Be Happy… Spread Happiness, ഹാപ്പിനസ് യൂണിവേഴ്സല്‍ മൂവ്മെന്റിലൂടെ…
‘പാലനാ വെല്‍നസ്’ എന്ന് കേള്‍ക്കുമ്പോള്‍ ഇതിന്റെ ആശയം എന്താണെന്ന് നമ്മള് ഒരു നിമിഷം ചിന്തിച്ചുപോകും. ബോധമണ്ഡലത്തിലെ സമഗ്രമായ മാറ്റത്തിലൂടെ വ്യക്തിത്വവികാസമാണ് ഇത് കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്..പൗരസ്ത്യ പാശ്ചാത്യ തത്വശാസ്ത്രങ്ങളെ സാങ്കേതിക വിദ്യയുമായി സമന്വയിപ്പിച്ച് വിഭാവനം ചെയ്ത സേവനങ്ങള്‍, അതിന്റെ ബോധവല്‍ക്കരണവും ക്യാമ്പയിനുകളും നടത്തി സംതൃപ്തമായ ഒരു സമൂഹത്തെ സൃഷ്ടിക്കുകയാണ് ബിജു ശിവാനന്ദന് (Founder and Chairman of Palana Wellness Providers Pvt Ltd.) എന്ന വ്യക്തിയുടെയും അദ്ദേഹത്തിന്റെ കൂട്ടായ്മയുടെയും ലക്ഷ്യം. ഈയൊരു സാമൂഹ്യ സൃഷ്ടിയെ ‘ഹാപ്പിനസ് യൂണിവേഴ്സല്‍ മൂവ്മെന്റ്’ എന്ന് വ്യത്യസ്തമായ ഒരു നാമകരണവും നല്‍കിയിട്ടുണ്ട്.
‘ ബി ഹാപ്പി… സ്പ്രെഡ് ഹാപ്പിനസ്’ എന്ന ടാഗ് ലൈനോടുകൂടി സന്തോഷത്തിലേക്ക് എത്തിച്ചേരാനുള്ള ഒരു ഘടന സൃഷ്ടിക്കുകയാണ് ഈയൊരു ക്യാമ്പയിന്. ഹാപ്പിനസ് യൂണിവേഴ്സല്‍ മൂവ്മെന്റിനെ കൂടുതല്‍ വ്യാപിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി വ്യത്യസ്ത മായിട്ടുള്ള പരിപാടികളുടെ ആദ്യ ഘട്ട പരിശീലന പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ഈ കൂട്ടായ്മ. രണ്ട് ദശാബ്ദത്തിലധികമായി പേഴ്സണല്‍ എംപവര്‍മെന്റ് മേഖലയില്‍ പ്രവര്‍ത്തിച്ചുവരികയും വിവിധ യാത്രകളിലൂടെയും, നിരവധി പണ്ഡിതന്മാരുമായിട്ടും പലതരത്തിലുള്ള സ്ഥാപനങ്ങളിലൂടെയുള്ള പരിശീലനങ്ങളും, ആത്മീയമായ യാത്രകളും ഒക്കെ തന്നെയാണ് ബിജു ശിവാനന്ദന് എന്ന വ്യക്തിയെ ഈയൊരു മഹത്തായ ദൗത്യത്തില്‍ എത്തിച്ചത്.
2006ല്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജോലി വേണ്ടെന്ന് വയ്ക്കാന്‍ എടുത്ത ശക്തമായ തീരുമാനമാണ്, ഇന്ന് Palana Wellness Providers Pvt Ltd, Happiness Universal Movement LLP എന്നീ പ്രസ്ഥാനങ്ങള്‍ ആരംഭിക്കാന്‍ നിമിത്തമായത്. കഴിഞ്ഞ 20 വര്‍ഷത്തിലൂടെയുള്ള യാത്രയില്‍ 70,000 ത്തിലധികം വ്യക്തികള്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. യോഗ പരിശീലകനും ഒരു അത്മീയ അന്വേഷകന് കൂടിയാണ് മനശാസ്ത്ര ബിരുദധാരിയായ ബിജു ശിവാനന്ദന്. 2016ല്‍ ബിജു ശിവാനന്ദന് ആരംഭിച്ച Palana Educational Charitable Trust ഉം Happiness Universal Movement (HUM) ഉം സംയുക്തമായി ഒരു ‘Metaphysics Research and Innovation Centre’ നിര്‍മിക്കാന്‍ ഒരുങ്ങുകയാണ്.
