സ്വപ്‌നങ്ങളെ ലോകവുമായി ബന്ധിപ്പിക്കുന്ന പഠനപങ്കാളി Bluport Overseas

ലോകം തേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന നാമധേയം
കേരളത്തിലെ യുവതലമുറയില്‍ വിദേശ വിദ്യാഭ്യാസം ഇന്ന് വെറുമൊരു ആഗ്രഹം മാത്രമല്ല, മറിച്ച് ഭാവിയെ പുനര്‍നിര്‍മിക്കാനുള്ള ധൈര്യമായ ഒരു തീരുമാനം തന്നെയാണ്. സര്‍വകലാശാലകളുടെ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍, തൊഴില്‍ അവസരങ്ങള്‍, Global Exposure.… എല്ലാം കൂടി ഒരു മികച്ച ജീവിതത്തിലെ ആദ്യപടിയായി വിദ്യാര്‍ത്ഥികള്‍ നോക്കുമ്പോള്‍, അതിലേക്ക് എത്തിച്ചേരാനുള്ള വഴിയാണ് പലരും കണ്ടെത്താന്‍ പ്രയാസപ്പെടുന്നത്. രാജ്യങ്ങള്‍, കോഴ്‌സുകള്‍, സര്‍വകലാശാലകള്‍, വിസാ പ്രക്രിയ ഇവയെല്ലാം തമ്മില്‍ പൊരുത്തപ്പെടുത്തി, ശരിയായ തീരുമാനമെടുക്കുന്നത് ഒരു കുടുംബത്തിന് എപ്പോഴും അത്ര എളുപ്പമല്ല. അവിടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വിശ്വസ്ത വഴികാട്ടിയുടെ ആവശ്യം ഉയര്‍ന്നുവരുന്നത്.
ഇത്തരം ചോദ്യങ്ങളും ആശങ്കകളുമാണ് തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Bluport Overseas പരിഹരിച്ച് കൊണ്ടിരിക്കുന്നത്. വിദേശപഠനത്തിനു വേണ്ട സഹായം ഒരു സമയത്ത് സ്വന്തമായി നേടാന്‍ കഴിയാതെ പോയ അനുഭവമാണ് നിഖില്‍ റപ്പായിയും വിവേകും ചേര്‍ന്ന് ഈ സംരംഭം രൂപപ്പെടുത്തിയതിന്റെ പ്രചോദനം. ‘ഒരു വിദ്യാര്‍ത്ഥിയുടെ സ്വപ്‌നം ലക്ഷ്യത്തിലേക്ക് എത്തുന്നത്, ഓരോ ചുവടിലും ശരിയായ മാര്‍ഗനിര്‍ദേശം ലഭിക്കുമ്പോഴാണ്’ എന്ന വിശ്വാസമാണ് Bluport Overseas ന്റെ ശക്തി.

വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും അനുയോജ്യമായ കോഴ്‌സ് കണ്ടെത്തല്‍, രാജ്യങ്ങളുടെ വിദ്യാഭ്യാസ സംവിധാനങ്ങള്‍ താരതമ്യം ചെയ്യല്‍, ബഡ്ജറ്റിനൊത്ത് സര്‍വകലാശാല തിരഞ്ഞെടുക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തിഗത നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന Bluport Overseas യുകെ, ജര്‍മനി, ന്യൂസിലാന്‍ഡ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ നയിക്കുന്നു.
അപേക്ഷ മുതല്‍ Admission Guidance, ഡോക്യുമെന്റുകള്‍ തയ്യാറാക്കല്‍, Visa Processing, Predeparture Support, താമസവും പാര്‍ട്ട് ടൈം ജോലിയുമായി ബന്ധപ്പെട്ട സഹായം എന്നിവ വരെ വിദ്യാര്‍ത്ഥിയുടെ മുഴുവന്‍ യാത്രയും ഒരൊറ്റ സ്ഥലത്ത് സുതാര്യമായി കൈകാര്യം ചെയ്യപ്പെടുന്നു.
സ്റ്റുഡന്റ് വിസയ്ക്ക് പുറമെ Visit Visa, Work Visa, Travel Assistance എന്നിവയും Bluport Overseas നല്‍കുന്ന സേവനങ്ങളില്‍ ഉള്‍പ്പെടുന്നു. IELTS പരിശീലനത്തിനും ഭാഷാ പരിശീലനത്തിനുമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും ഇവര്‍ ഒരുക്കുന്നുണ്ട്. കോളേജ് തല പ്രൊമോഷനുകള്‍, സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലെ ട്രെയിനിങ്, വിവിധ വിദ്യാഭ്യാസ സെമിനാറുകള്‍ എന്നിവ വഴിയും Bluport കൂടുതല്‍ വിദ്യാര്‍ത്ഥികളിലേക്ക് എത്തുന്നു.
ഒരു സ്വതന്ത്ര സ്ഥാപനമായി പ്രവര്‍ത്തനം ആരംഭിച്ചിട്ട് വെറും ആറുമാസം മാത്രമേ ആയിട്ടുള്ളുവെങ്കിലും, വിദേശവിദ്യാഭ്യാസ രംഗത്ത് രണ്ടുവര്‍ഷത്തിലധികമുള്ള പ്രവര്‍ത്തനപരിചയം Bluport Overseas നെ ശക്തമായൊരു കണ്‍സള്‍ട്ടന്‍സിയാക്കി മാറ്റി. ഇതുവരെ മുപ്പതിലധികം വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ജീവിതത്തിലേക്കുള്ള തുടക്കം Bluport Overseas ഒരുക്കി നല്‍കിയിട്ടുണ്ട്.
Bluport Overseas ന്റെ ഏറ്റവും വലിയ പ്രത്യേകത, ഓരോ വിദ്യാര്‍ത്ഥിയെയും വ്യക്തിഗതമായി മനസ്സിലാക്കുന്ന സമീപനമാണ്. ബഡ്ജറ്റ്, കഴിവ്, ആഗ്രഹം, ഭാവി പദ്ധതി ഇവയെല്ലാം വിശകലനം ചെയ്ത്, ഏറ്റവും അനുയോജ്യമായ വഴിയിലേക്കാണ് അവര്‍ തങ്ങളെ തേടിയെത്തുന്ന ഓരോ വിദ്യാര്‍ഥിയെയും നയിക്കുന്നത്. ‘ഒരു Decision തെറ്റിയാല്‍ ഒരു വര്‍ഷം പോകും, മറിച്ച് ഒരു Decision ശരിയായാല്‍ ഭാവി മാറും’ എന്ന തിരിച്ചറിവോടെയാണ് Bluport Overseas ന്റെ പ്രവര്‍ത്തനം.
ഒരിക്കല്‍ സ്വന്തം പഠനയാത്രയില്‍ വഴികാട്ടിയൊന്നുമില്ലാതെ, ഏത് കോഴ്‌സ് തിരഞ്ഞെടുക്കണം, ഏത് സര്‍വകലാശാലയാണ് നല്ലത്, വിദ്യാഭ്യാസ വായ്പ എങ്ങനെ നേടാം എന്നിവ ഉള്‍പ്പെടെയുള്ള വിദേശ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന വിവരങ്ങള്‍ പോലും പറഞ്ഞ് തരാന്‍ ആരുമില്ലായിരുന്നു നിഖിലിനും വിവേകിനും. ആ അനുഭവം തന്നെയാണ് ഇന്ന് Bluport Overseas എന്ന വഴികാട്ടിയായി മാറാന്‍ അവര്‍ക്കു ശക്തിയായത്.

തങ്ങള്‍ക്ക് ലഭിക്കാതെ പോയ എല്ലാ പിന്തുണയും, ഇന്ന് പുതിയ തലമുറ വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസമായി നല്‍കാനാകുന്നിടത്താണ് അവരുടെ യഥാര്‍ത്ഥ വിജയം. മറ്റുള്ളവരുടെ സ്വപ്‌നങ്ങളില്‍ വെളിച്ചം പകരാന്‍ സ്വന്തം അനുഭവത്തെ കരുത്താക്കി മാറ്റിയ ഈ സംരംഭകരുടെ യാത്ര, Bluport Overseas നെ ഒരു കണ്‍സള്‍ട്ടന്‍സി എന്നതിനുപതി വിദ്യാര്‍ത്ഥികളുടെ ജീവിതം തന്നെ മാറ്റിമറിക്കാന്‍ സഹായിക്കുന്ന ഒരു പഠന സഹായിയാക്കി മാറ്റി.
വിദേശത്ത് പഠിക്കാന്‍ സ്വപ്‌നം കണ്ടുനില്‍ക്കുന്നവര്‍ക്ക്, തുടക്കം എങ്ങനെയെന്ന് അറിയാതെ ആശങ്കപ്പെടേണ്ട കാലം ഇനി വരില്ല. ആത്മവിശ്വാസവും വ്യക്തമായ ദിശയും നല്‍കാന്‍ മികച്ചൊരു വഴികാട്ടി ആവശ്യമാണെങ്കില്‍, Bluport Overseas നിങ്ങളുടെ അടുത്ത വലിയ ചുവടുവെപ്പിന് താങ്ങായി കൂടെ നില്‍ക്കും. നിങ്ങളുടെ സ്വപ്‌നം ഇനി ദൂരെയല്ല, അതിലേക്ക് ആത്മവിശ്വാസത്തോടെ നയിക്കുന്ന വിശ്വസ്ത പങ്കാളിയാണ് Bluport Overseas.
For Connecting us: https://www.instagram.com/bluportoverseas?igsh=czFzaXRnOHQwZXo4
https://share.google/kpJJ6gPTjtrKyf6QF
Website Link;



