EntreprenuershipSuccess Story

തമിഴകത്തു നിന്ന് കേരവിപ്ലവത്തിന് തിരി കൊളുത്തുന്ന ബോസ് മെഷീനറി

കൃഷിയാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്. നമ്മുടെ രാജ്യത്തിന്റെ അടിത്തറ പണിതുറപ്പിച്ചിരിക്കുന്നത് കര്‍ഷകന്റെ മണ്ണുപുരണ്ട കൈകള്‍ കൊണ്ടാണ്. പക്ഷേ ഇന്ത്യയില്‍ വ്യവസായമേഖല യന്ത്രവല്‍ക്കരണവും കടന്ന് കൃത്രിമ ബുദ്ധിയിലെത്തി നില്‍ക്കുമ്പോള്‍, കാര്‍ഷികമേഖല ഇപ്പോഴും മനുഷ്യാധ്വാനത്തെ തന്നെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. കൃഷിയിലെ കഠിനാധ്വാനവും മറ്റു മേഖലകളിലെപ്പോലെ യന്ത്രങ്ങള്‍ക്ക് കൈമാറുക എന്ന സ്വപ്‌നത്തിനു പുറകെയാണ് ബോസ് മെഷീനറി വര്‍ക്‌സ് സ്ഥാപകനായ ഷണ്മുഖന്‍.

സേലത്തെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിലൂടെ ജനറല്‍ മാനേജര്‍ പദവി വരെയെത്തിയതിനു ശേഷമാണ് ഷണ്മുഖന്‍ സ്വന്തമായൊരു സംരംഭം തുടങ്ങുന്നത്. രാജ്യാന്തര വാഹന കമ്പനികളില്‍ നിന്ന് താന്‍ നേടിയ യന്ത്രപരിജ്ഞാനം തന്റെ മാതാപിതാക്കളെപ്പോലെയുള്ള കര്‍ഷകര്‍ക്ക് ഉപകാരപ്പെടണമെന്ന് ഷണ്മുഖന്‍ ആഗ്രഹിച്ചു. ഇതിനായി തിരഞ്ഞെടുത്തത് ദക്ഷിണേന്ത്യ മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന നാളികേര കൃഷിയാണ്.

കേരളത്തിന്റെ അടയാളമായി കാണുന്ന വൃക്ഷമാണ് തെങ്ങെങ്കിലും തെങ്ങില്‍ കയറാനോ തേങ്ങ പൊതിക്കുവാനോ ഇന്ന് തൊഴിലാളികളെ കിട്ടില്ല. തേങ്ങ പൊതിക്കുന്നത് പോലെ ആയാസമേറിയൊരു തൊഴില്‍ ഇല്ലെന്നു തന്നെ പറയാം. ഇത് മനസ്സിലാക്കിയാണ് ബോസിലൂടെ ഏറ്റവും കാര്യക്ഷമമായ തേങ്ങപൊതിക്കല്‍ യന്ത്രത്തിന് (Coconut Dehusking Machine) ഷണ്മുഖന്‍ രൂപം നല്‍കിയത്.

മണിക്കൂറില്‍ 0.4 യൂണിറ്റ് വൈദ്യുതി മാത്രം ഉപയോഗിച്ചുകൊണ്ട് ആയിരത്തിമുന്നൂറ് തേങ്ങ പൊതിക്കുവാനുള്ള ശേഷി ഈ യന്ത്രത്തിനുണ്ട്. കായികാധ്വാനം ആവശ്യമില്ലാത്തതുകൊണ്ട് സ്ത്രീകള്‍ക്കും ഓപ്പറേറ്റ് ചെയ്യാം. ഈ മെഷീനിലൂടെ ഒരു തേങ്ങ പൊതിക്കാന്‍ വെറും പത്തുപൈസ മാത്രമാണ് ചെലവാകുന്നത്. അതുകൊണ്ടുതന്നെ മൂന്നാഴ്ചകൊണ്ട് കൊണ്ട് മെഷീനിന്റെ മുടക്കുമുതല്‍ ലാഭിക്കാനാകുമെന്ന് ഷണ്മുഖന്‍ ഉറപ്പു നല്‍കുന്നു. കൂടെ ഒരു വര്‍ഷത്തെ ഫ്രീ സര്‍വീസും.

രണ്ടരലക്ഷം രൂപയ്ക്ക് ഇത്രയും കാര്യക്ഷമതയുള്ള ഒരു ഡീഹസ്‌കിങ് മെഷീന്‍ വേറെയില്ലെന്ന് അന്വേഷിച്ചാല്‍ മനസ്സിലാകും. കൂടാതെ, സക്‌സസ് കേരള വായിച്ച് ബന്ധപ്പെടുന്നവര്‍ക്ക് പത്തു ശതമാനം ഡിസ്‌കൗണ്ടും നല്‍കുന്നതായിരിക്കും.

ഷണ്മുഖന്റെ ബോസ് മെഷീനറി ലോഞ്ച് ചെയ്തു മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ തമിഴ്‌നാട്ടില്‍ പേരെടുത്തു കഴിഞ്ഞു. കാര്‍ഷികവൃത്തിയുടെ മറ്റു ഘട്ടങ്ങളിലേക്കും യന്ത്രവല്‍ക്കരണം വ്യാപിപ്പിക്കുവാനായ് ലക്ഷ്യം വെച്ചിരിക്കുകയാണ് കോയമ്പത്തൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ സംരംഭകന്‍.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button