ഹെയര്‍ എക്സ്റ്റന്‍ഷന്‍ ചതിക്കുഴികളെ കരുതിയിരിക്കുക
കേരളത്തില്‍ ആദ്യമായി ഹെയര്‍ എക്സ്റ്റന്‍ഷന്‍ പരിചയപ്പെടുത്തിയ സെലിബ്രിറ്റി ഹെയര്‍ സ്‌റ്റൈലിസ്റ്റ് റീനു ബൈജു കൃഷ്ണ
യഥാര്‍ത്ഥ തലമുടി കൊണ്ട് ഹെയര്‍ എക്സ്റ്റന്‍ഷന്‍ നടത്തുവാനുള്ള വിദ്യ പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന റീനുവിന് വഞ്ചിക്കപ്പെട്ട ഉപഭോക്താക്കളുടെ കഥയും ഒരുപാട് പറയാനുണ്ട്.
പരസ്യങ്ങളില്‍ ഭ്രമിച്ച് മുപ്പതിനായിരം മുതല്‍ അമ്പതിനായിരം രൂപ വരെ ചെലവാക്കി വന്‍കിട സ്ഥാപനങ്ങളില്‍ നിന്ന് ഹെയര്‍ എക്സ്റ്റന്‍ഷന്‍ ചെയ്ത പലരും തലയില്‍ വച്ചുപിടിപ്പിച്ചത് നൈലോണ്‍ നൂലുകളും കൂടെ മിക്‌സഡ് ഹെയറുമാണെന്ന് അറിയുന്നില്ല. നൂറു ശതമാനവും ഒറിജിനല്‍ എന്നവകാശപ്പെട്ടു കൊണ്ട് യഥാര്‍ത്ഥ മുടിയോടൊപ്പം നൈലോണ്‍ നൂലുകളും ഇടകലര്‍ത്തിയാണ് പല സ്ഥാപനങ്ങളും ഹെയര്‍ എക്സ്റ്റന്‍ഷന്‍ നടത്തുന്നത്.
ഈ മേഖലയിലെ പ്രമുഖരില്‍ പലരും ഹെയര്‍ എക്സ്റ്റന്‍ഷന്‍ എന്ന പേരില്‍ താണതരം പ്ലാസ്റ്റിക് നാരുകള്‍ കൊണ്ട് ഉപഭോക്താവിന് ചേരുന്ന യഥാര്‍ത്ഥ മുടി കണ്ടെത്തുന്നത് ശ്രമകരമാണെന്നുള്ളതുകൊണ്ടും നൈലോണ്‍ നൂലുകള്‍ ഉപയോഗിക്കുമ്പോള്‍ ചെലവ് കുറയുന്നു എന്നതുകൊണ്ടുമാണ് ഈ തട്ടിപ്പ് നടത്തുന്നത്. ഒറ്റനോട്ടത്തില്‍ വ്യത്യാസം തിരിച്ചറിയാനാകാത്തതുകൊണ്ട് കള്ളി വെളിച്ചത്തു വരികയുമില്ല.
യഥാര്‍ത്ഥ മുടിയാണോ ഹെയര്‍ എക്സ്റ്റന്‍ഷന് ഉപയോഗിച്ചതെന്ന് അറിയാന്‍ വാട്ടര്‍ ടെസ്റ്റ്, സ്‌ട്രെങ്ത് ടെസ്റ്റ്, ഫയര്‍ ടെസ്റ്റ് എന്നിങ്ങനെ മൂന്ന് വഴികളുണ്ടെന്ന് റീനു പറയുന്നു. ഇതില്‍ സ്‌ട്രെങ്ത് ടെസ്റ്റാണ് ഏറ്റവും ലളിതം. മുടിയിഴകള്‍ ഒന്ന് വലിച്ചു നോക്കിയാല്‍ മതി. യഥാര്‍ത്ഥ മുടി ഒരളവില്‍ കൂടുതല്‍ ബലം പ്രയോഗിക്കുമ്പോള്‍ പൊട്ടും. എന്നാല്‍ നൈലോണ്‍ നൂലുകള്‍ അങ്ങനെയല്ല. വലിക്കുമ്പോള്‍ കൈ മുറിയുമെന്നല്ലാതെ ഒരിക്കലും ഇവ പൊട്ടില്ല.
