ബ്രൗണി ട്രീറ്റ്‌സ്; വിജയം ചോക്ലേറ്റ് രുചിയില്‍
കുട്ടിക്കാലം മുതല്‍ പാചകകലയോട് ഉണ്ടായിരുന്ന താല്പര്യം മികച്ച ഒരു ബിസിനസ് സംരംഭമായി വളര്‍ത്തിയാണ് സഫാഫാത്തിമ വിജയം കൈവരിച്ചത്. മാഗസിനുകളും പാചക പുസ്തകങ്ങളും നോക്കി, ബേക്കിങ്ങിന്റെ ബാലപാഠങ്ങള്‍ പഠിച്ച സഫയ്ക്ക് സ്‌കൂളിലെയും കോളേജിലെയും ഫുഡ് ഫെസ്റ്റിവലുകളില്‍ നിന്ന് ലഭിച്ച അംഗീകാരം ആത്മവിശ്വാസം നല്‍കി. തുടര്‍ന്ന് വിവാഹശേഷം യുഎഇയില്‍ സ്ഥിരതാമസമാക്കിയതോടെയാണ് ഇതൊരു ബിസിനസ് സംരംഭമാക്കാം എന്ന വഴിയിലേക്ക് ചിന്തിച്ചത്. തയ്യാറാക്കി നല്‍കിയ കേക്കുകളും ബ്രൗണിയും വാങ്ങിയ പരിചയക്കാര്‍ വീണ്ടും സമീപിച്ചതോടെയാണ് തന്റെ വഴി ഇതുതന്നെയാണെന്ന് ഉറപ്പിച്ചത്. അങ്ങനെ മൂന്നു വര്‍ഷം കൊണ്ട് പടിപടിയായി ബ്രൗണി ട്രീറ്റ്‌സ് വളര്‍ന്നുവന്നു.
ബ്രൗണി, ചീസ് കേക്ക്, ചോക്ലേറ്റ് കേക്ക്, കുക്കീസ് എന്നിങ്ങനെ ബ്രൗണി ട്രീറ്റ്‌സിന്റെ മെനു രുചി വൈവിധ്യങ്ങള്‍ കൊണ്ട് നിറയുന്നു. ഒരു ദിവസം മുമ്പ് ബുക്ക് ചെയ്താല്‍ യുഎഇയില്‍ എവിടെയും ഡെലിവറിയുമുണ്ട്. പ്രിസര്‍വേറ്റീവുളോ കൃത്രിമമായി നിറവും രുചിയും നല്‍കുന്ന രാസവസ്തുക്കളോ ബ്രൗണി ട്രീറ്റ്‌സിന്റെ മധുരത്തിലില്ല. ലഭിക്കാവുന്നതില്‍ വച്ച് ഏറ്റവും ഗുണനിലവാരമുള്ള ചോക്ലേറ്റും ചീസുമാണ് ബ്രൗണി ട്രീറ്റ്‌സിന്റെ ഓവനില്‍ നിന്നിറങ്ങുന്ന രുചിക്കൂട്ടുകളില്‍ ഉപയോഗിക്കുന്നത്.
ഭര്‍ത്താവ് തന്‍സീറിന്റെ പിന്തുണയാണ് തന്റെ ഏറ്റവും വലിയ പ്രചോദനമെന്ന് സഫ പറയുന്നു. അമ്മയുടെ ബേക്കിങ്ങില്‍ സഹായിയായി മകന്‍ ഹെര്‍ഷലും കൂടെയുണ്ട്. അഞ്ചു വയസ്സുകാരന്‍ ഹെര്‍ഷല്‍ ഇപ്പോഴേ കുട്ടികള്‍ക്കുള്ള കുക്കിംഗ് മത്സരങ്ങളില്‍ പങ്കെടുത്തു തുടങ്ങിയിട്ടുണ്ട്.
കടുത്ത മത്സരം നേരിടുന്ന ബേക്കിംഗ് മേഖലയില്‍ വിജയത്തിനുള്ള വഴി ക്ഷമയുടേതാണെന്ന് സഫ പറയുന്നു. സംരംഭത്തിന്റെ ആദ്യഘട്ടത്തില്‍ കഷ്ടപ്പെടേണ്ടി വന്നേക്കാം. എന്നാല്‍ ഉപഭോക്താക്കളെ കണ്ടെത്തി കഴിഞ്ഞാല്‍ അവര്‍ തന്നെ നിങ്ങളുടെ ഉത്പന്നങ്ങളെ ഏറ്റെടുത്തുകൊള്ളും. അര്‍പ്പണബോധമുള്ള ആര്‍ക്കും വിജയിക്കാന്‍ കഴിയുന്ന മേഖലയാണ് ബേക്കിംഗ്.
ഉടന്‍തന്നെ ബ്രൗണി ട്രീറ്റ്‌സിനെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനാകും എന്നാണ് പ്രതീക്ഷയിലാണ് സഫാ. യുഎഇയില്‍ അറിയപ്പെടുന്ന ഒരു സ്വീറ്റ് ബ്രാന്‍ഡ് ആയി മാറണമെന്നതാണ് ലക്ഷ്യം.
WhatsApp : 0503286914
https://www.instagram.com/brownietreats_dubai/?igsh=dHR4aXhkb3FneHNj&utm_source=qr