Special StorySuccess Story

കരവിരുതില്‍ വിസ്മയം തീര്‍ത്ത് Beumax Fashions

ഏതൊരു മേഖലയിലും കാലത്തിന്റേതായ മാറ്റങ്ങള്‍ അനിവാര്യമാണ്. മിക്കപ്പോഴും ഈ മാറ്റങ്ങള്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്നത് വസ്ത്ര വിപണന രംഗത്തും ഡിസൈനിങ് രംഗത്തുമാണ്. മാറ്റങ്ങള്‍ വസ്ത്ര മേഖലയെ സംബന്ധിച്ച് പുതു പ്രതീക്ഷകളാണ് സമ്മാനിക്കുന്നതും. ഇത്തരം കാലത്തിന്റേതായ മാറ്റങ്ങള്‍ക്കനുസരിച്ച് മാറി ചിന്തിക്കുകയും വസ്ത്ര ഡിസൈനിങ് രംഗത്ത് തന്റേതായ ഒരിടം കണ്ടെത്തുകയും ചെയ്ത സംരംഭകയാണ് സുനു.

തന്റെ സംരംഭമായ Beumax Fashions – ലൂടെ വസ്ത്ര ഡിസൈനിങ്ങില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് എഞ്ചിനീയര്‍ കൂടിയായ ഈ ഫാഷന്‍ ഡിസൈനര്‍. തുന്നല്‍ക്കാരിയായ അമ്മ മോളി മാത്യു വസ്ത്രങ്ങള്‍ തുന്നുകയും അതില്‍ വര്‍ണനൂലുകള്‍ കൊണ്ട് ചിത്രങ്ങള്‍ നെയ്യുന്നതും കണ്ടു വളര്‍ന്ന സുനുവിന് അന്നേ ഡിസൈനിങിനോടു തന്നെയായിരുന്നു താത്പര്യവും.

പല ഡിസൈനുകളില്‍ അമ്മ തുന്നിത്തന്ന വസ്ത്രങ്ങള്‍ ധരിച്ച് സ്‌കൂളില്‍ പോകുമ്പോള്‍ കൂട്ടുകാര്‍ അമ്മയെ പ്രശംസിക്കുന്നത് കേട്ട് അതിയായി സന്തോഷിക്കുകയും അത്തരം ഡിസൈനുകള്‍ ചെയ്യാന്‍ സുനുവിനും അതൊരു പ്രചോദനമായി. അത് തന്നെയാണ് എഞ്ചിനീയറായതിനു ശേഷവും തന്റെ പാഷനായിരുന്ന ഡിസൈനിങില്‍ ഒരു സ്ഥാപനം എന്ന തലത്തിലേക്ക് ഈ സംരംഭകയെ മാറ്റിയതും.

ഹരിപ്പാട് കരുവാറ്റയില്‍ Beumax Fashions എന്ന പേരില്‍ തന്റെ സ്വപ്‌ന സംരംഭം ആരംഭിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ തന്റെ സംരംഭ മേഖലയിലെ വിജയയാത്രയെ കുറിച്ച് സംസാരിക്കുകയാണ് സുനു. സ്റ്റാര്‍ മാജിക് താരങ്ങള്‍ക്കും സീരിയല്‍ താരങ്ങള്‍ക്കും വേണ്ടി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തായിരുന്നു Beumax Fashions ന്റെ തുടക്കം.

ഇന്‍സ്റ്റഗ്രാമിലൂടെയും മറ്റും ഫോട്ടോകള്‍ അധികമാളുകളിലേക്ക് എത്തിത്തുടങ്ങിയതോടെ ഡിസൈനിങ് ആവശ്യപ്പെട്ട് ആളുകള്‍ എത്താന്‍ തുടങ്ങി. ഇതു തന്നെയായിരുന്നു പിന്നീട് അങ്ങോട്ട് സുനുവിന്റെ സംരംഭത്തെ ഇന്നു കാണുന്ന തരത്തിലേക്ക് വളര്‍ത്തിയതും. കസ്റ്റമറുടെ ആവശ്യാനുസരണം വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത് അത് അവര്‍ ആവശ്യപ്പെടുമ്പോള്‍ തന്നെ കൊടുക്കാന്‍ കഴിയുന്നതു തന്നെയാണ് ഈ സംരംഭത്തിന്റെ വിജയവും.