അല്ലെങ്കില്‍ ഒരു പാത്രത്തില്‍ വെള്ളമെടുത്ത് മുടിയിഴകള്‍ അതിലേക്കിടുക. യഥാര്‍ത്ഥ മുടിയിഴകള്‍ കുറച്ചുനേരത്തിനുള്ളില്‍ താഴ്ന്നു പോകുമ്പോള്‍ നൈലോണ്‍ നൂലുകള്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കും. ഇതാണ് വാട്ടര്‍ ടെസ്റ്റ്. ഇതിലും വിശ്വാസം വന്നില്ലെങ്കില്‍ ഒരു തീപ്പെട്ടിക്കൊള്ളി ഉരച്ച് മുടിയിഴകളില്‍ ‘ഫയര്‍ ടെസ്റ്റ്’ നടത്തുക. നൈലോണ്‍ നൂലുകള്‍ തീയില്‍ കരിയില്ല, ഉരുകുകയേയുള്ളൂ. ഇങ്ങനെ സംഭവിച്ചാല്‍ നിങ്ങള്‍ക്ക് ചതിവു പറ്റിയെന്ന് ഉറപ്പിക്കാം.
ഉപഭോക്താക്കള്‍ മാത്രമല്ല ഇങ്ങനെ ചതിക്കപ്പെടുന്നത്. കോടികണക്കിനു രൂപയുടെ വ്യവസായമായ ഹെയര്‍ എക്സ്റ്റന്‍ഷന്‍ സര്‍വീസില്‍ ആവശ്യമായ മുടി കണ്ടെത്തുന്നതാണല്ലോ അത്യന്താപേക്ഷിതം. അതിനുവേണ്ടി ഒരു നൈതികബോധവുമില്ലാതെ എന്തു കുറുക്കുവഴിയും സ്വീകരിക്കാന്‍ തയ്യാറായവര്‍ ഇന്ന് ഈ മേഖലയില്‍ ധാരാളമാണ്.
പുറംലോകം കാണാതെ മറവു ചെയ്യേണ്ട ആശുപത്രി മാലിന്യത്തിലും മാനസികാരോഗ്യ കേന്ദ്രങ്ങളിലെ രോഗികളില്‍ നിന്ന് വടിച്ചു മാറ്റിയ മുടിയിലും ഇങ്ങനെയുള്ളവര്‍ പണമുണ്ടാക്കാനുള്ള വഴി തേടുന്നു. ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗുണ്ടാക്കി നല്‍കുവാനെന്ന പേരില്‍ ശേഖരിക്കുന്ന മുടിപോലും എത്തിച്ചേരുന്നത് ഇത്തരം കച്ചവടക്കാരിലായിരിക്കും. ഇന്ത്യയിലെ പല പ്രമുഖ ഹോസ്പിറ്റലുകളിലും പ്രവര്‍ത്തിക്കുന്ന ഹെയര്‍ ബാങ്കുകളുടെ ഉദ്ദേശ്യവും ഇതുതന്നെയാണ്.
സ്‌കൂള്‍ – കോളേജ് പെണ്‍കുട്ടികള്‍ ഒരേ നീളത്തില്‍ ഒരുമിച്ചു മുറിച്ചു നല്‍കുന്ന ആരോഗ്യമുള്ള മുടിയിഴകള്‍ക്ക് (without colour, without chemical treatment – Hair especially from school students campaign) വിപണിയില്‍ നല്ല ഡിമാന്‍ഡാണ്. ‘വെട്ടിയാല്‍ വളരുന്ന മുടി ക്യാന്‍സര്‍ രോഗികള്‍ക്ക് ഉപകാരപ്പെടട്ടെ’ എന്നു കരുതുന്ന കുട്ടികളുടെ നന്മയെ ചൂഷണം ചെയ്യുന്നവര്‍ ഇതുവരെയും നിയമത്തിന്റെ കണ്ണിലും പെട്ടിട്ടില്ല.