സഹസ്രാബ്ദങ്ങളായി നല്ല സന്ദേശങ്ങളും അറിവുകളുമൊക്കെ നല്‍കിയിട്ടും എന്തുകൊണ്ട് ആളുകള്‍ക്ക് സമാധാനവും സന്തോഷവും ആഗ്രഹിക്കുന്ന തരത്തില്‍ കിട്ടുന്നില്ല എന്നുള്ള ചിന്ത എപ്പോഴും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. സംശയ ദൂരീകരണത്തിനായി അദ്ദേഹം ഒരു ഗുരുവിനെ കണ്ടെത്തുകയും ആ ഗുരു തന്റെ അത്മീയ വഴികാട്ടിയായി മാറുകയും ‘പാലനാ ന്യൂറോസിങ്ക്’ എന്ന പ്രോജക്റ്റ് രൂപീകരിക്കുകയും ചെയ്തു. ഈയൊരു ദൗത്യത്തിന്റെ രൂപീകരണത്തിനായി ബിജു ശിവാനന്ദനോടൊപ്പം പ്രവര്‍ത്തിക്കുന്ന സഹപ്രവര്‍ത്തകരെ പരിചയപ്പെടാം..
Palana Wellness എന്ന സ്വപ്ന സാക്ഷാത്കാരത്തിലേക്ക് മനോജ് രോഹിണി…
മനോജ് രോഹിണി എന്ന 39 കാരന് ശുഭാപ്തി വിശ്വാസിയും ഉത്സാഹശീലനുമായ ഒരു വ്യക്തിയാണ്. വളരെ നിശ്ചയദാര്ഢ്യനും തന്റെ ചിന്തകളെ ശക്തവും പുതുമയുള്ളതുമാക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. കണ്ണൂരിലെ സാധാരണ കുടുംബത്തിലാണ് ജീവിതം ആരംഭിച്ചതെങ്കിലും തനിക്കും തന്റെ ചുറ്റുമുള്ള ആളുകള്‍ക്കും മനുഷ്യ മനസ്സിന്റെ ‘പവറി’നെ തുറന്നു പ്രകടിപ്പിക്കുക എന്നത് അദ്ദേഹത്തിന്റെ വലിയൊരു സ്വപ്നമായിരുന്നു.
ഹൈ സ്കൂള്‍ പഠനകാലത്ത് ‘പേപ്പര്‍ ബോയ്’ ആയി സ്വന്തം കുടുംബത്തിനും വിദ്യാഭ്യാസത്തിനുമായി കഠിനാധ്വാനം ചെയ്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇക്കണോമിക്സില്‍ ബിരുദമെടുത്തു. തുടര്‍ന്ന് Business Administration ല്‍ ബിരുദാനന്തര ബിരുദവും നേടി. സമയം കടന്നു പോകുന്തോറും തന്റെ ചിന്തകളോടുള്ള അഭിനിവേശം കൂടിക്കൊണ്ടിരുന്നു. ഇത് Wellness വ്യവസായത്തെ പറ്റിയുള്ള വ്യക്തമായ ഒരു ചിത്രം ലഭിക്കുന്നതിനും Palana Wellness എന്ന സംയോജിത സ്വപ്നം ആരംഭിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു.
സമ്മര്‍ദ്ദ പൂരിതമായ സമയങ്ങളില്‍ നിന്നും ജീവിതത്തില്‍ പരിഹാരം തേടുന്ന വ്യക്തികള്‍ക്ക് നല്ലൊരു മാനസികാവസ്ഥ നല്‍കുന്നതിനായി അദ്ദേഹം തന്റെ വഴികാട്ടിയായ ബിജു ശിവാനന്ദനുമായി ചേര്‍ന്ന് ബാംഗ്ലൂരില്‍ Palana Wellness ആരംഭിച്ചു. വ്യക്തികളെ അവരുടെ സ്വപ്നങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും ജീവിതത്തിന്റെ എല്ലാ തുറകളിലും പ്രതീക്ഷയും വിജയവും വളര്‍ച്ചയും കണ്ടെത്താന്‍ സഹായിക്കുക എന്നതാണ് മനോജ് എന്ന വ്യക്തിയുടെ കാഴ്ചപ്പാടും ലക്ഷ്യവും.
