വീടൊരുക്കാം എവര്‍ഗ്രീന്‍ ബില്‍ഡേഴ്സിനൊപ്പം
സ്വന്തമായി ഒരു വീട് എന്ന സ്വപ്നം ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. വീട് എന്നത് ഒരിക്കല്‍ മാത്രം പണിയുന്നതാണ്. അത് ലളിതതമായോ, ആര്‍ഭാകരമായോ ആയാലും വീട് കെട്ടിയുയര്‍ത്തുന്നത് വെറും കട്ടയും സിമന്റും ഉപയോഗിച്ചു മാത്രമല്ല; അതില്‍ സ്നേഹവും ആത്മാര്‍ത്ഥതയും വേണമെന്ന് പറയാറുണ്ട്. എന്നാല്‍, സ്വപ്ന ഭവനം സുസ്ഥിരമാകണമെങ്കില്‍ ഇതുമാത്രം പോരാ… ഒപ്പം ഗുണമേന്മയുള്ള മെറ്റീരിയലുകളും വേണം.
പാലില്‍ വെള്ളം ചേര്‍ക്കും പോലെയാണ് ഇന്നത്തെ മിക്ക ബില്‍ഡിംഗുകളും നിര്‍മിക്കിക്കുന്നത്. എന്നാല്‍ അവയില്‍ നിന്ന് വ്യത്യസ്തമായി ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ രംഗത്ത്, കലര്‍പ്പില്ലാത്ത സേവനവുമായി ഓരോ ഉപഭോക്താവിനെയും തൃപ്തിപ്പെടുത്തുന്ന രീതിയില്‍ നിറം മങ്ങിയ അവരുടെ ഭവന സ്വപ്നങ്ങളെ കരുത്തുറ്റതും സുരക്ഷിതവുമാക്കി നല്കാന് ആഗ്രഹിക്കുന്ന ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പാണ് എവര്‍ഗ്രീന്‍ ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ്. തിരുവനന്തപുരം കേന്ദ്രമാക്കി സോണി രാജ് ആര് കെ എന്ന സംരഭകയുടെ നേതൃത്വത്തിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ 10 വര്‍ഷമായി ഹൗസ് മോഡുലേഷന് – ഇന്റീരിയര്‍ ഡിസൈനിങ് മേഖലയില്‍ സജീവമാണെങ്കിലും ഒരു പ്രൊഫഷനായി സോണി ഇത് ആരംഭിച്ചിട്ട് മൂന്ന് വര്‍ഷമേയാകുന്നുള്ളൂ. സഹോദരന് സിവില്‍ എന്‍ജിനീയര്‍ ആയിരുന്നതുകൊണ്ട് തന്നെ സോണി ചെറുപ്പം മുതല്‍ വളര്‍ന്നുവന്നത് വീടുകളുടെ പ്ലാനിലൂടെയും ഡിസൈനിലൂടെയുമായിരുന്നു.
സഹോദരനെ വരയ്ക്കാന്‍ സഹായിച്ചു തുടങ്ങിയ ശീലം ഇപ്പോള്‍ എത്തിനില്‍ക്കുന്നത് നിറയെ വരകളെ കൂട്ടിമുട്ടിച്ചും അവക്ക് ഡിസൈന്‍ ചെയ്തും നിരവധി പേരുടെ ആഗ്രഹങ്ങളെ സാക്ഷാത്കരിച്ചു കൊണ്ടിരിക്കുന്ന ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ രംഗത്തെ ‘സെല്‍ഫ് എന്റര്‍പ്രണര്‍’ എന്ന ഉയര്‍ച്ചയിലേക്കാണ്.