ഉടമയുടെ സമ്മതമില്ലാതെയെടുക്കുന്ന മുടിയില്‍ പ്ലാസ്റ്റിക് നാരുകള്‍ ചേര്‍ത്ത എക്സ്റ്റന്‍ഷന്‍ അണിയുവാനായി സ്‌റ്റൈലിസ്റ്റിന്റെ മുന്നില്‍ തലകുനിച്ചു കൊടുക്കുമ്പോള്‍ പരസ്യ വാചകങ്ങള്‍ക്കപ്പുറം എന്തു വിശ്വാസ്യതയാണ് ഇവര്‍ക്കുള്ളതെന്നു ചിന്തിക്കുക. ലോകോത്തര ബ്യൂട്ടിഫൈയിങ് ട്രെന്റുകള്‍ കേരളത്തില്‍ പരിചയപ്പെടുത്തിയ, പ്രമുഖ ടിവി ചാനലിലെ സീനിയര്‍ സ്‌റ്റൈലിസ്റ്റായ റീനുവിന് സ്വന്തം പേരു തന്നെയാണ് ബ്രാന്‍ഡ്.
നിങ്ങളുടെ പ്രിയപ്പെട്ട സീരിയല്‍/സിനിമാ താരങ്ങളെല്ലാം റിനുവിന്റെ മേക്കപ്പ് & ഹെയര്‍ സ്റ്റൈലിങിന്റെ സ്പര്‍ശനമേറ്റവരാണ്. റീനുവില്‍ നിന്നും ഹെയര്‍ എക്സ്റ്റന്‍ഷന്‍ പഠിച്ച ആയിരത്തോളം ബ്യൂട്ടീഷന്‍സ് കേരളത്തിലും തമിഴ്‌നാട്ടിലുമായി ജോലി ചെയ്യുന്നു.
താന്‍ കേരളത്തില്‍ അവതരിപ്പിച്ച ഹെയര്‍ എക്സ്റ്റന്‍ഷന്‍ മേഖലയില്‍ നടക്കുന്ന കാപട്യം തുറന്നുകാട്ടേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് റീനു വിശ്വസിക്കുന്നു. ഹെയര്‍ എക്സ്റ്റന്‍ഷനുകള്‍ നിര്‍മിക്കാന്‍ ഹലാല്‍ സര്‍ട്ടിഫിക്കറ്റോടെ വിദേശത്തേക്ക് കയറ്റി അയയ്ക്കാന്‍ വേണ്ടി ശേഖരിക്കുന്ന മുടി മാത്രമാണ് റീനു ഉപയോഗിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ വളരെ ഗൗരവമായി കാണുന്ന വിഷയമായതിനാല്‍ ഉടമസ്ഥര്‍ പൂര്‍ണ സമ്മതത്തോടെ നല്‍കുന്ന മുടിക്ക് മാത്രമേ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളു.
തിരുവനന്തപുരം പട്ടത്ത് സ്ഥിതി ചെയ്യുന്ന റീനുവിന്റെ ഗ്ലോബല്‍ ഗ്ലാമര്‍ ഹെയര്‍ കേരളത്തിനകത്തും പുറത്തും ഹെയര്‍ എക്സ്റ്റന്‍ഷന്‍ സര്‍വീസ് നല്‍കിവരുന്നുണ്ട്. സാധാരണ എക്സ്റ്റന്‍ഷന് പുറമെ ബ്രൈഡല്‍-റിസപ്ഷന്‍ മേക്കപ്പ്, ഹെയര്‍ എക്സ്റ്റന്‍ഷന്‍ വിഗ്ഗുകള്‍, ക്ലിപ്പ് ഓണ്‍ എക്സ്റ്റന്‍ഷന്‍ എന്നിങ്ങനെ ആവശ്യം എന്തായാലും ഒരു വാട്‌സ്ആപ്പ് മെസ്സേജിലൂടെ ഹെയര്‍ എക്സ്റ്റന്‍ഷനുകള്‍ ഇഷ്ടപ്പെട്ട സ്‌റ്റൈലിലും ഷെയ്ഡിലും ഗ്ലോബല്‍ ഗ്ലാമര്‍ ഹെയര്‍ നിങ്ങളിലേക്കെത്തിക്കുന്നു.