അക്കൗണ്ടന്റില്‍ നിന്നും വെല്‍നസ് ബിസിനസിലേക്ക്…. മണികണ്ഠന് നായര്‍
ഒരുപാട് സ്വപ്നങ്ങളുള്ള കേരളത്തിന്റെ ധാന്യപ്പുര എന്നറിയപ്പെടുന്ന പാലക്കാട് ജില്ലക്കാരന്. 2013 ല്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും B.Com ബിരുദം പൂര്‍ത്തിയാക്കി. ഒരു സ്വകാര്യ കമ്പനിയില്‍ Accountant ആയാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. എന്നിരുന്നാലും തന്റെ ജോലിയിലൂടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കി ബിസിനസ് മേഖലയിലേക്കുള്ള വഴി ആലോചിച്ചു.
ഒടുവില്‍ 2016 ല്‍ തന്റെ സ്വപ്നങ്ങളുടെ പിന്തുടരലിന്റെ ആദ്യപടിയായി ജോലി ഉപേക്ഷിച്ചു. കരിയറിന്റെ ആദ്യഭാഗമായി Wellness അധിഷ്ഠിത കമ്പനിയില്‍ ഒരു വര്‍ഷത്തിലധികം പ്രവര്‍ത്തിക്കുകയും ചെയ്തു. അതോടൊപ്പം ധാരാളം പരിശീലനങ്ങളില്‍ ഏര്‍പ്പെടുകയും തന്റെ കഴിവുകള്‍ വികസിപ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ പാലന വെല്‍നെസ് പ്രൊവൈഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ടെക്നിക്കല്‍ ഇന്‍ ചാര്‍ജും സഹസ്ഥാപകനുമാണ്.
ഈ സംരംഭത്തിന്റെ സാധ്യതയും സദുദ്ദേശ്യവും മനസ്സിലാക്കി പാലനയില്‍ സീഡ് ഫണ്ട് ചെയ്ത മഹത് വ്യക്തി ആറളം അബ്ദുല്‍ റഹ്മാന് ഹാജിയെ അവര്‍ എന്നും സ്മരിക്കുന്നു.. ഹാപ്പിനെസ്സ് യൂണിവേഴ്സല്‍ മൂവ്മെന്റ് എന്ന മഹത്തായ ദൗത്യത്തില്‍ കോ-ഫൗണ്ടേഴ്സായി മറ്റു മൂന്ന് വ്യക്തികള്‍ കൂടെയുണ്ട്…
ആല്ബിന് ജി എബ്രഹാം – കൊല്ലം സ്വദേശി ആയ ആല്ബിന് ജി എബ്രഹാം ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ MG യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരിദാനന്ദര ബിരുദം നേടിയ ശേഷം 2014 ല്‍ ബാങ്കിംഗ് ജോലിയില്‍ പ്രവേശിച്ചു. സംരംഭകന് ആകുക എന്ന ലക്ഷ്യത്തോടെ 2021 ല്‍ ജോലി ഉപേക്ഷിച്ച് ഇദ്ദേഹം Hum ന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ മുഴുവന്‍ ശക്തമാക്കാനുള്ള തയാറെടുപ്പിലാണ്.
പ്രദീപ് കുമാര്‍ – മുന്‍ ഖാദി ബോര്‍ഡ് ഡയറക്ടര്‍ ആയിരുന്ന അദ്ദേഹം തന്റെ വിശ്രമ ജീവിതം സമൂഹത്തിന് ഗുണകരമായ പ്രവര്‍ത്തനത്തിനായി HUM ലൂടെ തുടരുന്നു.
