EntreprenuershipSuccess Story

ഒറ്റ ക്ലിക്കില്‍ സുന്ദരനിമിഷങ്ങള്‍ അവിസ്മരണീയമാകും ; SD IMAGING STUDIO – സാങ്കേതികയുഗത്തെ ‘സ്മാര്‍ട്ട്’ ഫോട്ടോഗ്രാഫര്‍

സഹ്യന്‍ ആര്‍

ഒരു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്തപ്പോള്‍ പകര്‍ത്തിയ സ്വന്തം ഫോട്ടോകള്‍ കാണാന്‍ പെട്ടെന്നൊരു ആഗ്രഹം… എന്തു ചെയ്യും? അതൊന്നു അയച്ചുതരാന്‍ ബന്ധുവിനെ വിളിക്കണോ? ഒന്നും വേണ്ട. ഒരു ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുക. പേര്, ഇമെയില്‍, വാട്‌സ്ആപ്പ് നമ്പര്‍ എന്നിവ നല്‍കി ഒരു സെല്‍ഫിയും അപ്‌ലോഡ് ചെയ്യുക. അല്‍പ്പസമയം കഴിയുമ്പോള്‍ അന്നു പകര്‍ത്തിയ സ്വന്തം ഫോട്ടോകള്‍ എല്ലാം വാട്‌സാപ്പില്‍ എത്തും! ഇങ്ങനെയൊക്കെയാണ് തിരുവല്ലയില്‍ പ്രവര്‍ത്തിക്കുന്ന എസ് ഡി ഇമേജിങ് സ്റ്റുഡിയോ ആധുനിക സാങ്കേതികവിദ്യയില്‍ ഫോട്ടോഗ്രാഫിയെ സ്മാര്‍ട്ട് ആക്കുന്നത്.

സോണി എ സാമുവല്‍ എന്ന ഐടി പ്രൊഫഷണല്‍ ഫോട്ടോഗ്രാഫിയോടുള്ള പാഷന്‍ കൊണ്ട് പിതാവിന്റെ സ്റ്റുഡിയോ ഏറ്റെടുത്തപ്പോള്‍ ഒരു സംരംഭകന്റെ ടെക്‌നോളജിയോടുള്ള ആഭിമുഖ്യവും ഫോട്ടോഗ്രാഫി എന്ന കലയോടുള്ള അഭിനിവേശവും ചേര്‍ന്ന, ഈ മേഖലയില്‍ എന്നും പുതുമ നല്‍കുന്ന ഒരു സംരംഭത്തിലേക്കുള്ള യാത്ര തുടങ്ങുകയായിരുന്നു. ആ യാത്രയുടെ ഒരു ഘട്ടത്തില്‍ പടുത്തുയര്‍ത്തിയ എസ് ഡി ഇമേജിങ് സ്റ്റുഡിയോ എന്ന അഭിമാന സംരംഭം സാങ്കേതിക യുഗത്തിലെ ഫോട്ടോഗ്രാഫിയുടെ മികച്ച ഇടമാണിന്ന്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെ മാറിവരുന്ന ഏറ്റവും പുതിയ ടെക്‌നോളജികളെ യഥാസമയം ഉപയോഗപ്പെടുത്തി, നിരന്തരം നവീകരിക്കുന്നതിനാല്‍ ഫോട്ടോഗ്രാഫേഴ്‌സിന്റെ പൊതുവേയുള്ള ‘നാളെ നാളെ, നീളെ നീളെ’ എന്ന ക്ലീഷേ രീതിക്കുപകരം കൃത്യമായി തയ്യാറാക്കിയ ഷെഡ്യൂളില്‍ തന്നെ ചെയ്ത വര്‍ക്കിന്റെ ആല്‍ബം ഉപഭോക്താക്കളുടെ കൈകളിലേക്ക് എത്തിയിരിക്കും. അതുകൊണ്ടുതന്നെ ഇന്ന് മധ്യതിരുവിതാംകൂറിലെ നിരവധിപേര്‍ തങ്ങളുടെ ജീവിതത്തിലെ സുന്ദര നിമിഷങ്ങളെ ഒപ്പിയെടുക്കാനുള്ള ഫോട്ടോഗ്രാഫറായി എസ്ഡി ഇമേജിങ് സ്റ്റുഡിയോയെ തെരഞ്ഞെടുക്കുന്നു.

MCA പഠനം പൂര്‍ത്തിയാക്കി സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുകയായിരുന്ന സോണി എ സാമുവല്‍ ഫോട്ടോഗ്രാഫിയില്‍ താല്‍പര്യം തോന്നി 1996 ല്‍ പിതാവ് എബ്രഹാം സാമുവല്‍ ഹരിപ്പാട് ആരംഭിച്ച സ്റ്റുഡിയോ ഏറ്റെടുക്കുകയായിരുന്നു. തുടക്കത്തില്‍ ഓണ്‍ലൈന്‍ വഴി കേരളത്തില്‍ ഉടനീളം വര്‍ക്കുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ മറ്റു മാര്‍ഗ്ഗങ്ങളിലൂടെയല്ലാതെ പിതാവിന്റെ കാലം മുതല്‍ക്കേ തങ്ങളുടെ സേവനത്തിന്റെ നിലവാരം അനുഭവിച്ചറിഞ്ഞ ധാരാളം ഉപഭോക്താക്കളുടെ മൗത്ത് പബ്ലിസിറ്റി കൊണ്ടുമാത്രം വര്‍ക്കുകള്‍ ലഭിക്കുന്നുണ്ടായിരുന്നു.

