EntreprenuershipSuccess Story

രണ്ട് സഹോദരങ്ങള്‍ പടുത്തുയര്‍ത്തിയ Saln Engineers ഇന്ന് ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച സംരംഭം; ഇത് മികച്ച സേവനം നല്‍കി വിജയം നേടിയ സംരംഭ സഹോദരങ്ങളുടെ സംരംഭത്തിന്റെ കഥ

15 വര്‍ഷത്തെ പ്രവൃത്തി പരിചയം കൊണ്ട് സലീഷ് രാജ് സി.എസ്, സനീഷ് രാജ് സി.എസ് എന്നീ സഹോദരങ്ങള്‍ തങ്ങളുടെ സ്വപ്‌നത്തില്‍ നിന്നും പടുത്തുയര്‍ത്തിയത് ഇന്ത്യ മുഴുവനും അറിയപ്പെടുന്ന ഒരു സംരംഭമാണ്. മികച്ച സേവനം കൊണ്ടും Painting, Corrosion Control മേഖലയിലെ വൈദഗ്ധ്യവും അറിവും കൊണ്ടും Saln Engineers സ്ഥാനം പിടിച്ചത് ദിനം പ്രതി വളരുന്ന കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ഹൃദയ ഭാഗത്താണ്. ഇന്ന് ഏറ്റവും കൂടുതല്‍ കസ്റ്റമേഴ്‌സ് സേവനം തേടി എത്തുന്ന മികച്ച Blasting & Painting Services സംരംഭമായി Saln Engineers മാറിയതിന് കാരണവും ഇവരുടെ മികച്ച സേവനമാണ് .

‘സംരംഭമെന്നാല്‍ പണം നേടാനുള്ള മാര്‍ഗം മാത്രമല്ല അതൊരു സാമൂഹ്യ സേവനം കൂടിയാണ്’ എന്ന തിരിച്ചറിവില്‍ നിന്നുകൊണ്ടാണ് Saln Engineers ഈ മേഖലയില്‍ ഇന്ന് ഒരിക്കലും മായ്ക്കാന്‍ കഴിയാത്ത ചരിത്രം തീര്‍ക്കുന്നത്. കൊച്ചിയിലാണ് ഈ സ്ഥാപനത്തിന്റെ പ്രധാന ഓഫീസ് എങ്കിലും കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കും ഇവരുടെ സേവനം എത്തുന്നുണ്ട്. തങ്ങളുടെ സംരംഭം എപ്പോഴും മൂല്യത്തോടെ നിലനില്‍ക്കണം എന്നത് കൊണ്ട് തന്നെ മറ്റ് Blasting & Painting Services ല്‍ നിന്നും വ്യത്യസ്തമായാണ് ഇവര്‍ സേവനം നല്‍കുന്നത്.

സേവനം നല്‍കുന്നതിന് ഒപ്പം തന്നെ ഈ മേഖലയെ കുറിച്ചുള്ള അറിവും ഇവര്‍ മറ്റുള്ളവരിലേക്ക് പകര്‍ന്ന് നല്‍കുന്നു. മറ്റുള്ള Blasting & Painting Service കമ്പനികളില്‍ നിന്നും വ്യത്യസ്തമായി ഓരോ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയും കസ്റ്റമൈസ്ഡായി ഇവര്‍ സേവനം നടത്താറുണ്ട്. അതിന് കാരണം ഓരോ പ്ലാന്റുകളിലും ചിലപ്പോള്‍ ഒരേ രീതിയിലുള്ള Painting സേവനങ്ങള്‍ കൃത്യമായ പരിണിത ഫലം നല്കണമെന്നില്ല എന്നത് കൊണ്ടാണ്.

ഓരോ പ്ലാന്റുകള്‍ക്കും ചിലപ്പോള്‍ വേറിട്ട സേവനങ്ങള്‍ നല്‍കേണ്ടതായി വരും. Corrosion Rate Grade, Acid Content, Moisture Presence തുടങ്ങി ഒരുപാട് കാര്യങ്ങള്‍ നോക്കിവേണം ഓരോ മേഖലയിലും സേവനങ്ങള്‍ നല്‍കേണ്ടത്. ഇവയില്‍ ഒന്ന് പിഴച്ചാല്‍ നല്‍കുന്ന സേവനവും മൂല്യവും നഷ്ടപ്പെടും. അത് കൊണ്ട് തന്നെ ഏറ്റവും മികച്ച സേവനം അവര്‍ക്ക് നല്‍കി കൊണ്ടായിരിക്കും Saln Engineers എന്ന ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.