നിഷ മോള് TV – ടീച്ചറായും സംരഭകയായും വ്യത്യസ്ത മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച നിഷ HUM ലൂടെ നിരവധി സ്ത്രീ സംരംഭകര്‍ക്ക് ഉപകാരപ്രദമായ പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു
Palana Wellnessന്റെ സേവനങ്ങള്‍
‘Brainwave synchronisation through immersive virtual reality ‘ 90 മുതല്‍ 180 ദിവസം വരെയുള്ള പരിശീലനത്തിലൂടെ ഒരു വ്യക്തിയ്ക്ക് സമഗ്രമായ ഒരു മാറ്റം വരുന്നു. ഈയൊരു സാങ്കേതികവിദ്യ പുതിയ തലത്തിലേക്ക് കൊണ്ടുവരിക എന്നതും സംഘാടകരുടെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. പാലന ന്യൂറോസിങ്ക് കര്‍ണാടക സ്റ്റാര്‍ട്ടപ്പ് മിഷനിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒരു ‘Mind Tech’ സ്റ്റാര്‍ട്ടപ്പായ ഇതിന്റെ സര്‍വീസുകള്‍ സമൂഹത്തിലേക്ക് എത്തിക്കുന്നത് ‘Happiness Universal Movement’ ലൂടെയാണ്. ഈ സര്‍വീസുകള്‍ വഴി മനുഷ്യന്റെ അപ്രതീക്ഷിതമായ വെല്ലുവിളികള്‍ നിറഞ്ഞ ജീവിത സാഹചര്യങ്ങള്‍ക്ക് ഒരു ആശ്വാസം പകരാന്‍ സാധിച്ചിട്ടുണ്ട്. കാരണം മനുഷ്യന്റെ ജീവിത സാഹചര്യങ്ങള്‍ ഒരിക്കലും മാറുന്നില്ല. തന്റെ ജീവിത സാഹചര്യങ്ങള്‍ക്ക് മനുഷ്യന് അടിമപ്പെടാതിരിക്കുക എന്ന തീരുമാനം സ്വീകരിക്കുകയാണ് മുഖ്യം.
ഒരു വ്യക്തിയ്ക്ക് ദൃഢതയും സന്തുലനവുമായ മനസ്സിലേക്ക് എത്താന്‍ ആഗ്രഹമുണ്ടെങ്കില്‍ ഉറപ്പായും മാറാന്‍ കഴിയുമെന്ന ആശയമാണ് ബിജു ശിവാനന്ദന് എന്ന സംരഭകനും പരിശീലകനും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. കാരണം ആളുകളുടെ മൈന്‍ഡ് സെറ്റിംഗിനുള്ള പരിശീലനം നല്‍കുന്നുണ്ടെങ്കിലും വ്യക്തികള്‍ സ്വയമേ ഒരു ശക്തി ആര്‍ജ്ജിച്ചെടുക്കേണ്ടതുണ്ട്. ഇതും ഒരു തരത്തിലുള്ള പരിശീലനമാണ്. നമ്മള് ശാരീരികമായ ആരോഗ്യത്തിന് എത്രത്തോളം പ്രാധാന്യം കൊടുക്കുന്നുണ്ടോ, അതേ തോതിലോ അതില്‍ കൂടുതലോ മാനസികമായിട്ടുള്ള ഒരു ശക്തി കൈവരിക്കുന്നതിലും ശ്രദ്ധ കൊടുക്കേണ്ടതാണ്. പെട്ടെന്നൊരു ദിവസം കൊണ്ട് മാനസികാരോഗ്യം നേടിയെടുക്കുക എന്നത് അസാധ്യമാണ്. അതിന് ശക്തമായ ഒരു പരിശീലനവും പ്രവര്‍ത്തനങ്ങളും ആവശ്യമായിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ ഏതൊരു വ്യക്തിക്കും ഉറപ്പായും സന്തോഷവും സമാധാനവും ജീവിതവിജയവും ലഭിക്കും.
കോവിഡ് മഹാമാരി ഘട്ടത്തിലെ പാലന wellnessന്റെ പ്രവര്‍ത്തന രീതികള്‍
കോവിഡ് മഹാമാരിയുടെ ഘട്ടത്തിലാണ് ലോകം മുഴുവന്‍ ഒരു ‘Digital Transformation’ നിലേക്ക് നിര്ഭധിതമാവുന്നത്. കോടിക്കണക്കിന് ജനങ്ങളിലേക്ക് പാലനയുടെ പ്രവര്‍ത്തനരീതികള്‍ എങ്ങനെയെത്തിക്കാം എന്ന ഒരു ചിന്ത ‘Caring Billions of Brains’ എന്ന തലക്കെട്ടോടു കൂടി ഒരു മൊബൈല്‍ ആപ്പിന്റെ സൃഷ്ടിയിലേക്ക് ഇതിന്റെ സംഘാടകരെ എത്തിച്ചു. കോവിഡിന്റെ അവസാന രണ്ടു വര്‍ഷക്കാലം മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി Palana Wellnessന്റെ സേവനങ്ങള്‍ എത്തിക്കുവാനുള്ള തയ്യാറെടുപ്പുകളായിരുന്നു. കഠിനമായ നിരവധി വെല്ലുവിളികളെ അതിജീവിച്ച് ഇന്ന് 21 രാജ്യങ്ങളിലേക്ക് പാലനാ ന്യൂറോ സിങ്കിന്റെ സാന്നിധ്യം എത്തപ്പെടുകയും ഏകദേശം 40,000ല്‍ അധികം ആളുകള്‍ പാലനാ ന്യൂറോസിങ്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുമുണ്ട്.
