മനസ്സിനും ശരീരത്തിനും പുത്തന്‍ ഉണര്‍വേകുന്ന മെന്‍സ് ഷര്‍ട്ടുകളുടെ നിര്‍മാണവുമായി ബ്രാന്‍ഡ് ക്ലബ്
” I don’t design clothes,
I design dreams ” – Ralph Lauren
ഒരാളുടെ ‘കോണ്‍ഫിഡന്‍സ് ലെവല്‍’ വര്‍ദ്ധിപ്പിക്കുന്നതിന് അയാള്‍ ധരിക്കുന്ന വസ്ത്രത്തിന് സാധിക്കുമെന്ന് പറയാറുണ്ട്. അതുകൊണ്ടുതന്നെ വസ്ത്രം എപ്പോഴും നിര്‍മിക്കുന്നത് മനസ്സിനും ശരീരത്തിനും ഒരുപോലെ ഇണങ്ങുന്ന ഡിസൈന്‍, മെറ്റീരിയല്‍ എന്നിവയില്‍ ആയിരിക്കണം. അക്കാര്യത്തില്‍ എന്നും മുന്‍പന്തിയിലാണ് അനൂപ് മാത്യു നേതൃത്വം നല്‍കുന്ന ബ്രാന്‍ഡ് ക്ലബ്ബ്.
2015-ല്‍ ബാംഗ്ലൂരില്‍ പ്രവര്‍ത്തനമാരംഭിച്ച ബ്രാന്‍ഡ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു നയിക്കുന്നത് അനൂപ് മാത്യു ആണ്. പതിനെട്ടാമത്തെ വയസ്സില്‍ ഏതൊരു ചെറുപ്പക്കാരനെയും പോലെ ഒരു തൊഴില്‍ എന്ന ഉദ്ദേശ്യത്തോടെയാണ് അനൂപ് ബിസിനസിന്റെ ലോകത്തേക്ക് ഇറങ്ങിത്തിരിച്ചത്.
ഫാഷന്‍ ഡിസൈനിങ് പഠനം പൂര്‍ത്തീകരിച്ചപ്പോഴാണ് സ്വന്തമായ ഒരു സംരംഭം എന്ന ആശയം അദ്ദേഹത്തിന്റെ ഉള്ളില്‍ ഉടലെടുത്തത്. ആ താല്പര്യമാണ് ഇന്ന് ഇന്ത്യയിലും വിദേശത്തും അറിയപ്പെടുന്ന ബ്രാന്‍ഡ് ക്ലബ്ബ് എന്ന ബ്രാന്റിന്റെ തുടക്കത്തിന് കാരണമായത്. പ്രധാനമായും ആണ്‍കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള ഷര്‍ട്ടുകളുടെ വെറൈറ്റി ആണ് ബ്രാന്‍ഡ് ക്ലബ്ബില്‍ നിര്‍മിക്കുന്നത്. കോവിഡ് മഹാമാരി കാലത്ത് മാസ്‌കിന്റെ നിര്‍മാണവും ബ്രാന്‍ഡ് ക്ലബ്ബ് ചെയ്തിരുന്നു. ഇന്ത്യയിലുടനീളവും വിദേശരാജ്യങ്ങളിലേക്കും നിലവില്‍ ബ്രാന്‍ഡ് ക്ലബ്ബ് വഴി വസ്ത്രങ്ങള്‍ കയറ്റി അയക്കുന്നുണ്ട്.
മാര്‍ക്കറ്റില്‍ ലഭ്യമായ തുണിത്തരങ്ങളില്‍ കസ്റ്റമറിന്റെ താല്‍പര്യത്തിലും സ്വന്തം ക്രിയേറ്റിവിറ്റിയിലുമുള്ള ഡിസൈന്‍ നിര്‍മിച്ച് നല്‍കുകയാണ് ബ്രാന്‍ഡ് ക്ലബ്ബ് ചെയ്യുന്നതെന്ന് ഈ സംരംഭത്തിന്റെ സാരഥി അനൂപ് മാത്യു പറയുന്നു. പ്രധാനമായും ഹോള്‍സെയില്‍ വ്യാപാരികള്‍ക്കോ, വ്യാപാര സ്ഥാപനങ്ങള്‍ക്കോ വേണ്ടിയാണ് ബ്രാന്‍ഡ് ക്ലബ്ബ് വസ്ത്രങ്ങള്‍ നിര്‍മിക്കുന്നത്. എന്നിരുന്നാല്‍ തന്നെയും പുതിയതായി ഒരു ബിസിനസ് ആരംഭിക്കാന്‍ പോകുന്നവര്‍ ബ്രാന്‍ഡ് ക്ലബ്ബിനെ ബന്ധപ്പെട്ടാല്‍ അവരുടെ ബ്രാന്റിന്റെ പേരില്‍ ഉള്ള വസ്ത്രങ്ങള്‍ നിര്‍മിച്ചു നല്‍കുവാനും അനുപും ബ്രാന്‍ഡ് ക്ലബ്ബും ഒരുക്കമാണ്.
ബിസിനസിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അനൂപിനെ സഹായിക്കാനും പൂര്‍ണ പിന്തുണ നല്‍കാനും ഭാര്യ ഒപ്പം തന്നെയുണ്ട്. തന്റെ ബിസിനസ് കൂടുതല്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ആണ്‍കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള ‘ബോട്ടം വസ്ത്രങ്ങളു’ടെ നിര്‍മാണം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അനൂപ് തന്റെ സംരംഭത്തിലൂടെ.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
അനൂപ് മാത്യു, ബ്രാന്‍ഡ് ക്ലബ്ബ്
+919739802970