ട്രാവല്‍ മേഖലയില്‍ വിജയഗാഥയെഴുതി ബര്‍ക്കത്തുള്ള അബ്ദുല്‍ ഖാദറും അല്‍ രിഹ്ലാ ട്രാവല്‍സും
2002 ലാണ് പൊന്നാനി സ്വദേശിയായ ബര്‍ക്കത്തുള്ള അബ്ദുല്‍ ഖാദര്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയിലേക്ക് ചുവട് വയ്ക്കുന്നത്. ബോംബെയിലെ അക്ബര്‍ ട്രാവല്സില് നിന്നും തുടങ്ങിയ യാത്ര കഴിഞ്ഞ ഇരുപത്തിരണ്ടു വര്‍ഷമായി ഇപ്പോഴും വിജയകരമായി തുടരുകയാണ് പൊന്നാനി സ്വദേശിയായ ബര്‍ക്കത്തുള്ള അബ്ദുല്‍ ഖാദര്‍.
ഒന്നര വര്‍ഷത്തെ മുംബൈ ജീവിതത്തിന് ശേഷം ദുബായില്‍ പ്രശസ്തമായ ട്രാവല്‍ കമ്പനികളില്‍ ഉയര്‍ന്ന തസ്തികകളില്‍ അദ്ദേഹം ജോലി ചെയ്തു. 2017 വരെ ജോലി എന്ന മേഖലയില്‍ തുടരുമ്പോഴും സംരംഭകത്വ ചിന്തകള്‍ പലതും അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു.
2015 ല്‍ ചെറിയ രീതിയില്‍ നാട്ടില്‍ ആരംഭിച്ച അല്‍ രിഹ്ല ട്രാവല്‍ എന്ന സ്ഥാപനം അപ്പോഴും തന്നെക്കൊണ്ട് സാധിക്കുന്ന തരത്തില്‍ ഈ സംരംഭകന് മുന്നോട്ട് കൊണ്ടു പോകുന്നുണ്ടായിരുന്നു. 2017 മുതല്‍ മുഴുസമയ സംരംഭകനായി അദ്ദേഹം പിന്നീട് മാറുകയും ചെയ്തു. ദുബായ് ജീവിതം തത്കാലം നിര്‍ത്തിവച്ച് നാട്ടിലേക്ക് മടങ്ങുകയും 2019 ന്റെ അവസാനം വരെ നാട്ടില്‍ സജീവമാവുകയും ചെയ്തു.
നല്ല രീതിയില്‍ ബ്രാന്‍ഡിംഗ് നടത്തി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി അല്‍ രിഹ്ലാ ട്രാവല്‍സ് രൂപം പ്രാപിച്ചു. പിന്നീട് അവിടെ നിന്നും നല്ല ടീമായി ഉയര്‍ന്നു. നാട്ടില്‍ എല്ലാവര്ക്കും പ്രിയപ്പെട്ട സംരംഭകനായി. ഉംറ, ടൂര്‍ പാക്കേജ് ഗ്രൂപ്പുകള്‍ സ്വന്തമായി ചെയ്യാന്‍ തുടങ്ങി. അങ്ങനെ തൊട്ടതെല്ലാം പൊന്നാക്കി ആ ബിസിനസുകാരന് വളര്‍ന്നു. നിരവധി ബ്രാഞ്ചുകളുമായി അല്‍ രിഹ്ലാ എന്ന സ്ഥാപനം വിജയഗാഥ രചിച്ചു മുന്നേരിക്കൊണ്ടിരിക്കുന്നു. ദുബായില്‍ പെന്ഗ്വിന് അഡ്വര്‍ടൈസ്, ഗ്ലോബല്‍ ട്രിപ്പ് തുടങ്ങിയ സ്ഥാപനങ്ങളും ഈ സംരംഭകന്റെ പങ്കാളിത്തത്തില്‍ മുന്നേറുന്നുണ്ട്.
‘ക്വാളിറ്റി’യില്‍ ഒട്ടും വിട്ടുവീഴ്ച നടത്താതെ, കസ്റ്റമേഴ്സിന്റെ വിശ്വാസം വളരെ വേഗം നേടിയെടുക്കാന്‍ കഴിഞ്ഞു എന്നതാണ് ബര്‍ക്കത്തുള്ള അബ്ദുല്‍ ഖാദര്‍ എന്ന സംരംഭകന്റെ വിജയം. കസ്റ്റമേഴ്സിന്റെ സംതൃപ്തിയാണ് ഏതൊരു ബിസിനസ്സിന്റെയും അടിത്തറയെന്ന് വിശ്വസിക്കുന്ന അദ്ദേഹം തന്റെ സേവനങ്ങള്‍ മികവുറ്റ രീതിയില്‍ നല്കി. മാന്യമായ ലാഭം മാത്രമെടുത്ത്, കച്ചവടം ചെയ്യുക എന്ന രീതി സ്വീകരിച്ചു പോട്ടെന്ഷ്യല് കസ്റ്റമേഴ്സിനെ ഒപ്പം നിര്‍ത്തി.
വിശ്വാസ്യതയും സത്യസന്ധതയും ഇന്നും മുതല്‍ക്കൂട്ടായത് കൊണ്ടുതന്നെ ഒന്‍പത് വര്‍ഷത്തോളം ഒരുപോലെ കസ്റ്റമേഴ്സിനിടയില്‍ പ്രശസ്തി പുലര്‍ത്തി വരുന്നു. അതുകൊണ്ടുതന്നെ റിപ്പീറ്റഡ് കസ്റ്റമേഴ്സും ഇവര്‍ക്ക് കൂടുതലാണ്.
ട്രാവല്‍ മേഖലയിലെ ഇദ്ദേഹത്തിന്റെ സൗഹൃദങ്ങള്‍ വില മതിക്കാന്‍ കഴിയാത്തതാണ്. ദുബായ് പോലെ യുള്ള ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റില്‍ തിരക്കുള്ള ഡയറക്ടര്‍മാരും ബിസിനസ് ഓണേഴ്സും അവരുടെ യാത്ര ആവശ്യങ്ങള്‍ വിശ്വസ്ഥതയോടെ ഏല്‍പ്പിക്കുന്നു എന്നത് തന്നെ ഈ സംരംഭകന്റെ വിജയത്തെ എടുത്തു കാട്ടുന്നു.
വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും വിവിധ സംസ്കാരങ്ങളെ മനസിലാക്കുകയും ചെയ്ത ഒരു ബിസിനസുകാരനെന്ന നിലയില്‍ യാത്രകളെ കുറിച്ചും യാത്രാമേഖലയെ കുറിച്ചും കസ്റ്റമേഴ്സിന്റെ ആവശ്യങ്ങളെ കുറിച്ചും ഇദ്ദേഹം തികച്ചും ബോധവാനാണ്.
യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന പുതിയ തലമുറയെ കൂടി ഉള്‍ക്കൊള്ളാനും നൂതന ബിസിനസ് ആശയങ്ങള്‍ക്ക് രൂപം നല്കി എല്ലാ പ്രായക്കാരായ കസ്റ്റമേഴ്സിന്റെയും സംതൃപ്തി നേടിയെടുക്കാനുമുളള സംരംഭ ആശയമാണ് ഈ സംരംഭകനെ വ്യത്യസ്തനാക്കുന്നത്.