പാലനാ ന്യൂറോസിങ്കുമായി ബന്ധപ്പെട്ട പുതിയ പദ്ധതികളിലേക്ക്
‘Happiness Universal Movement’ പാലനയെ ഒരു ബിസിനസ് മാര്‍ക്കറ്റിലേക്ക് പരിചയപ്പെടുത്തുന്നതിന് മുന്‍പായി ഒരു ഹാപ്പിനസ് പ്ലാനര്‍ കൊണ്ടുവരിക എന്നതാണ് ഉദ്ദേശിക്കുന്നത്. കാരണം ഓരോ വ്യക്തിയും അവരുടെ ഹാപ്പിനസ് ആണ് പ്ലാന്‍ ചെയ്യേണ്ടത്.
നമ്മള് നിത്യജീവിതത്തില്‍ സ്ഥിരമായി കേള്‍ക്കുന്ന ഒരു കാര്യമാണ് ഹാര്‍ഡ് വര്‍ക്ക് ചെയ്യുക, അതിലൂടെ മാത്രമേ വിജയം നേടാന്‍ കഴിയു എന്നതാണ്. പക്ഷേ ഹാര്‍ഡ് വര്‍ക്കിലൂടെ നമുക്ക് ഉണ്ടാകുന്നത് ഒരുതരം സമ്മര്‍ദ്ദമാണ്, സന്തോഷമല്ല. എന്നാല്‍ ഈയൊരു സമ്മര്‍ദ്ദത്തെ എങ്ങനെ സന്തോഷമാക്കാം എന്ന കാഴ്ചപ്പാടാണ് ഹാപ്പിനസ് പ്ലാനര്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത്.
ഇതൊരു കോണ്‍ഷ്യസ് ആക്ടിവിറ്റിയാണ്. തുടര്‍ച്ചയായുള്ള പരിശീലനത്തിലൂടെ നമ്മളിലുള്ള ചില കോണ്‍ഷ്യസ് പാറ്റേണുകള്‍ക്ക് മാറ്റം വരുത്തുകയും ചെയ്യും. ഈയൊരു മാറ്റത്തിനു വേണ്ടിയാണ് ഹാപ്പിനസ് പ്ലാനര്‍ കൊണ്ടുവരുന്നതും. ഹാപ്പിനസ് ഹെല്‍പ്പ് ലൈന്‍ എന്ന പുതിയൊരു പദ്ധതി കൂടി പ്ലാന്‍ ചെയ്യുന്നുണ്ട്. കൂടാതെ ‘Emotional well being’നെ പിന്തുണയ്ക്കുന്ന യന്ത്രസാമഗ്രികള്‍ പരിചയപ്പെടുത്താനുള്ള പദ്ധതിയുമുണ്ട്.
നമുക്കറിയാം, ഒരു വ്യക്തിയിലുള്ള മാറ്റങ്ങളാണ് ഒരു സമൂഹത്തിന്റെയോ, രാജ്യത്തിന്റെയോ, അല്ലെങ്കില്‍ മാനവരാശിയുടെയോ വളര്‍ച്ചയ്ക്കും വികാസത്തിനും കാരണമാകുന്നത്. അതുകൊണ്ടുതന്നെ Personal Empowerment എന്ന മേഖല തിരഞ്ഞെടുക്കാന്‍ ബിജു ശിവാനന്ദന് എന്ന വ്യക്തിക്ക് കൂടുതല്‍ ചിന്തിക്കേണ്ടി വന്നില്ല. കാരണം അദ്ദേഹത്തിന്റെ ആഗ്രഹത്തിനു അനുസരിച്ചുള്ള ഒരു ബിസിനസ് ഫീല്‍ഡ് തന്നെയായിരുന്നു തിരഞ്ഞെടുത്തത്.
