ബഡ്ജറ്റ് ഹോം നിര്‍മാണത്തില്‍ തരംഗമായി ‘BAYT HOMES4 BUILDERS’
‘നിര്‍മാണ ചെലവിന്റെ അന്‍പത് ശതമാനം തുക തവണ വ്യവസ്ഥയില്‍ പലിശരഹിതമായി തിരിച്ചടക്കാനുള്ള അപൂര്‍വ അവസരം നല്‍കിക്കൊണ്ട് സാധാരണക്കാരന്റെ പാര്‍പ്പിട സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുകയാണ് ‘ BAYT HOMES4 BUILDERS’
സഹ്യന് ആര്.
പാര്‍പ്പിടനിര്‍മാണ സങ്കല്പങ്ങളില് ജനങ്ങളുടെ ആവശ്യകതകള്‍ക്കനുസരിച്ച് കാലാനുസൃതമായ മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്. ലക്ഷ്വറിയും സൗകര്യവുമൊക്കെ സാമ്പത്തികശേഷിയ്ക്ക് അതീതമായി ജനകീയമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് താങ്ങാവുന്ന ബഡ്ജറ്റില്‍ ഒരു സ്വപ്നഭവനം തീര്‍ക്കുക എന്നതാണ് ‘ബജറ്റ് ഹോം’ എന്ന ആശയത്തിന് ആധാരം. 12 ലക്ഷം രൂപ മുതല്‍ ബജറ്റ് ഹോമുകള്‍ നിര്‍മിച്ചു നല്‍കിക്കൊണ്ട് എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഹോംസ് ഫോര്‍ ബില്‍ഡേഴ്സ്’ ഇന്ന് ഗൃഹനിര്‍മാണ മേഖലയില്‍ ജനകീയമാവുകയാണ്.
മൊത്തം നിര്‍മാണ ചെലവിന്റെ പകുതി തുക പണിപൂര്‍ത്തിയായശേഷം 50 ഗഡുക്കളായി അടയ്ക്കാനുള്ള ഓപ്ഷന്, ലോകത്തെവിടെയിരുന്നും ഒരു ഉപഭോക്താവിന് തന്റെ വീടിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ കഴിയുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ തുടങ്ങി ഇന്നത്തെ കാലഘട്ടത്തിനനുസരിച്ചുള്ള സാമ്പത്തികവും സാങ്കേതികവുമായ പരിഷ്കരണങ്ങളാണ് ഹോംസ് ഫോര്‍ ബില്‍ഡേഴ്സിന്റെ പ്രസക്തി അനുദിനം വര്‍ദ്ധിപ്പിക്കുന്നത്.
ദീര്‍ഘനാള്‍ ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ രംഗത്ത് പ്രവര്‍ത്തിച്ചുള്ള പരിചയസമ്പത്തുമായി ഫസല്‍, നിയാസ് എന്നീ യുവ സംരംഭകര്‍ ചേര്‍ന്നാണ് ഹോംസ് ഫോര്‍ ബില്‍ഡേഴ്സ് ആരംഭിച്ചത്. കഴിഞ്ഞ ആറു വര്‍ഷത്തോളമായി കണ്‍സ്ട്രക്ഷന്‍ സേവനങ്ങളുടെ നൂതന ആശയങ്ങളുമായി നിരവധി പേരുടെ പാര്‍പ്പിട സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. എറണാകുളത്തിനു പുറമേ പെരിന്തല്‍മണ്ണ, കോട്ടയ്ക്കല്‍ എന്നിവിടങ്ങളിലെ വിവിധ ബ്രാഞ്ചുകളിലായി മുപ്പതോളം സ്ഥിരം സ്റ്റാഫുകളടങ്ങുന്ന ഹോംസ് ഫോര്‍ ബില്‍ഡേഴ്സ് ടീമിന്റെ നേതൃത്വത്തില്‍ നിലവില്‍ 120 ലധികം വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.