പഞ്ചായത്ത് ലെവല്‍ വീടുകള്‍ തുടങ്ങി കൊമേഴ്സ്യല്‍ വര്‍ക്കുകളും എവര്‍ഗ്രീന്‍ ബില്‍ഡേഴ്സ് പൂര്‍ണ ഉത്തരവാദിത്വത്തോടെ ചെയ്യുന്നുണ്ട്. അടിസ്ഥാനപരമായി സ്ക്വയര്‍ ഫീറ്റിന് 2000 രൂപ മുതലാണ് ഈടാക്കുന്നതെങ്കിലും സ്ക്വയര്‍ ഫീറ്റിന് 2500 മുതല്‍ 5000 രൂപ നിരക്കില്‍ വര്‍ക്കുകള്‍ ചെയ്യുന്ന ക്ലെയിന്റുകളും എവര്‍ഗ്രീന്‍ ഗ്രൂപ്പിലുണ്ട്.
മെറ്റീരിയല്‍, കോണ്‍ക്രീറ്റ് മിക്സിങ്, സ്പെസിഫിക്കേഷന്‍ തുടങ്ങിയ ഘടകങ്ങള്‍ മാറുന്നതനുസരിച്ചാണ് വിലയില്‍ മാറ്റം ഉണ്ടാകുന്നതെന്നും വീടെന്നത് ഒന്നോ രണ്ടോ മാസത്തേയ്ക്കോ, ഒന്നോ രണ്ടോ വര്ഷത്തേയ്ക്കോ മാത്രമായി നിര്‍മിക്കുന്നവ അല്ലാത്തതിനാല്‍ ബഡ്ജറ്റിനെ പൂര്‍ണമായും കുറച്ചുകൊണ്ട് ചെയ്യാന്‍ കഴിയില്ല എന്നാണ് സോണിയുടെ അഭിപ്രായം.
തിരുവനന്തപുരം, ആയൂര്‍, അഞ്ചല്‍, പത്തനംതിട്ട ഭാഗങ്ങളില്‍ നിലവില്‍ വര്‍ക്കുകള്‍ ഏറ്റെടുത്ത് ചെയ്യുന്നുണ്ട്. കൂടാതെ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ഇന്റീരിയര്‍ ഡിസൈനിങ് വര്‍ക്കുകളും ഏറ്റെടുക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് ഇരുപതോളം വര്‍ക്കുകളാണ് പൂര്‍ത്തീകരിച്ചത്.
കണ്‍സ്ട്രക്ഷന്‍ പൂര്‍ത്തിയാക്കി, താക്കോല്‍ ദാനം കഴിഞ്ഞാല്‍ ഉത്തരവാദിത്വം കഴിഞ്ഞു എന്ന് കരുതുന്നവരാണ് ഭൂരിഭാഗം കോണ്ട്രാക്ടര്മാരും. എന്നാല്‍ പുതുതായി നിര്‍മിച്ച വീട്ടില്‍ തങ്ങളുടെ ക്ലെയ്ന്റ് താമസം ആരംഭിച്ച്, അവര്‍ക്ക് സംതൃപ്തി ഉണ്ടാകുമ്പോള്‍ മാത്രമാണ് ആ സംരംഭം വിജയിക്കുന്നതും ആ സ്ഥാപനത്തിന് നല്ല സ്വീകാര്യത ഉണ്ടാകുന്നതുമെന്നാണ് ഈ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ് മുന്നോട്ട് വയ്ക്കുന്ന കാഴ്ചപാട്. ഈ സേവന മനോഭാവം തന്നെയാണ് ഈ സ്ഥാപനത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥമാക്കുന്നതും.
ഗുണമേന്മയില് ‘കോംപ്രമൈസ്’ ചെയ്യാതെ, കൃത്യ സമയത്തിനുള്ളില്‍ ഉപഭോക്താക്കളുടെ സ്വപ്നം സാഷാത്കരിച്ച്, ‘വെള്ളം ചേര്‍ക്കാത്ത’ നിലപാടുകളുമായി മുന്നോട്ടു കുതിക്കുകയാണ് എവര്‍ഗ്രീന്‍ ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ്.