2011 ല്‍ പേഴ്സണല്‍ എംപവര്‍മെന്റ് മാഗസിനായ ‘മെന്റര്‍ സുഹൃത്തും വഴികാട്ടിയും’ എന്ന മാഗസിന്റെ കോ-ഫൗണ്ടെറും മാര്‍ക്കറ്റിംഗ് ഡയറക്ടറും കൂടിയായിരുന്നു അദ്ദേഹം. മലയാളത്തിലെ ഏക എക്സ്ക്ലൂസീവ് പേഴ്സണല്‍ ഡെവലപ്മെന്റ് മാഗസിന് കൂടിയായിരുന്നു ‘മെന്റര്‍ സുഹൃത്തും വഴികാട്ടിയും’.
മനുഷ്യന് വിവിധ തരത്തിലുള്ള മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. അത് മിക്കപ്പോഴും ശാരീരിക പ്രശ്നങ്ങളിലേക്കും എത്തിക്കാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടേണ്ടത് അതിന്റെ അടിത്തട്ടില്‍നിന്ന് തന്നെയാണ്. മനുഷ്യനെ സംബന്ധിച്ച് മനസ്സ് ഒരു അവയവമല്ല. ശാരീരിക തലത്തിന്റെ കേന്ദ്രം തലച്ചോറാണ്. തലച്ചോറിനെ ഏറ്റവും അനുകൂലമായ അവസ്ഥയിലേക്ക് എത്തിക്കുക എന്നതുമാത്രമേ ഒരു മാര്‍ഗമായി അവലംബിക്കാന്‍ കഴിയുകയുള്ളൂ.
മനുഷ്യന്റെ തലച്ചോറില്‍ നിന്നു തന്നെയാണ് ലോകത്തെയാകെ മാറ്റിമറിക്കുന്ന അത്ഭുതങ്ങള്‍ സംഭവിക്കുന്നത്. ഇത് ലോകത്തെ ആകമാനം ഒരു മാറ്റത്തിലേക്ക് കൊണ്ടുവരുന്നു. കൂടാതെ മാനസികാരോഗ്യ മേഖലയില്‍ പുത്തന്‍ സംഭാവനകള്‍ നല്‍കുക എന്ന ഉദ്ദേശ്യത്തോടെയുള്ള ഗവേഷണപ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് പാലന വെല്‍നെസ്സും ഹാപ്പിനസ് യൂണിവേഴ്സല്‍ മൂവ്മെന്റും. അതുകൊണ്ടുതന്നെ പാലനാ വെല്നസിനെ മാനസികാരോഗ്യ മേഖലയുടെ നല്ലൊരു ഭാവിയായി നോക്കികാണാവുന്നതാണ്.
ഒരു വ്യക്തി മാനസികമായ തന്റെ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടത് മറ്റൊരു തലത്തിലായിരിക്കണം. കാരണം മാറ്റം ഉണ്ടാക്കണം എന്ന ആഗ്രഹവും വിശ്വാസവുമാണ് ഒരു വ്യക്തിക്ക് വേണ്ടത്. നമ്മള് വിശ്വസിക്കുന്നതെന്താണോ ആ രീതിയിലായിരിക്കും നമ്മുടെ ചിന്തകള്‍. ചിന്തയുടെ ആ ഒരു ഘടനയെ മാറ്റം വരുത്താന്‍ തയാറാകണം എന്നതാണ് വ്യക്തികള്‍ ചെയ്യേണ്ട കാര്യം.
