‘സ്റ്റോക്ക്’ യുഗത്തില്‍ ‘ട്രേഡിംഗ്’ മാസ്റ്ററാകാം… മാറുന്ന സമ്പദ്ഘടനയുടെ സമ്പൂര്‍ണ സാക്ഷരത നല്കാന് ഒരു എജ്യൂടെക് സ്റ്റാര്‍ട്ടപ്പ് ; TPlus One
സഹ്യന് ആര്.
സ്റ്റോക്ക് മാര്‍ക്കറ്റും ഫോറെക്സ് മാര്‍ക്കറ്റുമൊക്കെ അരങ്ങുവാഴുന്ന ആധുനിക സമ്പദ്വ്യവസ്ഥയുടെ സാധ്യതകളെ പര്യവേക്ഷണം ചെയ്യണമെങ്കില്‍ സമ്പൂര്‍ണമായ സാമ്പത്തിക സാക്ഷരത ആര്ജിച്ചേ മതിയാകൂ. ഒരു വികസ്വര രാജ്യമെന്ന നിലയ്ക്ക് ഇന്ത്യയുടെ ഭൂരിഭാഗം ജനങ്ങളും പരമ്പരാഗതമായ ധനസമ്പാദന മാര്‍ഗങ്ങള്‍ക്കപ്പുറം ‘സ്റ്റോക്ക് ട്രേഡിംഗ്’ പോലുള്ള സങ്കീര്‍ണവും സാധ്യതയേറിയതുമായ മേഖലകളെപ്പറ്റി അജ്ഞരാണ്. അതുകൊണ്ടുതന്നെ ഒരു നിശ്ചിത (പലപ്പോഴും തുച്ഛമായ) വേതനത്തില്‍ ജോലി ചെയ്യേണ്ടി വരുമ്പോഴും സ്റ്റോക്ക് മാര്‍ക്കറ്റ് ഒരു വരുമാനമാര്‍ഗമായി പൊതുവേ ആരും തെരഞ്ഞെടുക്കാറില്ല.
സേവ് ചെയ്യുന്ന പണമൊക്കെ ഇന്‍ഫ്ളേഷനെ അഭിമുഖീകരിക്കാന്‍ പരിമിതിയുള്ള ‘കണ്വെന്ഷണല്’ ഡിപ്പോസിറ്റ് സ്കീമുകളിലേക്ക് മാറ്റിവയ്ക്കുമ്പോള്‍ അനുദിനം മൂല്യം വര്‍ദ്ധിക്കുന്ന ഷെയര്‍ മാര്‍ക്കറ്റ് പോലുള്ളവയെ തങ്ങളുടെ നിക്ഷേപങ്ങളില്‍ നിന്നും സാധാരണക്കാര്‍ അകറ്റി നിര്‍ത്തുന്നത് മതിയായ ‘ഫൈനാന്‍ഷ്യല്‍ ലിറ്ററസി’ ഇല്ലാത്തതുകൊണ്ടുതന്നെയാണ്. ഷെയര്‍ മാര്‍ക്കറ്റില്‍ തീരെ പങ്കാളിത്തമില്ലാത്ത നമ്മുടെ സാമാന്യ ജനത്തിന് ശരിയായ ബോധവല്‍ക്കരണം നല്കി, സാമ്പത്തിക വിജയത്തിനുള്ള ഇന്നിന്റെ സ്കില്ലായ ട്രേഡിങ്ങില്‍ മാസ്റ്ററാക്കാന് ശ്രമിക്കുകയാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘TPlus One’ എന്ന എജ്യൂടെക് സ്റ്റാര്‍ട്ടപ്പ്.
