകള്‍ മുതല്‍ ഫംഗ്ഷനു വേണ്ടുന്ന വസ്ത്രങ്ങള്‍ വരെ ഡിസൈന്‍ ചെയ്തു നല്‍കാന്‍ ഇവര്‍ മുന്‍പിലുണ്ടാകും! അതുകൊണ്ടുതന്നെ ഒരു ഉപഭോക്താവ് തന്റെ സ്വപ്‌നഭവനത്തിന്റെ ആര്‍ക്കിടെക്ചര്‍ വര്‍ക്ക് ഈ സ്ഥാപനത്തെ ഏല്‍പ്പിച്ചാല്‍ കയറി താമസിക്കുന്നതുവരെ ഒന്നും അറിയേണ്ടതില്ല.
ഇവിടെ ഡിസൈനിങ് എന്നുപറഞ്ഞാല്‍ എല്ലാമാണ്. വ്യക്തമായി പറഞ്ഞാല്‍ ഒരു സ്ഥാപനത്തിന്റെ ലോഗോ വരെ. ഇന്ന് ഇന്ത്യയിലും വിദേശത്തുമായി പടര്‍ന്നു പന്തലിച്ച നിരവധി സ്ഥാപനങ്ങളുടെ ലോഗോകള്‍ ഇവിടെ ഡിസൈന്‍ ചെയ്തിട്ടുണ്ട്. ഒരു പെര്‍ഫെക്ഷനിസ്റ്റ് ആയതുകൊണ്ടുതന്നെ തന്റെ ഓരോ പ്രോജക്റ്റിനും വേണ്ടുന്ന മെറ്റീരിയലുകള്‍ വളരെയധികം യാത്ര ചെയ്ത് ഏറ്റവും ഗുണനിലവാരമുള്ളത് കണ്ടെത്താന്‍ ശ്രമിക്കാറുണ്ട്.
ടൈലുകളുടെ കാര്യമെടുത്താല്‍ ഒന്നാന്തരം ആത്താംകുടി ടൈലുകള്‍ അവിടെ പോയി തിരഞ്ഞെടുക്കും. ഫര്‍ണിച്ചറാണെങ്കില്‍ ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നും കൂടാതെ ദുബായില്‍ നിന്നുവരെ സംഘടിപ്പിക്കാറുണ്ട്. ലാന്‍ഡ്‌സ്‌കേപ്പിനായുള്ള ചെടികളാകട്ടെ ആന്ധ്രാപ്രദേശില്‍ പോയാണ് വാങ്ങുന്നത്. ഈ അര്‍പ്പണമനോഭാവം ഒന്നുകൊണ്ടാണ് കലാരംഗത്തു നിന്നുള്‍പ്പെടെ നിരവധി പ്രമുഖര്‍ക്കുവേണ്ടിയുള്ള ബില്‍ഡിങ് ഡിസൈനിങ് അസ്സൈന്‍മെന്റുകള്‍ ആഡ് ഓണ്‍ ഡിസൈന്‍സിലേക്ക് വന്നുചേര്‍ന്നത്. ഇതിനോടകം പല സിനിമാതാരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും വീടുകള്‍ ഇവരുടെ ടീം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
തന്റ പാഷനായ ഡിസൈനിങ്ങിന്റെ പല മാനങ്ങളിലൂടെ കടന്നുപോയി ആഡ് ഓണ്‍ ഡിസൈന്‍സ് എന്ന സംരംഭത്തെ വിജയത്തിന്റെ ഔന്നിത്യത്തിലെത്തിച്ച അനീസ് ഹക്കിമെന്ന കാല്പനിക ഭാവനയുടെ ശില്പി ഈ മേഖലയില്‍ പഠനം കഴിഞ്ഞു വരുന്ന നവാഗതര്‍ക്ക് മികച്ചൊരു മെന്റെ കൂടിയാണ്. നാലു പതിറ്റാണ്ടിനിപ്പുറവും പുതുമ നഷ്ടപ്പെടാതെ നില്‍ക്കുന്ന പല ബില്‍ഡിംഗ് പ്രോജക്ടുകളും പൂര്‍ത്തിയാക്കിയ ആര്‍ക്കിടെക്ചര്‍ ‘സാലി’ ആണ് എന്നും റോള്‍ മോഡലായിട്ടുള്ളത്. കേരളത്തിന് പുറത്തും വിദേശത്തുമായി തന്റെ സ്ഥാപനം വളര്‍ന്നപ്പോള്‍ അനീസ് ഹക്കീം കടപ്പെട്ടിരിക്കുന്നത് ആദ്യ ബാംഗ്ലൂര്‍ പ്രോജക്ട് മുതല്‍ ഇന്നും ഒപ്പമുള്ള സ്റ്റാഫുകള്‍, സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍, ഇവരോടൊക്കെയാണ്.