*ഡിജിറ്റല്‍ കാലഘട്ടത്തില്‍ പാലന ന്യൂറോസിങ്ക് എന്ന ഗെയിം ചെയ്ഞ്ചര്‍ ആപ്പിന്റെ വളര്‍ച്ചയെപ്പറ്റി ഒന്നു കേള്‍ക്കാം…
‘പാലന ന്യൂറോസിങ്ക്’ ആപ്പ് പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്. ഇന്റര്‍നെറ്റ് ലഭ്യതയുള്ള ഏത് രാജ്യങ്ങളില്‍ ഉള്ളവര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാന്‍ പറ്റും. കാരണം ഈ ആപ്പിന്റെ സവിശേഷത തന്നെ ഭാഷ ദേശാന്തരങ്ങള്‍ ഇല്ല എന്നതാണ്. യാതൊരുവിധ പ്രമോഷനും പരസ്യവുമില്ലാതെതന്നെ 21 രാജ്യങ്ങളില്‍ ഈ ആപ്പിന് ഡൗണ്‍ലോഡുകളും സബ്സ്ക്രൈബേഴ്സും വന്നിട്ടുണ്ട്. ഈ പ്രോജക്ട് യൂണികോണ്‍ ക്ലബിലേക്ക് എത്തിക്കുകയും തുടര്‍ന്ന് ഗ്ലോബല്‍ വിപുലീകരണതിന് സജ്ജമാവുകയും ചെയ്യുക എന്നതാണ് അടുത്ത പദ്ധതി.
പ്രധാനമായും ഏഴ് സര്‍വീസുകളാണ് പാലന ന്യൂറോസിങ്ക് നല്‍കുന്നത്:
(1) വികാസ് – ഇത് കുട്ടികളുടെ ശ്രദ്ധ പരിപോഷിപ്പിക്കുന്ന ഒന്നാണ്.
(2) അമൃത് – ഗര്‍ഭ കാലഘട്ടത്തില്‍ അമ്മമാരുടെ ഡിപ്രഷന് ഒഴിവാക്കി മാനസികോല്ലാസം വര്‍ധിപ്പിക്കുന്ന സേവനമാണ്.
(3) പ്രഭാവ് – പേഴ്സണല്‍ എംപവര്മെന്റിനു വേണ്ടിയിട്ടുള്ള ഒരു ടൂളാണ് പ്രഭാവ്.
4) സയന – ഇന്ത്യയിലെ ഏകദേശ കണക്കനുസരിച്ച് മുതിര്‍ന്നവരില്‍ മാത്രം 33 ശതമാനത്തിലധികം ആളുകളും ഉറക്കമില്ലായ്മ എന്ന പ്രശ്നം നേരിടുന്നുണ്ട്. ഇത് കടുത്ത ശാരീരിക, മാനസിക സംഘര്‍ഷങ്ങളിലേക്ക് നയിക്കുന്ന ഒന്നാണ്. ഇതിന് സയന എന്ന ഫ്രീക്വന്‍സി ഉപയോഗിക്കുന്നു.
5) സെക്സെലെന്സ് (Sexellence) – സെക്സെലെന്സ് പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ആരോഗ്യപരമായ സെക്ഷ്വല്‍ ലൈഫ് ആസ്വദിക്കാന്‍ വേണ്ടിയിട്ടുള്ളതാണ്. ഇന്ന് ആരോഗ്യപരമായ ലൈംഗികബന്ധം വളരെ കുറവാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ‘Sexellence’ പങ്കാളികള്‍ തമ്മിലുള്ള അടുപ്പം വര്‍ദ്ധിപ്പിച്ച് മാനസീക ഐക്യം വര്‍ദ്ധിപ്പിക്കുന്നു.
6) ആനന്ദ (Aanandha) – Stress,Tension, Depressive Mood എന്നിവയൊക്കെ അനുഭവിക്കുന്നവര്‍ക്ക് ഉപകാരപ്രദമായിട്ടുള്ളതാണ്. പ്രത്യേകിച്ച് IT, Banking മേഖലകളില്‍ ജോലി ചെയ്യുന്നവരൊക്കെ കടുത്ത മാനസിക സംഘര്‍ഷം അനുഭവിക്കുന്നവരാണ്. ഇത്തരം പ്രശ്നങ്ങളില്‍ നിന്നും അവരെ വളരെ സമാധാനപരവും സന്തോഷം ഉള്ളതുമായ ഒരു അവസ്ഥയിലേക്ക് കൊണ്ടുവരുന്നതിനു ആനന്ദ എന്ന ഫ്രീക്വന്‍സി സഹായിക്കുന്നു
7) സമൃദ്ധി – സമ്പന്നത അനുഭവിക്കണമെങ്കില്‍ Prosperity Consciousness ലേക്ക് എത്തേണ്ടതുണ്ട്. Guilty Consciousnessല്‍ ഉള്ള ഒരു വ്യക്തിക്ക് എത്ര പണം കൈയില്‍ വന്നു ചേര്‍ന്നാലും യാതൊരു ഗുണവുമില്ല, അപകടവുമാണ്. സമ്പന്നതയുടെ മാനസികാവസ്ഥയിലേക്ക് എത്താന്‍ സഹായിക്കുന്ന ഫ്രീക്വന്‍സിയാണ് സമൃദ്ധി.
