News Desk

ബാങ്ക് ജീവനക്കാര്‍ക്ക് 10 ദിവസം നിര്‍ബന്ധിത അവധി ; നിര്‍ദ്ദേശവുമായി ആര്‍ ബി ഐ

ന്യൂഡല്‍ഹി: ബാങ്ക് ജീവനക്കാര്‍ക്ക് 10 ദിവസം നിര്‍ബന്ധിത അവധി നല്‍കാന്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐയുടെ നിര്‍ദേശം. ട്രെഷറി പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ സെന്‍സിറ്റീവ് പൊസിഷനുകളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഇത് ബാധകമാണ്. വര്‍ഷത്തില്‍ മറ്റ് പൊതു അവധി ദിവസങ്ങള്‍ക്കും പുറമെയാണിത് നല്‍കുന്നത്.

അവധി ദിവസം ഇ-മെയിലുകള്‍ പരിശോധിക്കുന്നതൊഴികെ ജോലിയുമായി ബന്ധപ്പെട്ട യാതൊരു നിര്‍ദേശങ്ങളും പാടില്ല. വെര്‍ച്വല്‍ മീറ്റിങ്ങുകള്‍ ഉള്‍പ്പെടെ ജോലി സംബന്ധമായ യാതൊരു പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാന്‍ കഴിയില്ല. സഹകരണ ബാങ്കുകള്‍ക്കും റൂറല്‍ ഡെവലപ്‌മെന്റ് ബാങ്കുകള്‍ക്കുമെല്ലാം ഈ നിര്‍ദേശം ബാധകമാകും.

സര്‍പ്രൈസ് ലീവ് വിഭാഗത്തിലാണ് ഈ ലീവുകള്‍ ഉള്‍പ്പെടുക  ബോര്‍ഡ് നയം അനുസരിച്ച് ബാങ്ക് പട്ടികപ്പെടുത്തി സെന്‍സിറ്റീവ് പൊസിഷന്‍ വിഭാഗത്തില്‍ വരുന്ന ജീവനക്കാര്‍ക്കായിരിക്കും പ്രത്യേക ലീവ് ലഭിക്കുക. ഇത് സംബന്ധിച്ച പട്ടിക തയ്യാറാക്കി നല്‍കാനും ബാങ്കുകള്‍ക്ക് നിര്‍ദേശമുണ്ട്

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button