വിവിധ സൈറ്റുകളിലായി 350ല്‍ പരം തൊഴിലാളികള്‍ക്ക് ഹോംസ് ഫോര്‍ ബില്‍ഡേഴ്സ് ജോലി നല്‍കുന്നുണ്ട്. ബഡ്ജറ്റ് ക്രമീകരണം, പ്ലാനിങ്, പേപ്പര്‍ വര്‍ക്കുകള്‍, മെറ്റീരിയലുകള്‍ തിരഞ്ഞെടുക്കല്‍, ഇന്റീരിയര്‍ വര്‍ക്കുകള്‍ തുടങ്ങി ഒരു വീടിന്റെ നിര്‍മാണത്തിലെ എല്ലാ ഘട്ടങ്ങളിലും കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കിക്കൊണ്ട് റസിഡന്‍ഷ്യല്‍ കണ്‍സ്ട്രക്ഷന്‍ പ്രോജക്ടിന്റെ കീഴില്‍ വരുന്ന സമഗ്ര സേവനങ്ങളും ഹോംസ് ഫോര്‍ ബില്‍ഡേഴ്സ് ഉറപ്പുനല്‍കുന്നു. ബജറ്റ് ഹോമുകള്‍ ഇന്ന് സര്‍വസാധാരണമാണെങ്കിലും അതില്‍ തന്നെ ജനങ്ങളുടെ മാറിവരുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് അനുകാലികമായ ആശയങ്ങളാണ് ഫസല്‍ നിയാസ് സംരംഭകര്‍ ഈ സ്ഥാപനത്തിലൂടെ അവതരിപ്പിക്കുന്നത്.
സാധാരണക്കാര്‍ക്ക് ആശ്വാസമായി ബജറ്റ് ഹോമും തവണ വ്യവസ്ഥയും
സ്വന്തമായി ഒരു പാര്‍പ്പിടം എന്ന ആഗ്രഹം മനുഷ്യസഹജമാണ്. നല്ല നിലവാരത്തില്‍ ഒരു വീട് നിര്‍മിക്കുക എന്നത് ഇന്നത്തെ കാലത്ത് സാമ്പത്തിക ഉപരിവര്ഗത്തിന് മാത്രം ചിന്തിക്കാവുന്ന ഒന്നല്ല. മറിച്ച്, തങ്ങള്‍ക്ക് താങ്ങാവുന്ന ബജറ്റില്‍ സാധ്യമായ ലക്ഷ്വറിയില്‍ വീടൊരുക്കുക എന്നതാണ് ഏതൊരു സാധാരണക്കാരന്റെയും സ്വപ്നം. അവിടെയാണ് 12 ലക്ഷം രൂപ മുതലുള്ള ബജറ്റില്‍ ഹോംസ് ഫോര്‍ ബില്‍ഡേഴ്സ് ബജറ്റ് ഹോം പ്ലാനുകള്‍ അവതരിപ്പിക്കുന്നത്. രണ്ടു മുറികള്‍, ഹാള്‍, കിച്ചന് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളടങ്ങിയ പാക്കേജിലാണ് ഇവിടെ ബജറ്റ് ഹോമുകള്‍ നിര്‍മിച്ചു നല്‍കുന്നത്.
ഒരു ഉപഭോക്താവ് തന്റെ ആവശ്യങ്ങളും ബഡ്ജറ്റും മുന്നോട്ടുവയ്ക്കുമ്പോള്‍ അതില്‍ പരമാവധി സാധ്യമായത് എന്തൊക്കെയെന്ന് ശാസ്ത്രീയമായി വിശകലനം നടത്തി, ഏറ്റവും ഗുണനിലവാരമുള്ള മെറ്റീരിയലുകള്‍ ഉപയോഗിച്ചുകൊണ്ട് അവരുടെ സ്വപ്നഭവനം പൂര്‍ത്തിയാക്കി ‘താക്കോല്‍’ കൈമാറുന്നതാണ് ഹോംസ് ഫോര്‍ ബില്‍ഡേഴ്സിന്റെ രീതി.
സാമ്പത്തികമായി വികസിതമായിക്കൊണ്ടിരിക്കുന്നവര്ക്ക്, പ്രത്യേകിച്ച് മധ്യവര്‍ഗത്തിന് ഏറെ ആശ്വാസം പകരുന്ന ഒരു വിപ്ലവാത്മകമായ സാമ്പത്തിക ആശയം ഹോംസ് ഫോര്‍ ബില്‍ഡേഴ്സ് അവതരിപ്പിച്ചിട്ടുണ്ട്. അതായത്, ഒരു ഉപഭോക്താവിന് പകുതി പണം മാത്രം നല്‍കിക്കൊണ്ട് വീട് പണി പൂര്‍ത്തിയാക്കാം… ബാക്കി തുക പലിശരഹിതമായി 50 ഗഡുക്കളായി തിരിച്ചടയ്ക്കാനുള്ള അപൂര്‍വ അവസരം ഹോംസ് ഫോര്‍ ബില്‍ഡേഴ്സ് മുന്നോട്ടുവയ്ക്കുന്നു.