ആദ്യമായി ഇങ്ങനെ ഹെയര്‍ എക്സ്റ്റന്‍ഷന്‍ ഓണ്‍ലൈന്‍ സര്‍വീസ് അവതരിപ്പിച്ചതും റീനുവാണ്. സ്‌റ്റൈലിസ്റ്റിന്റെ സമയത്തിനനുസരിച്ച് പാര്‍ലറുകളില്‍ പോയി കാത്തിരിക്കാതെ ഒറ്റ ഫോണ്‍കോളില്‍ കേരളത്തില്‍ എവിടെയായിരുന്നാലും റീനുവിന്റെ ടീം നിങ്ങളുടെ വീട്ടിലേക്കെത്തും. ഹോം സര്‍വീസിലൂടെ മാത്രം ആയിരത്തിലധികം പേര്‍ക്ക് ചുരുങ്ങിയ കാലത്തിനുള്ളില്‍ ഹെയര്‍ എക്സ്റ്റന്‍ഷന്‍ നടത്തിയിട്ടുണ്ട് റീനു. പകരക്കാരില്ലാത്ത ഗ്ലോബല്‍ ഗ്ലാമറിന്റെ സേവനം പതിനായിരങ്ങളിലല്ല, ആയിരം രൂപയിലാണ് തുടങ്ങുന്നത്. അതോടൊപ്പം ഇഎംഐ സംവിധാനവും ലഭ്യമാണ്.
ലാഭേശ്ച മാത്രം ലക്ഷ്യമിട്ടിട്ടുള്ള വ്യാപാരികളില്‍ നിന്ന് ഹെയര്‍ എക്സ്റ്റന്‍ഷന്‍ മേഖലയെ മോചിപ്പിക്കുവാനുള്ള ശ്രമത്തിലാണ് റീനു ഇപ്പോള്‍. ചെയ്യുന്ന ജോലിയോട് ആത്മാര്‍ത്ഥതയും സമീപിക്കുന്ന ഉപഭോക്താക്കളോട് കൂറുമുള്ള ചെറുകിട സ്‌റ്റൈലിസ്റ്റുകളെയും പാര്‍ലറുകളെയും ലോകോത്തര നിലവാരത്തില്‍ എക്സ്റ്റന്‍ഷന്‍ ചെയ്യുവാന്‍ പ്രാപ്തരാക്കി ഹെയര്‍ ലോബികളെ ദുര്‍ബലരാക്കാന്‍ കഴിയും. വലിയ സാധ്യതകളുള്ള ഈ മേഖലയിലേക്ക് പ്രവേശിക്കുവാനുള്ള എല്ലാ സഹായങ്ങളും ഗ്ലോബല്‍ ഗ്ലാമര്‍ ചെയ്തുതരുന്നതായിരിക്കും.
റീനുവിന്റെ കൈത്താങ്ങോടെ ഇതിനോടകം മുന്നൂറ്റമ്പത്തിലധികം സ്‌റ്റൈലിസ്റ്റുകള്‍ തങ്ങളുടെ സംരംഭത്തെ ഹെയര്‍ എക്സ്റ്റന്‍ഷന്‍ മേഖലയിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. വലിയ തയ്യാറെടുപ്പുകളോ പ്രത്യേക സംവിധാനങ്ങളോ ഇല്ലാതെ വളരെ തുച്ഛമായ മുതല്‍മുടക്കില്‍ ഹെയര്‍ എക്സ്റ്റന്‍ഷനിലൂടെ മികച്ച വരുമാനം കണ്ടെത്താനാകുമെന്നുള്ളതുകൊണ്ട് ഉപഭോക്താക്കളുടെ മാത്രമല്ല, മേഖലയിലേക്ക് കടന്നുവരുന്ന സ്‌റ്റൈലിസ്റ്റുകളുടെയും ആദ്യത്തെ ചോയ്‌സ് റീനു തന്നെയാണ്.