ബിഎന്‍ജി: ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ രണ്ടു പതിറ്റാണ്ടിന്റെ പാരമ്പര്യം
കേരളത്തില്‍ ഒരു ഇന്റീരിയര്‍ കോണ്ട്രാക്റ്റിംഗ് ആന്‍ഡ് ഡിസൈനിങ് സ്ഥാപനം ഇരുപത്തിമൂന്നു വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്നു എന്നത് പലര്‍ക്കും അത്ഭുതമായി തോന്നാം. ഇന്റീരിയര്‍ ഡിസൈനിങ് ഒരു പുതിയ ട്രെന്‍ഡാണെന്നുള്ളത് തെറ്റിദ്ധാരണയാണ്. കേരളത്തിലെ ഇന്റീരിയര്‍ ഡിസൈനിങ്ങിന്റെ പ്രോത്ഘാടകരായിരുന്നു മലപ്പുറം കോട്ടയ്ക്കലിലെ ബി എന്‍ ജി ഇന്റീരിയര്‍ കോണ്ട്രാക്റ്റിംഗ് ആന്‍ഡ് ഡിസൈനിങും അതിന്റെ സ്ഥാപകനായ ബാബു സത്യകുമാറും.
തൊണ്ണൂറുകളില്‍ ഫൈന്‍ ആര്‍ട്സ് ഡിഗ്രി കഴിഞ്ഞു സുഹൃത്തുക്കളോടൊപ്പം സുകുമാരകലയുടെ പുതിയ സാധ്യതകള്‍ തേടിയിറങ്ങിയ ബാബു സത്യകുമാറിന്റെ അന്വേഷണം അവസാനിച്ചത് ഇന്റീരിയര്‍ ഡിസൈനിങ്ങിലായിരുന്നു. ബി എന്‍ ജി എന്ന ലേബലില്‍ ഡിസൈനിങ് സ്ഥാപനം ആരംഭിക്കുമ്പോള്‍ തന്നെ ബാബു സത്യകുമാര്‍ അറിയപ്പെടുന്ന ഒരു പരസ്യ കലാകാരനായിരുന്നു.
നിങ്ങളുടെ ഓര്‍മയില്‍ തങ്ങിനില്ക്കുന്ന പല ചുവരെഴുത്ത് പരസ്യങ്ങളും ലോഗോകളും ഡിസൈന്‍ ചെയ്തെടുത്തത് ബാബു സത്യകുമാര്‍ ആയിരിക്കും. പിന്നീട് ഇന്റീരിയര്‍ ഡിസൈനിങ് എന്ന പുതിയ മേച്ചില്‍ പുറത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച ബാബു സത്യകുമാറിന്റെ ബിഎന്‍ജി വ്യാപാര സ്ഥാപനങ്ങളില്‍ അകത്തളങ്ങളൊരുക്കി കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ തിരിച്ചറിയപ്പെട്ടു തുടങ്ങി.
അന്ന് ഇന്റീരിയര്‍ ഡിസൈനിങ് പുതിയ പ്രവണതയായതുകൊണ്ട് ഉപഭോക്താക്കളെ കണ്ടെത്തുവാനും പ്രാവീണ്യമുള്ള പണിക്കാരെ തെരഞ്ഞെടുക്കാനും സാധനസാമഗ്രികള്‍ സംഘടിപ്പിക്കുവാനും ബിഎന്ജിയ്ക്ക് ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു. പിന്തുടരാന് മേഖലയില്‍ പഴയ മാതൃകകളും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ സ്വന്തമായൊരു ശൈലി രൂപപ്പെടുത്തിയെടുക്കുവാന്‍ ബി എന്‍ ജിയ്ക്ക് സാധിച്ചു. ഇരുപത്തിമൂന്ന് വര്‍ഷത്തിനിടയ്ക്ക് ഇന്റീരിയര്‍ ഡിസൈനിങ് മേഖലയില്‍ വന്നുപോയ പ്രവണതകളെല്ലാം തന്നെ ബിഎന്‍ജി അവതരിപ്പിച്ചതോ പരിഷ്കരിച്ചതോ ആണ്.
വീടുകളും വ്യാപാര സ്ഥാപനങ്ങളുമായി ഏകദേശം 1500 കെട്ടിടങ്ങളുടെ അകത്തളങ്ങള്‍ സത്യകുമാര്‍ ഇതുവരെ ഡിസൈന്‍ ചെയ്തിട്ടുണ്ട്. ഇതിനിടയില്‍ പുതിയ മെറ്റീരിയലുകളും സ്റ്റൈലുകളും രംഗപ്രവേശനം ചെയ്തു. ബിഎന്‍ജി വികസിക്കുന്നതിനുസരിച്ച് ചെയ്യുന്ന പ്രോജക്ടുകളുടെ നിലവാരം കുറയാന്‍ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞ് സത്യകുമാര്‍ മെഷീനറി – അസംബ്ലി രീതി ഇന്റീരിയര്‍ ഡിസൈനിങ്ങിന് തിരഞ്ഞെടുത്തു.
