News Desk

വീട്ടിലെ കാഴ്ചകളുമായി ഭാരത് ഭവന്‍

വീടുകളിലെ സര്‍ഗ്ഗാത്മക പ്രകാശനങ്ങള്‍ക്ക് ഭാരത് ഭവന്‍ നവ മാധ്യമ ഇടം ഒരുക്കുന്നു

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വീടുകളില്‍ കഴിയുന്നവരിലേക്ക് കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍ സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ യൂട്യൂബ് ചാനലും കരുതല്‍ വീടുമായി എത്തുന്നു. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ ഏപ്രില്‍ 2 ന് രാവിലെ 11.30 ന് ഭാരത് ഭവന്‍ യൂട്യൂബ് ചാനലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കഴിഞ്ഞ 4 വര്‍ഷങ്ങളായി അന്തര്‍ദ്ദേശീയ, ദേശീയ സംസ്ഥാന തലങ്ങളില്‍ നടത്തപ്പെട്ട ശ്രദ്ധേയങ്ങളായ സാംസ്‌കാരികോത്സവങ്ങളുടെ ദൃശ്യങ്ങള്‍ ഇനി ഈ യൂട്യൂബ് ചാനല്‍ വഴി കാണാം.

കലാ- സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളുമായി വിദ്യാര്‍ത്ഥികള്‍ക്കും പൊതുസമൂഹത്തിനും സംവദിക്കുവാനുള്ള ഇടമായും ഭാരത് ഭവന്റെ ഇന്ററാക്ടീവ് യൂട്യൂബ് ചാനല്‍ പ്രവര്‍ത്തിക്കും. കരുതലിന്റെ ഈ കാലം വീട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ഫലപ്രദമായ് വിനിയോഗിച്ചതിന്റെ സര്‍ഗ്ഗാവിഷ്‌കാരങ്ങള്‍ 3 മിനുട്ട് ദൈര്‍ഘ്യത്തില്‍ മൊബൈലില്‍ ചിത്രീകരിച്ച് നല്‍കുന്ന സര്‍ഗ്ഗപ്രകാശനങ്ങള്‍ക്കും കരുതല്‍ വീടിലൂടെ ഭാരത് ഭവന്‍ വേദിയൊരുക്കുന്നു. പന്ത്രണ്ടോളം വിഭാഗങ്ങളിലായി ഇരുപതോളം വിഷയങ്ങളിലാണ് നവമാധ്യമത്തിന്റെ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന സര്‍ഗ്ഗാത്മക മത്സരം ഒരുക്കുന്നത്.

റിയാലിറ്റി മൊബൈല്‍ ഫിലിം മേക്കിങ്, വായിച്ച പുസ്തകങ്ങളുടെ അവലോകനം, കുടുംബാംഗങ്ങളുമൊത്തുള്ള നാടകം, മൈം, സ്‌കിറ്റ്, വീട്ടിലെ പാട്ട്, ഡബ്‌സ്മാഷ് / ടിക് ടോക്ക്/ മാജിക്, ഹ്രസ്വ കഥ-കവിതാ രചന, രുചിക്കൂട്ട്, നാട്ടറിവ്, മുത്തശ്ശിക്കഥ, പൂന്തോട്ടം, ചിത്രകല / ശില്പകല/ ഹാന്‍ഡിക്രാഫ്റ്റ് / എംബ്രോയിഡറി / കാര്‍ട്ടൂണ്‍, വളര്‍ത്തുമൃഗങ്ങളും പക്ഷികളുമായി ചെലവിടുന്ന സമയം, കവിതാപാരായണം, പത്തുവയസ്സിനു താഴെയുള്ള കുട്ടികള്‍ക്കായുള്ള നൃത്തം എന്നിവയാണ് മത്സരയിനങ്ങള്‍. കൊറോണക്കാലത്തെ ജീവിത പരിസരങ്ങള്‍ പ്രമേയമാക്കിയുള്ള പുതിയ സൃഷ്ടികളാണ് പരിഗണിക്കുക. മത്സരത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ Bharat Bhavan Kerala എന്ന ഫെയ്‌സ്ബുക്ക് പേജില്‍ ലഭ്യമാണ്. ഓരോ വിഭാഗത്തിലെയും മികച്ച മൂന്ന് സൃഷ്ടികള്‍ക്കാണ് അംഗീകാരം നല്‍കുക. അതത് രംഗങ്ങളില്‍ പ്രഗത്ഭരായ ജൂറി ആയിരിക്കും സൃഷ്ടികള്‍ വിലയിരുത്തുക. അയച്ചുകിട്ടുന്ന സൃഷ്ടികളില്‍ ശ്രദ്ധേയമായവ ലഭ്യമാകുന്ന മുറയ്ക്ക് യൂട്യൂബ് ചാനലില്‍ കാണാവുന്നതാണ്.

കൊറോണ അതിജീവനകാലത്തിനു ശേഷം ബഹു. സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെയും വിശിഷ്ട വ്യക്തിത്വ ങ്ങളുടെയും സാന്നിദ്ധ്യത്തില്‍ പുരസ്‌കാരം വിതരണം നടത്തും. സൃഷ്ടികള്‍ ഏപ്രില്‍ 20 നകം bharatbhavankerala@gmail.com , bharathbhavankerala@gmail.com എന്നീ ഈ- മെയില്‍ വിലാസത്തിലോ 999 548 4148 / 994 776 4410 / 989 534 3614 എന്നീ വാട്ട്‌സാപ്പിലോ അയക്കാവുന്നതാണെന്ന് ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ അറിയിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button