കഴിഞ്ഞ എട്ടുവര്‍ഷമായി ‘ഫുള്‍ടൈം ട്രേഡറാ’യി പ്രവര്‍ത്തിച്ചുവരുന്ന തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി സൂരജ് താന്‍ ഈ മേഖലയില്‍ ആര്‍ജിച്ച അറിവുകള്‍ ജനങ്ങളുടെ സാമ്പത്തിക വളര്‍ച്ചയ്ക്കായി പ്രയോജനപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ടി പ്ലസ് വണ്‍ സ്ഥാപിക്കുന്നത്. നിലവില്‍ സ്ഥാപനത്തിന്റെ സി.ഇ.ഒ ആയ സൂരജിനൊപ്പം കോ ഫൗണ്ടേഴ്സായ അമല്‍, നന്ദു ഋഷികേഷ്, ഷിറോസ്, അഞ്ജലി (ചീഫ് റവന്യൂ ഓഫീസര്‍), ഗോപിക (ചീഫ് കസ്റ്റമര്‍ ഓഫീസര്‍), ദേവി ധനുഷ (ചീഫ് ടെക്നോളജി ഓഫീസര്‍) എന്നിവരുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിലൂടെ ടി പ്ലസ് വണ്‍ കേരളത്തിലെ മികച്ച ഫൈനാന്‍ഷ്യല്‍ എജ്യൂക്കേഷന്‍ ഇന്സ്റ്റിട്ട്യൂട്ടായി മാറുകയാണ്.
സ്റ്റോക്ക് മാര്‍ക്കറ്റ്, ഫോറെക്സ് ട്രേഡിംഗ് പോലുള്ള നൂതന നിക്ഷേപ മാര്‍ഗങ്ങള്‍ ഉള്‍പ്പെടെ വര്‍ത്തമാന കാലത്തിനാവശ്യമായ സാമ്പത്തിക സാക്ഷരത നേടാന്‍ പര്യാപ്തമായ റിസോഴ്സ് നമ്മുടെ നാട്ടില്‍ തീരെ കുറവാണ്. സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും സ്റ്റോക്ക് മാര്‍ക്കറ്റിന്റെ അനന്തസാധ്യതകളെ തിരിച്ചറിയാതെ പോകുന്നവര്‍ക്ക് ടി പ്ലസ് വണ്ണിലൂടെ പുത്തന്‍ സ്കല്ലുകള് ആര്‍ജിച്ചുകൊണ്ട് സമ്പാദ്യസ്വപ്നങ്ങള് സാക്ഷാത്കരിക്കാം.
വിവിധ ബാച്ചുകളിലായി ഇവിടെ ഒരുക്കിയിരിക്കുന്ന ഓണ്‍ലൈന്‍/ ഓഫ്ലൈന് ക്ലാസുകളിലൂടെ സ്റ്റോക്ക് മാര്‍ക്കറ്റ്, ഫോറെക്സ് ട്രേഡിംഗ് തുടങ്ങിയവയെ സംബന്ധിച്ച സമ്പൂര്‍ണമായ അറിവ് നേടി ഏതൊരാള്‍ക്കും ട്രേഡിങ്ങില്‍ ‘അഡ്വാന്‍സ്ഡ്’ ആകാം.ഒരു എജ്യൂടെക് സംരംഭമെന്ന നിലയ്ക്ക് സ്റ്റോക്ക് മാര്‍ക്കറ്റുമായി ബന്ധപ്പെട്ട ‘കംപ്ലീറ്റ് കരിക്കുലം’ ആണ് ഇവിടെ തയ്യാറാക്കിയിരിക്കുന്നത്.
ആ കരിക്കുലമനുസരിച്ചുള്ള മികച്ച കോച്ചിങ്ങിലൂടെ ഏതൊരാള്‍ക്കും കൃത്യമായി, ലാഭകരമായി, എങ്ങനെ ട്രേഡ് ചെയ്യണം എന്ന ടെക്നിക്കല്‍ നോളജ് നേടിയെടുക്കാന്‍ സാധിക്കും.