3500 സ്ക്വയര്‍ ഫീറ്റില്‍ ഒരു ഫാക്ടറി സ്ഥാപിച്ച് പൂര്‍ണമായും യന്ത്രസഹായത്തോടെ വര്‍ക്കുകള്‍ ചെയ്തു സൈറ്റില്‍ സ്ഥാപിക്കുന്ന ഈ രീതികൊണ്ട് പണിക്കൂലിയും സമയവും ലാഭിക്കുവാന്‍ ബിഎന്ജിയ്ക്ക് സാധിച്ചു. സാധാരണ മാസങ്ങള്‍കൊണ്ട് പൂര്‍ത്തിയാകുന്ന പ്രോജക്ടുകള്‍ മെഷീനറി വര്‍ക്കിലൂടെ അതിന്റെ പകുതി സമയം കൊണ്ട് തീര്‍ക്കുവാന്‍ ബിഎന്ജിയിലൂടെ കഴിയും. മറ്റാര്‍ക്കും അവകാശപ്പെടാനാകാത്ത ഗുണമേന്മയും ഇതിലൂടെ ബിഎന്‍ജി പ്രദാനം ചെയ്യുന്നു.
2014 മുതല്‍ പാര്‍പ്പിടങ്ങളുടെ ഡിസൈനിങ്ങിലാണ് ബിഎന്‍ജി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വീടുകള്‍ ഒരുക്കുമ്പോള്‍ ഡിസൈനിങ്ങിന് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുന്നു എന്ന കാരണത്താലായിരുന്നു ഇത്. വീടിന് അകത്തളങ്ങള്‍ ചമയ്ക്കുവാന്‍ പലപ്പോഴും ഉടമ നല്കുന്ന സൂചന മാത്രമേ ലഭിക്കൂ. അതുകൊണ്ട് ഡിസൈനറുടെ സര്‍ഗാത്മകതയ്ക്ക് പെരുമാറുവാന്‍ ഇടം ലഭിക്കുന്നു. അതുകൊണ്ടുതന്നെ ചെയ്യുന്ന ഓരോ പ്രോജക്റ്റും വ്യത്യസ്തമാവുകയും ചെയ്യുന്നു. സ്വന്തമായി അഡ്വര്‍ടൈസിങ് കമ്പനി ഉണ്ടായിട്ടും ബിഎന്ജിക്ക് വേണ്ടി പരസ്യങ്ങള്‍ ഒന്നും ചെയ്യേണ്ടി വന്നിട്ടില്ലെന്ന് സത്യകുമാര്‍ പറയുന്നു. പൂര്‍ത്തിയാക്കിയ പ്രോജക്ടുകള്‍ തന്നെ പിഎന്‍ജിയുടെ പരസ്യങ്ങളായി മാറുകയായിരുന്നു.
23 വര്‍ഷം കൊണ്ട് ആര്‍ജിച്ചെടുത്ത പ്രവൃത്തിപരിചയം ഒരു രൂപ പോലും ചാര്‍ജ് ഈടാക്കാതെയുള്ള ലൈഫ് ടൈം സര്‍വീസ് നല്കുവാനും ബിഎന്ജിയെ പ്രാപ്തരാക്കുന്നു. അതോടൊപ്പം പ്രകൃതിയുടെ ആഘാതങ്ങളെ അതിജീവിക്കുവാനായി ബിഎന്‍ജി തന്നെ വികസിപ്പിച്ചെടുത്ത ടെക്നോളജിയും മേഖലയില്‍ ഇവരുടെ മാത്രം മുഖമുദ്രയാണ്.
മലപ്പുറം ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ദക്ഷിണേന്ത്യ മുഴുവന്‍ വ്യാപിച്ച പ്രവര്‍ത്തനമാണ് ബിഎന്ജിയുടേത്. അതോടൊപ്പം മലപ്പുറത്ത് ടെന്‍ ഡെന്‍ പ്രോജക്ട് സൊല്യൂഷന് എന്ന പേരില്‍ ഫുള്‍ ഫര്‍ണിഷ്ഡ് വീടുകളും വില്ലാ പ്രോജക്ടുകളും കരാറടിസ്ഥാനത്തില്‍ നിര്‍മിച്ചു നല്കുന്ന ഒരു കോണ്ട്രാക്ടിംഗ് കമ്പനിയും സത്യകുമാറിന്റെയും സുഹൃത്തുക്കളുടെയും സാരഥ്യത്തില്‍ പ്രവര്‍ത്തിക്കുന്നു. ലക്ഷ്വറി ഫര്‍ണിഷിങ് മേഖലയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന ബിഎന്‍ജി സോഷ്യല്‍ മീഡിയയിലും സജീവമാകുന്നതിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍.