ബിജില്‍: കോഴിക്കോടിന്റെ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ഒരു ഒറ്റമരം
പതിനേഴാമത്തെ വയസിലാണ് കോഴിക്കോട് സ്വദേശിയായ ബിജില്‍ കണ്‍സ്ട്രക്ഷന്‍ രംഗത്തേക്ക് കടന്നുവരുന്നത്. റോഡരികിലെ ഡ്രൈനേജും പാലങ്ങളും പോലുള്ള പണികളില്‍ ആദ്യം സഹായിയായി കൂടുകയും അധികം വൈകാതെ ഏറ്റെടുത്ത് ചെയ്തുകൊടുക്കുകയുമായിരുന്നു. അങ്ങനെ 20 കടക്കും മുമ്പ് തന്നെ എല്ലാവിധ വര്‍ക്കുകളിലും പരിചയം സമ്പാദിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
അങ്ങനെ മുന്നോട്ടുപോകുുമ്പോഴാണ് 2014ല്‍ വിനോദസഞ്ചാരികളുടെ വരവുകൊണ്ട് ശ്രദ്ധേയമായി തീര്‍ന്ന ഒരു മലയില്‍ ‘സൈഡ് വാള്‍’ കിട്ടുവാനുള്ള ജോലി അദ്ദേഹത്തിന് ലഭിക്കുന്നത്. അത് ഭംഗിയായി നിര്‍വഹിച്ചതോടെ ബില്‍ഡര്‍ എന്ന നിലയില്‍ ശ്രദ്ധേയനായി. പിന്നീട് 10 വര്‍ഷംകൊണ്ട് കോഴിക്കോട് വന്‍കിട കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ക്കിടയില്‍ ഒറ്റയാള്‍ പട്ടാളമായി ഉയര്‍ന്നുവരുവാന്‍ ബിജിലിന് സാധിച്ചു.
കെട്ടിട നിര്‍മാണത്തിന്റെ വര്‍ക്കുകള്‍ക്ക് കേരളത്തിന്റെ സാമ്പത്തികാവസ്ഥയില്‍ ഒരിക്കലും ക്ഷാമം വരില്ലെന്നാണ് ബിജില്‍ പറയുന്നത്. ഒന്നും പിന്നീടത്തേക്ക് മാറ്റിവയ്ക്കാതെ അപ്പപ്പോള്‍ ചെയ്തു കഴിഞ്ഞാല്‍ മാത്രം മതി, ഈ മേഖലയില്‍ വിജയിക്കാന്‍. പൊതുപണികളില്‍ നിന്ന് റസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങുകളിലേക്ക് കടന്ന ബിജിലിന്റെ വിജയരഹസ്യം അതാണ്. പൊതു-സ്വകാര്യ കണ്‍സ്ട്രക്ഷന്‍ ജോലികള്‍ ഒരുപോലെ കൈകാര്യം ചെയ്യുന്ന ബിജിന്‍ ഇക്കാളയളവില്‍ പൂര്‍ത്തിയാക്കിയ കെട്ടിടങ്ങള്‍ അനേകമാണ്.
കെട്ടിട നിര്‍മിതികളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ബിജിലിന്റെ സര്‍ഗാത്മകത. മികച്ച ഒരു ഗാനരചയിതാവ് കൂടിയായ അദ്ദേഹത്തിന്റെ രണ്ട് ആല്‍ബങ്ങള്‍ ഉടനടി പുറത്തിറങ്ങും. പ്രണയവും ഭക്തിയും വിഷയമാകുന്ന ഈ ആല്‍ബങ്ങള്‍ വൈറലാകുമെന്ന് പ്രതീക്ഷിക്കാം.
ഒരു കമ്പനിയുടെ ബ്രാന്‍ഡ് നെയിമോ, ബിസിനസിലെ പാരമ്പര്യമോ കൈമുതല്‍ ഇല്ലാതെ കണ്‍സ്ട്രക്ഷന്‍ രംഗത്തേക്ക് കടന്നുവന്നയാളാണ് ബിജില്‍. എന്നാല്‍, വിദേശ രാജ്യങ്ങളില്‍ ഡിസൈനിങ് വര്‍ക്ക് ചെയ്യുന്നവര്‍ മുതല്‍ നാട്ടില്‍ പണിയെടുത്ത് തഴക്കം വന്ന പണിക്കാര്‍ വരെ അദ്ദേഹത്തിന് കീഴില്‍ ഇന്ന് അണിനിരക്കുന്നു. ഏത് ശൈലിയിലും എന്ത് മെറ്റീരിയല്‍ ഉപയോഗിച്ചും ഏതു തരത്തിലുള്ള കെട്ടിടങ്ങളും പണി കഴിക്കുവാന്‍ അദ്ദേഹം സന്നദ്ധനാണ്.