അമിത പരിശീലയില് ലോണെടുത്ത് വീട് വയ്ക്കുന്ന കാലത്ത് വീടെന്നത് ഒരു സാമ്പത്തിക ബാധ്യതയാകാതിരിക്കാന്‍ തിരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷന് ആണിത്. ഇത്തരത്തില്‍ തവണ വ്യവസ്ഥ മുന്നോട്ടുവയ്ക്കുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനി എന്നത് അപൂര്‍വമാണ്. അതുതന്നെയാണ് ജനങ്ങളെ ഇവിടേക്ക് ആകര്‍ഷിക്കുന്നതും. ബജറ്റ് ഹോമുകള്‍ക്ക് പുറമേ അത്യാധുനിക സൗകര്യങ്ങളുള്ള വീടുകളുടെ ‘ഹൈ ലക്ഷ്വറി പ്രീമിയം’ പ്രോജക്ടുകളും ഹോംസ് ഫോര്‍ ബില്‍ഡേഴ്സ് ഏറ്റെടുക്കുന്നുണ്ട്. ഇതോടൊപ്പം പൂര്‍ത്തിയായ വീടുകള്‍ക്കെല്ലാം പത്തു വര്‍ഷത്തെ വാറണ്ടിയും ഉറപ്പുനല്‍കുന്നു.
സാങ്കേതികവിദ്യക്കൊപ്പം വളര്‍ന്ന് ബില്‍ഡിംഗ് കണ്‍സ്ട്രക്ഷനും
അത്യാധുനിക സാങ്കേതികവിദ്യകള്‍ വികസിക്കുമ്പോള്‍ പുത്തന്‍ സാധ്യതകളാണ് ഓരോ മേഖലയിലും തെളിയുന്നത്. ആ സാധ്യതകളെ ഉപയോഗപ്പെടുത്തിക്കൊണ്ട് തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചിരിക്കുകയാണ് ഹോംസ് ഫോര്‍ ബില്‍ഡേഴ്സ്. ഈ ആപ്ലിക്കേഷനിലൂടെ ലോകത്ത് ഏതു കോണിലിരുന്നുകൊണ്ടും ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വീടിന്റെ നിര്‍മാണപുരോഗതി വിലയിരുത്താനാകും.കൂടാതെ ഡിസൈനുകള്‍, പദ്ധതി രേഖകള്‍, പെയ്മെന്റ് എന്നിവയെല്ലാം സുഗമമായി ആക്സസ് ചെയ്യാനും സാധിക്കുന്നു.
ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഉറപ്പിക്കുന്നതിനോടൊപ്പം നിര്‍മാണത്തിന്റെ കാര്യത്തിലും അപ്റ്റുഡേറ്റാണ് ഹോംസ് ഫോര്‍ ബില്‍ഡേഴ്സ്. സര്‍ട്ടിഫൈഡ് ആയ ബില്‍ഡിംഗ് മെറ്റീരിയലുകള്‍, കുറയുന്ന നിര്‍മാണ ചെലവ്, സ്മാര്‍ട്ട് സൂപ്പര്‍ വിഷന്‍, വര്‍ക്ക് റിപ്പോര്‍ട്ടുകള്‍ എന്നിങ്ങനെ ഏറ്റവും നൂതനമായ രീതിയിലാണ് ഓരോ പ്രോജക്ടും ഇവിടെ ചെയ്യുന്നത്. എല്ലാത്തിനും ചുക്കാന്‍ പിടിക്കാന്‍ ഫസലിനും നിയാസിനുമൊപ്പം അത്യധികം പ്രൊഫഷണലായ ഒരു ടീമുമുണ്ട്. സ്ട്രക്ചര്‍ ഇന്റീരിയര്‍ ഡിസൈനിങ്, 3 D പ്ലാനിങ്, ഫംഗ്ഷണല്‍ കിച്ചന്, ലാന്‍ഡ്സ്കേപ്പ് ആര്കിടെക്ച്ചര്, റിനോവേഷന്‍ എന്നിവയിലെല്ലാം പ്രഗല്ഭരായവരാണ് ഹോംസ് ഫോര്‍ ബില്‍ഡേഴ്സിന്റെ ടീം. നിലവിലുള്ള ബ്രാഞ്ചുകള്‍ക്കു പുറമേ കേരളത്തിലുടനീളം തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുക എന്നതാണ് ഫസലും നിയാസും ലക്ഷ്യമിടുന്നത്.