പിന്നീട് തിരുവല്ലയില്‍ എസ് ഡി ഇമേജിങ് സ്റ്റുഡിയോ ആരംഭിച്ചപ്പോള്‍ ഇതുപോലെ ഒരാള്‍ സ്വന്തം അനുഭവത്തില്‍ നിന്നും മറ്റൊരാള്‍ക്ക് ശുപാര്‍ശ ചെയ്തുകൊണ്ട് ഉപഭോക്താക്കളുടെ ഒരു ചങ്ങല തന്നെ രൂപപ്പെട്ടു. മറ്റു പരസ്യങ്ങളില്ലാതെ ഇതുകൊണ്ടുമാത്രം ഒരു ബിസിനസ് വളരണമെങ്കില്‍ നാളിതുവരെയുള്ള ഓരോ ഉപഭോക്താവും നൂറുശതമാനം സംതൃപ്തരായിരിക്കണം. ഒരു പ്രൊഫഷണല്‍ ഫോട്ടോഗ്രഫി സ്ഥാപനമെന്ന നിലയ്ക്ക് സോണി എ സാമുവല്‍ ഈ സ്ഥാപനത്തില്‍ ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങളുടെ കൃത്യത പരിശോധിക്കുമ്പോള്‍ നേടിയെടുത്ത വിശ്വാസ്യതയില്‍ തെല്ലും അതിശയോക്തിയില്ല.

സേവ് ദ ഡേറ്റ്, പ്രീ വെഡിങ്, പോസ്റ്റ് വെഡിങ്, മേറ്റെര്‍ണിറ്റി ഷൂട്ടുകള്‍, വെഡിങ് ഈവ്, ബര്‍ത്ത് ഡേ, മൈലാഞ്ചി, മാമോദിസ എന്നുവേണ്ട ഏറ്റെടുക്കുന്ന ഏതൊരു പ്രോജക്ടിന്റെയും ഫൈനല്‍ പ്രോഡക്റ്റിന്റെ ഫസ്റ്റ് പ്രൂഫ് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ക്ലൗഡ് പോലുള്ള ഓണ്‍ലൈന്‍ സംവിധാനം വഴി ഉപഭോക്താക്കള്‍ക്ക് അയച്ചുകൊടുക്കും. അപ്രൂവല്‍ ലഭിച്ചാല്‍ ഒരാഴ്ചയ്ക്കകം ഫുള്‍ പ്രോഡക്റ്റ് ഡെലിവറി ചെയ്തിരിക്കും. അവര്‍ക്ക് കൃത്യമായി ഫോളോ ചെയ്യാന്‍ പ്രത്യേകം ഒരു സ്റ്റാഫിനെയും നിയോഗിക്കുന്നു. ഇവിടെ ഈയൊരു പ്രൊഫഷണലിസം സാധ്യമാകുന്നത് ഫോട്ടോഗ്രാഫര്‍മാര്‍, എഡിറ്റേഴ്‌സ്, എന്നിങ്ങനെ മുപ്പതോളം വരുന്ന, പ്രൊഫഷണലുകളുടെ ഒരു ഗ്രൂപ്പിനെ ചിട്ടയായി ഏകോപിപ്പിക്കുന്നതിലൂടെയാണ്. സോണി എ സാമുവലിന്റെ അഭിപ്രായത്തില്‍ ഈ ടീമാണ് എസ്ഡി ഇമേജിങ് സ്റ്റുഡിയോയുടെ നട്ടെല്ല്.

ഈ സ്ഥാപനത്തിനോടൊപ്പം പിതാവ് ആരംഭിച്ച ഹരിപ്പാട് സ്റ്റുഡിയോയും കൊച്ചിയില്‍ ഒരു ഓഫീസും സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. ഈ സംരംഭങ്ങളെല്ലാം നടത്തുന്നതിനോടൊപ്പം ബിസിനസ്സുമായി ബന്ധപ്പെട്ട സംഘടനാപ്രവര്‍ത്തനത്തിലും സജീവമാണ് സോണി എ സാമുവല്‍. ലോകമെമ്പാടും അതിവിശാലമായൊരു നെറ്റ്‌വര്‍ക്കുള്ള, ബൃഹത്തായൊരു ആഗോള ബിസിനെസ്സ് സംഘടനയായ BNI (Business Network International) യുടെ തിരുവല്ല ‘അച്ചീവേഴ്‌സ് ചാപ്റ്റര്‍ ടേം ഫൈവി’ന്റെ പ്രസിഡന്റും അതോടൊപ്പം മണ്ണാറശ്ശാല റോട്ടറിക്ലബ്ബിന്റെ സെക്രട്ടറിയുമാണ് അദ്ദേഹം. സംരംഭങ്ങള്‍ക്കെല്ലാം പിന്തുണയുമായി എച്ച് ആര്‍ മാനേജറുടെ റോള്‍ ഏറ്റെടുത്തുകൊണ്ട് ഭാര്യ ലിന്‍സി ലാലും ഒപ്പമുണ്ട്.

https://www.sdimagingstudio.com

https://www.instagram.com/sdimagingphotography/?igsh=aHlwYmxzb2l1ejYz&utm_source=qr

https://www.facebook.com/sdimagingphotography

Contact No: 9995328099

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button