ഒരു കൊല്ലം മുന്‍പ് തുടങ്ങിയ സ്ഥാപനത്തില്‍ ഇന്ന് 12 ഓളം സ്റ്റാഫുകളുണ്ട്. Beumax Fashions ന്റെ ഇന്നത്തെ വളര്‍ച്ചയില്‍ ഈ മലയാളി സ്റ്റാഫുകളുടെ പ്രവര്‍ത്തനം വളരെ മികവേറിയതാണ്. അതുകൊണ്ടു തന്നെ ഏതു തരം വര്‍ക്കുകളും വിശ്വസിച്ച് ഏല്‍പ്പിക്കുവാനും കഴിയുന്നു. വിവാഹ വസ്ത്രങ്ങളുടെ ഡിസൈന്‍ ഓര്‍ഡര്‍ അനുസരിച്ചും അല്ലാതെയും ഇവര്‍ ചെയ്തു കൊടുക്കാറുണ്ട്. നിറക്കൂട്ട് ക്രിയേഷന്‍സിന്റെ പരിചയ സമ്പന്നരായ ഫോട്ടോഗ്രാഫറുടെ ഫോട്ടോഗ്രാഫി മികവ് Beumax Fashions ല്‍ എടുത്തു പറയേണ്ടത് തന്നെയാണ് .

ഓരോരുത്തരുടെയും ജീവിതത്തില്‍ വഴിത്തിരുവ് സൃഷ്ടിക്കുന്ന ഒരു വ്യക്തിയുണ്ടാകും. സുനു വിന്റെ ജീവിതത്തിലും അങ്ങനെ തന്നെ. Beumax Fashions എന്നത് ഒരു സംരംഭമായി തുടങ്ങാന്‍ പ്രചോദനമേകി തനിക്കൊപ്പം നിന്നത് ഭര്‍ത്താവായ രഞ്ജിത്ത് തന്നെ. എന്നാല്‍ അതില്‍ തനിക്ക് കൂടുതല്‍ ധൈര്യത്തോടെ നിലയുറച്ചു നില്‍ക്കാന്‍ കഴിഞ്ഞത് അമ്മ മോളി മാത്യു പകര്‍ന്നു കൊടുത്ത അറിവുകള്‍ തന്നെയാണ്.

ഇന്ന് അമ്മയുടെ വിയോഗത്തിലും തനിക്ക് ആ മനോധൈര്യത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് കുടുംബത്തിന്റെ പിന്‍ബലം ഉള്ളതുകൊണ്ട് തന്നെ. വിദേശത്ത് എഞ്ചിനീയറായി ജോലി ചെയ്തിരുന്ന സുനുവിന് നാട്ടില്‍ ഇത്തരത്തിലൊരു സംരംഭം തുടങ്ങുന്നതിന് കൂടുതല്‍ പ്രോല്‍സാഹനം നല്‍കിയതും രഞ്ജിത്താണ്. സുനു തയ്യാറാക്കുന്ന ഡിസൈനുകള്‍ സോഫറ്റ്‌വെയറില്‍ ഡിസൈന്‍ ചെയ്തു സഹായിക്കാറുള്ളതും രഞ്ജിത് തന്നെ. അതിനാല്‍ തന്നെ വിദേശത്തിരുന്നും തന്റെ ബിസിനസിനെ വേണ്ട തരത്തില്‍ നിയന്ത്രിക്കുവാനും സുനുവിന് കഴിയുന്നുണ്ട്. വിദേശ രാജ്യങ്ങളായ ഇസ്രായേല്‍, മസ്‌കറ്റ്, ദുബായ്, യുകെ എന്നിവിടങ്ങളില്‍ സ്ഥിരം കസ്റ്റമേഴ്‌സുണ്ട്.

സുനുവിനെ പോലെ തന്നെ അവരുടെ മൂന്ന് മക്കള്‍ക്കും ഫാഷന്‍ ഡിസൈന്‍ വസ്ത്രങ്ങള്‍ ധരിക്കാനും അവ ഡിസൈന്‍ ചെയ്യാനും താത്പര്യം ഏറെയാണ്. കുട്ടികളുടെ ഈ കഴിവിനെ സുനുവും രഞ്ജിത്തും കഴിയും വിധം പ്രോത്സാഹിപ്പിക്കാറുമുണ്ട്.

ഓരോരുത്തരുടെയും പാഷന്‍ എന്താണോ അതു തിരഞ്ഞെടുക്കുവാനും ലോകത്തിന്റെ ഏത് കോണില്‍ ഇരുന്നും അത് സംരംഭമായി വളര്‍ത്തിയെടുക്കാനും ഒരു നല്ല ബിസിനസുകാരനെ കൊണ്ട് സാധിക്കും. അവിടെ അതിര്‍ത്തികളോ ഭാഷയോ ഒന്നും ഒരു പ്രശ്‌നവും അല്ല. അതു തന്നെയാണ് Beumax Fashions ലൂടെ തെളിയിക്കുന്നതും.

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button