ഓരോ മേഖലയിലും ഉപയോഗിക്കേണ്ട Paint System ഏതാണ്? ഏത് സേവനമാണ് അവര്‍ക്ക് നല്‍കേണ്ടത് ? അത് എങ്ങനെയാണ് നല്‍കേണ്ടത് ? തുടങ്ങി എല്ലാ കാര്യങ്ങളെ കുറിച്ചും കൃത്യമായ അറിവ് ഇവര്‍ക്കുള്ളത് കൊണ്ട് തന്നെ ഒരുപാട് കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ഇവരെ തേടിയെത്താറുണ്ട്. മറ്റ് Blasting &Painting Service സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമായ പുതിയ രീതി ഈ സംരംഭത്തിന് നേടിക്കൊടുത്തത് ഒരിക്കലും നഷ്ടപ്പെടാത്ത കസ്റ്റമേഴ്‌സിന്റെ വിശ്വാസമാണ് .

Painting, Corrosion തുടങ്ങിയ കാര്യങ്ങളില്‍ ഉറപ്പോടെ Saln Engineersനെ സമീപിക്കാം എന്ന ധൈര്യം മറ്റ് സ്ഥാപനങ്ങള്‍ക്ക് പകര്‍ന്ന് നല്‍കിയത് ഇവരുടെ വേറിട്ട സേവനവും കസ്റ്റമേഴ്‌സിന് ഇവര്‍ പകര്‍ന്ന് നല്‍കുന്ന പരിജ്ഞാനവുമാണ്. തങ്ങളെ തേടിയെത്തുന്ന ക്ലെയ്ന്റുകള്‍ ഒരുപക്ഷേ ഈ മേഖലയില്‍ നല്ല അറിവുള്ളവര്‍ ആകണമെന്നില്ലാത്തത് കൊണ്ട് തന്നെ അവര്‍ക്ക് ഈ മേഖലയെ കുറിച്ച് മികച്ച അറിവ് നല്‍കാന്‍ തന്നെ ഇവര്‍ ശ്രദ്ധിക്കാറുണ്ട്. Saln Engineers വരുമാനം മാത്രം ലക്ഷ്യം വച്ചല്ല സേവനങ്ങള്‍ നല്‍കുന്നത്.

B.Techഉം MBAയും കഴിഞ്ഞ ഈ സഹോദരങ്ങള്‍ BGAS Grade One Inspectors കൂടിയാണ്. അത് കൊണ്ട് തന്നെ പൂര്‍ണമായും ഈ മേഖലയെ മനസ്സിലാക്കാനും സേവനം കൃത്യമായി നല്‍കാനും ഇവര്‍ക്ക് സാധിക്കുന്നുണ്ട്. സേവനം ഏറ്റവും നന്നായി നല്‍കണം, അതില്‍ മൂല്യം നിറയണം എന്ന തെറ്റ് പടരാത്ത ചിന്ത തന്നെയാണ് ഈ സഹോദരങ്ങളുടെയും ഈ സംരംഭത്തിന്റെയും വിജയം. സൗത്ത് ഇന്ത്യയിലെ Leading Coating കമ്പനിയായി Saln Engineers മാറിയതിന് കാരണം ഈ സേവന മൂല്യം തന്നെയാണ്.

ഫാര്‍മ സെക്ടര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് ഇന്‍ഡസ്ട്രിയല്‍, മറൈന്‍, ഹൈഡ്രോ കാര്‍ബണ്‍ സെക്ടര്‍ തുടങ്ങിയ മേഖലകളിലാണ് ഇവര്‍ കൂടുതലായും സേവനങ്ങള്‍ നല്‍കുന്നത്. നല്‍കുന്ന സേവനങ്ങള്‍ക്ക് അത്രത്തോളം മൂല്യം നല്‍കുന്നത് കൊണ്ട് തന്നെ കോര്‍പ്പറേറ്റ് മേഖലയില്‍ ‘മൗത്ത് പബ്ലിസിറ്റി’ കൊണ്ട് ഇവര്‍ വ്യാപിക്കുക കൂടി ചെയ്യുന്നുണ്ട്. കോര്‍പ്പറേറ്റ് മേഖലയില്‍ അത് കൊണ്ട് തന്നെ പുതിയ ചരിത്രം എഴുതി ചേര്‍ക്കാന്‍ ഈ സഹോദരങ്ങള്‍ക്ക് സാധിക്കുന്നുണ്ട്.