മൂല്യ വര്‍ദ്ധനവിന്റെ ഗ്രാഫ് ഏറിയും കുറഞ്ഞും പോകുന്ന സ്റ്റോക്ക് മാര്‍ക്കറ്റ് സാധ്യതകളേറെയുണ്ടെങ്കിലും അതിനനുസരിച്ചുള്ള റിസ്കും ചേര്‍ന്നതാണ്.ഈ റിസ്ക് ഒഴിവാക്കണമെങ്കില്‍ മാര്‍ക്കറ്റിന്റെ വ്യതിചലനങ്ങള്‍ കൃത്യമായി നിരീക്ഷിച്ചുകൊണ്ട് നിക്ഷേപങ്ങളെ ഇരട്ടിയാക്കാനുള്ള ‘ഫോര്‍മുല’മനസ്സിലാക്കിയിരിക്കണം.ഏറെ നാളത്തെ അനുഭവത്തിലൂടെയും ഗവേഷണത്തിലൂടെയും സ്റ്റോക്ക് മാര്‍ക്കറ്റിന്റെ വിജയപരാജയത്തിന്റെ ‘പാറ്റേണ്‍’ മനസ്സിലാക്കിയെടുത്ത്, അതിനെ ശാസ്ത്രീയമായ ഫോര്‍മുലകളാക്കി ചിട്ടപ്പെടുത്തിക്കൊണ്ടാണ് സൂരജും ടീമും ടി പ്ലസ് വണ്ണിന്റെ വിദ്യാര്‍ത്ഥികള്‍ക്കായി കോച്ചിംഗ് തയ്യാറാക്കിയിരിക്കുന്നത്.
കോഴ്സ് പൂര്‍ത്തിയാകുമ്പോള്‍ സ്റ്റോക്ക് മാര്‍ക്കറ്റ് ഇന്‍വെസ്റ്റ്മെന്റ്, ഫോറെക്സ് ട്രേഡിങ് ഇവയൊക്കെ ഒരു റിസ്ക് ആകാതെ, നിങ്ങളുടെ മികച്ച വരുമാനമാര്‍ഗമാക്കി മാറ്റാന്‍ സാധിക്കും. ഫിക്സഡ് ഷെഡ്യൂളിന്റെ കടുത്ത സമ്മര്‍ദ്ദത്തില്‍ ജോലി ചെയ്യേണ്ടി വരുന്ന ഈ കാലത്ത് ആവശ്യത്തിനു ടൈം ഫ്ളെക്സിബിലിറ്റി നേടണമെങ്കില്‍ ഒരു സ്വതന്ത്ര തൊഴില്‍ മാര്‍ഗമായി തിരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷനാണ് സ്റ്റോക്ക് ട്രേഡിംഗ്. അപ്പോള്‍ നമ്മുടെ പാഷനുകളെ പിന്തുടര്ന്ന് ജീവിതത്തെ പുതിയ ചക്രവാളങ്ങളിലേക്ക് വികസിപ്പിക്കാന്‍ കഴിയും.
സ്റ്റോക്ക് മാര്‍ക്കറ്റ് സംബന്ധിച്ച ക്ലാസുകള്‍ക്കു പുറമെ പേഴ്സണല്‍ ഫിനാന്‍സുമായി ബന്ധപ്പെട്ട ക്ലാസുകളും ടി പ്ലസ് വണ്‍ നല്‍കുന്നുണ്ട്. വീട്ടമ്മമാര്‍ക്കുള്‍പ്പെടെ ഏതു ജോലി ചെയ്യുന്നവര്‍ക്കും ഏതു പ്രായക്കാര്‍ക്കും പഠിക്കാവുന്ന തരത്തിലാണ് ഇവിടെ ബാച്ചുകള്‍ ക്രമീകരിച്ചിരിക്കുന്നത്.ഷെയര്‍ മാര്‍ക്കറ്റില്‍ വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ളതിനാല്‍ ഒരു അക്കാദമിക്ക് അപ്പുറത്തേക്ക് സ്വന്തമായി ഒരു ‘മ്യൂച്ചല്‍ ഫണ്ട് ഹൗസ്’ മാനേജ് ചെയ്യുക എന്നതാണ് സി.ഇ.ഒ ആയ സൂരജിന്റെ ലക്ഷ്യം.
‘Tplus One’ കേവലം ഒരു സംരംഭം മാത്രമല്ല, മറിച്ച് സമ്പൂര്‍ണ സാമ്പത്തിക സാക്ഷരത എന്ന ആശയവുമാണ്…!”