ഹാപ്പിനസ് യൂണിവേഴ്സല്‍ മൂവ്മെന്റ് ഒരു കമ്മ്യൂണ്‍ ക്രിയേറ്റ് ചെയ്തുകൊണ്ട് ഓരോ വ്യക്തിക്കും ഈ സര്‍വീസുകളുടെ മികച്ച റിസല്‍ട്ട് ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള പരിശ്രമങ്ങളാണ് നടത്തുന്നത്. Hum ( Happiness Universal Movement) പൂനയിലാണ് തുടങ്ങിയതെങ്കിലും കേരളത്തിലാണ് പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്.
HUM Digi-wellpreneur ആകാം… ജീവിതം സുരക്ഷിതമാക്കാം..
വളരെ കുറഞ്ഞ മുതല്‍ മുടക്കിലുടെ ‘ഹാപ്പിനെസ്സ് യൂണിവേഴ്സല്‍ മൂവ്മെന്റ്’ Digi-wellpreneur ആകുവാന്‍ സുവര്‍ണ്ണാവസരം.. പ്രതിമാസം 10000 രൂപയില്‍ കൂടുതല്‍ വീട്ടില്‍ ഇരുന്നു കൊണ്ട് സമ്പാദിക്കാം. കുടാതെ 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷയും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സാധ്യത ഉപയോഗപ്പെടുത്താനും ജീവിത നിലവാരം മെച്ചപ്പെടുത്തുവാനുമുള്ള സൗജന്യ പരിശീലന ക്ലാസ്സും നല്‍കുന്നതോടൊപ്പം സ്വദേശത്തും വിദേശത്തുമുള്ള വിനോദ സഞ്ചാര യാത്രകളും കമ്പനിയുടെ വാര്ഷികലാഭ വിഹിതവും നേടാം…
സ്വയം സംരംഭകത്വത്തിലൂടെ കേരളത്തില്‍ മാത്രം 1000 വ്യക്തികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും തൊഴിലധിഷ്ഠിത പരിശീലനത്തിലൂടെ സ്ഥിരവരുമാനം ഉറപ്പുവരുത്താനും ഹാപ്പിനെസ്സ് യൂണിവേഴ്സല്‍ മൂവ്മെന്റിന്റെ സംരംഭകത്വ പദ്ധതിയാണ് ഇത്.
* മിനിമം പ്ലസ് ടു യോഗ്യതയുണ്ടോ ?
* ഏറ്റെടുത്ത ജോലി ആത്മാര്‍ത്ഥയോടെ നിര്‍വഹിക്കാനുള്ള മനോഭാവം ഉണ്ടോ ?
* ഡിജിറ്റല്‍ യുഗത്തിന്റെ സാധ്യതകളും നേട്ടങ്ങളും ഇഷ്ടപ്പെടുന്നയാളാണോ ?
എങ്കില്‍ ഈ അവസരം നിങ്ങള്‍ക്കുള്ളതാണ്…
പാലന വെല്‍നസ് എന്ന വ്യത്യസ്തമായ ഒരു ബിസിനസ് മേഖലയും അതിന്റെ സാധ്യതകള്‍, സേവന രീതികള്‍, മാനുഷിക ചിന്തകളുടെ വ്യത്യസ്ത തലങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അവബോധം എല്ലാവരിലേക്കും എത്തിക്കാനും ഇനിയും ഒരുപാട് ഉന്നതികള്‍ കീഴടക്കാനും ബിജു അ ശിവാനന്ദന് എന്ന വ്യക്തിക്കും അദ്ദേഹത്തിന്റ സംഘടനയായ ഹാപ്പിനെസ്സ് യൂണിവേഴ്സല്‍ മൂവിമെന്റ്സിനും സാധിക്കട്ടെയെന്ന ആശംസകളോടെ സക്സസ് കേരള….!