എന്താണ് ബ്ലാസ്റ്റിങ് ആന്‍ഡ് പെയിന്റിങ്
ബ്ലാസ്റ്റിങ് എന്നാല്‍ ഒരു Surface Prepration Technology യാണ്. പെയിന്റ് ചെയ്യുന്നതിന് മുന്‍പായി Surface പൂര്‍ണമായും വൃത്തിയാക്കേണ്ട ആവശ്യമുണ്ട്. അതിനനുസരിച്ചാണ് ഓരോ Paint System നിലനില്‍ക്കുന്നത്. തുരുമ്പ്, ആവശ്യമില്ലാത്ത contaminations എന്നിവയെ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ബ്ലാസ്റ്റിങ് ചെയ്യുന്നത്.

ബ്ലാസ്റ്റ് ക്ലീന്‍ ചെയ്ത ശേഷം പെയിന്റ് ചെയ്യുമ്പോള്‍ സാധാരണയെക്കാള്‍ 10, 15 വര്‍ഷം കൂടി ഇവ കേടുപാടുകള്‍ സംഭവിക്കാതെ നിലനില്‍ക്കുന്നു. ഓയില്‍ ആന്‍ഡ് ഗ്യാസ് ഇന്‍ഡസ്ട്രിയ്ക്ക് ഇത് വളരെ പ്രാധാന്യമാണ്. ബ്ലാസ്റ്റിങ് ക്ലീന്‍ ചെയ്യാന്‍ സാധിക്കാത്ത സ്ഥലങ്ങളില്‍ Manual Clean ആയിരിക്കും ഉപയോഗിക്കുന്നത്. ഇങ്ങനെ ഒരു Paint System ഉപയോഗിക്കുന്നതിലൂടെ ഒരുപാട് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനും സ്ഥാപനങ്ങള്‍ക്ക് കഴിയുന്നു.

Saln Engineers സര്‍വീസ് നല്‍കുന്ന പ്രധാനപ്പെട്ട കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍:

Adithya Birla Group
Divis Laboratories Limited
Dr.Reddy’s Laboratories Ltd.
Aurobindo Pharma
Grasim Industries Ltd.
Ultratech Cements
Sembcorp Energy India Limited
തുടങ്ങിയ മികച്ച കോര്‍പ്പറേറ്റ് സ്ഥാപങ്ങളിലാണ് Saln Engineers സേവനം നല്‍കുന്നത്.

മികച്ച സേവനം നല്‍കിയാല്‍ സംരംഭം വിജയിക്കുമെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഈ സഹോദരങ്ങള്‍ രൂപം കൊടുത്ത Saln Engineers എന്ന സ്ഥാപനം. കേരളത്തില്‍ നിന്നും തുടങ്ങി ഇത്രത്തോളം സംസ്ഥാനങ്ങളിലെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് സേവനം നല്‍കുന്നു എന്നതിലൂടെ ഈ സ്ഥാപനത്തിന്റെ വളര്‍ച്ച എത്ര വലുതാകുമെന്നതില്‍ അത്ഭുതമില്ല. കഠിനപ്രയത്‌നവും മേഖലയെ കുറിച്ചുള്ള അറിവും സമൂഹത്തോടുള്ള ഉത്തരവാദിത്വവും മികച്ച കാഴ്ചപ്പാടും തന്നെയാണ് ഇവരുടെ വിജയവും.

സലീഷ് രാജിന്റെ കുടുംബം:

അച്ഛന്‍ :സി. പി. സുകുമാരന്‍
അമ്മ :ലാലി സുകുമാരന്‍

ഭാര്യ : ആരതി സലീഷ് രാജ്. ബയോടെക്‌നോളജിയില്‍ ഗവേഷണം നടത്തുന്നു. National Bureau of Fish Genetic Resources (NBFGR) -ല്‍ Young Proffessional ആയി ജോലി ചെയ്യുന്നു.
മക്കള്‍ : ഇനിയ. സി. എസ്, അനിരുദ്ധ് സി.എസ്

സനീഷ് രാജിന്റെ കുടുംബം:
ഭാര്യ : രാജലക്ഷ്മി സനീഷ് രാജ്
നായരമ്പലം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്നു.
മക്കള്‍: റിതാഷ സി.എസ്, വാമിക സി.എസ്.

www.salnengineers.com
Info@salnengineers.com
+91 9895082782 (India ),
+971 562694592 (UAE)

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button