Success Story

സൗന്ദര്യ ചികിത്സാരംഗത്തെ മാറ്റത്തിന്റെ മുഖമായി ‘ബ്രൈറ്റന്‍ അപ്പ് കോസ്‌മെറ്റോളജി ക്ലിനിക് ‘

മുടി മുട്ടറ്റം വരെ വളര്‍ത്താന്‍ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു സുഹൃത്ത് വഴിയാണ് ഞാന്‍ ബ്രൈറ്റന്‍ അപ്പ് കോസ്‌മെറ്റോളജി ക്ലിനിക്കിനെ കുറിച്ച് അറിയുന്നത്. ചെറുപ്പത്തില്‍ നല്ല മുടി ഉണ്ടായിരുന്നുവെങ്കിലും ഹോസ്റ്റല്‍ ജീവിതവും ജോലിത്തിരക്കുകളും മൂലം അവളുടെ മുടി പാടെ നഷ്ടപ്പെട്ടിരുന്നു. മുടികൊഴിച്ചിലും താരനും ജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത പ്രശ്‌നങ്ങളായി മാറിയപ്പോള്‍ അവള്‍ തന്നെ കണ്ടെത്തിയ ഇടമായിരുന്നു ബ്രൈറ്റന്‍ അപ്പ്. അവള്‍ക്കൊപ്പം ബ്രൈറ്റന്‍ അപ്പില്‍ എത്തിയപ്പോഴാണ് ആ സ്ഥാപനത്തെ കുറിച്ച് ഞാന്‍ കൂടുതല്‍ അറിയുന്നത്. മുടികൊഴിച്ചിലിനുള്ള ട്രീറ്റ്‌മെന്റിനായി അവള്‍ അകത്തേക്ക് കടന്നപ്പോള്‍ ഞാന്‍ ആ സ്ഥാപനത്തെ കുറിച്ച് കൂടുതല്‍ അറിയാനുള്ള ശ്രമവുമായി സ്ഥാപനത്തിന്റെ ഉടമകളില്‍ ഒരാളായ ഡോക്ടര്‍ രാഹുലിനെ സമീപിച്ചു.

തിരുവനന്തപുരം പള്ളിച്ചല്‍ പ്രവര്‍ത്തിക്കുന്ന ബ്രൈറ്റന്‍ അപ്പ് എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഡോക്ടര്‍ ക്രിസ്റ്റ്യന്‍ അപര്‍ണ്ണ, ഡോക്ടര്‍ രാഹുല്‍ എന്നീ ദമ്പതികളാണ്. പ്രവര്‍ത്തനമാരംഭിച്ചിട്ട് വെറും ഒരു മാസം മാത്രമേ ആയിട്ടുള്ളൂവെങ്കിലും ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധി ആളുകളിലേക്ക് കടന്നു ചെല്ലാനും പൊതുസമൂഹത്തിന്റെ ശ്രദ്ധ നേടിയെടുക്കുവാനും ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. അതുമാത്രം മതി ഇവിടത്തെ സര്‍വീസ് എത്രത്തോളം മികച്ചതാണെന്ന് മനസ്സിലാക്കാന്‍.

ഡോക്ടര്‍ ക്രിസ്റ്റ്യന്‍ അപര്‍ണ, ഡോക്ടര്‍ രാഹുല്‍ എന്നിവരെ കൂടാതെ പ്ലാസ്റ്റിക് സര്‍ജനായ ഡോക്ടര്‍ ആഷിഷ് ശശിധരന്‍, ഹെയര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍ ഡോ. മുഹമ്മദ് ഫഗദ് എന്നിവരുടെ സേവനവും ബ്രൈറ്റന്‍ അപ്പില്‍ ലഭ്യമാണ്. സാധാരണ കോസ്‌മെറ്റോളജി ക്ലിനിക്കുകളില്‍ ലഭ്യമാകുന്ന എല്ലാ സേവനങ്ങളും സര്‍ജറികളും ഇവിടെ ചെയ്തുവരുന്നു.

ഇതിനേക്കാളേറെ എന്നെ ആകര്‍ഷിച്ചത് ഈ സ്ഥാപനത്തിന്റെ ആരംഭത്തിന് പിന്നിലെ കഥയാണ്. തികച്ചും യാദൃശ്ചികമായാണ് ഡോക്ടര്‍ ക്രിസ്റ്റ്യന്‍ അപര്‍ണയും രാഹുലും ഈ രംഗത്തേക്ക് കടന്നുവന്നത്. തന്നെ അലട്ടിയിരുന്ന മുഖത്തുള്ള പ്രശ്‌നങ്ങള്‍ക്ക് നിരവധി ക്ലിനിക്കുകളില്‍ ചികിത്സ തേടിയെങ്കിലും പരിഹാരം കാണാതെ വന്നതോടെയാണ് ക്രിസ്റ്റ്യന്‍ അപര്‍ണ കോസ്മറ്റോളജിയെ കുറിച്ച് പഠിക്കാന്‍ ഇറങ്ങിത്തിരിച്ചത്.

പിന്നീട് സ്വന്തമായി ചികില്‍സിച്ച ഇവര്‍ക്ക് പറഞ്ഞറിയിക്കാന്‍ കഴിയാത്ത മാറ്റമാണ് സംഭവിച്ചത്. ഇതോടെ ഗ്യാസ്‌ട്രോയിലും ഡയബറ്റിക്‌സിലും ഫെലോഷിപ്പ് കഴിഞ്ഞ ഡോക്ടര്‍ രാഹുലും കോസ്‌മെറ്റോളജി ഫെലോഷിപ്പ് നേടി. അങ്ങനെയാണ് അവര്‍ ബ്രൈറ്റന്‍ അപ്പ് എന്ന സ്ഥാപനം പടുത്തുയര്‍ത്തിയത്.

കോസ്‌മോറ്റോളജി ട്രീറ്റ്‌മെന്റിനൊപ്പം തന്നെ ജീവിതചര്യ രോഗങ്ങള്‍ തരണം ചെയ്യാനുള്ള മാര്‍ഗവും ഇവര്‍ പങ്കുവയ്ക്കുന്നുണ്ട്. ഓണ്‍ലൈനായും ഓഫ്ലൈനായും ഫിറ്റ്‌നസ് ട്രെയിനിങ് ക്ലാസുകള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ നല്‍കുന്ന സ്ഥാപനം കൂടിയാണ് ബ്രൈറ്റന്‍ അപ് കോസ്‌മെറ്റോളജി ക്ലിനിക്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

BRIGHTEN UP AESTHETIC STUDIO
PALLICHAL, THIRUVANANTHAPURAM.

For Appoinment: 0471-2390003
Mob : +918113900030

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button