‘മോഡേണ്‍’ ഫിറ്റ്‌നെസ്സിന്റെ ‘സയന്റിഫിക്’ കോച്ചിങ്ങുമായി B60 Fitness
സഹ്യന്‍ ആര്‍
മനുഷ്യനെ സംബന്ധിച്ചിടത്തോളം വ്യായാമം എന്നത് പരിണാമപരമായി തന്നെ സ്വാഭാവികമായ ഒന്നാണ്. ഭക്ഷണം കണ്ടെത്താന്‍ ശാരീരിക അധ്വാനം ആവശ്യമില്ലാത്ത ആധുനിക കാലത്ത് ആരോഗ്യം നിലനിര്‍ത്താന്‍ ബോധപൂര്‍വം ‘വര്‍ക്ക് ഔട്ട്’ ചെയ്തിരിക്കണം. മനുഷ്യ ശരീരത്തെ കുറിച്ച് ശാസ്ത്രീയമായ അറിവുകള്‍ കൂടുതല്‍ വികസിച്ച ഈ കാലത്ത് പരമ്പരാഗത ബോഡി ബില്‍ഡിങ്ങിന് അപ്പുറത്തേക്ക് ‘മരുന്നുകളില്‍’ നിന്നും അകലം പാലിക്കാന്‍ പിന്തുടരേണ്ട ഒരു ദിനചര്യ എന്നതിലേക്ക് നമ്മുടെ ഫിറ്റ്‌നസ് സങ്കല്പം വളര്‍ന്നിട്ടുണ്ട്.
വളരുന്ന ടെക്‌നോളജിയെ പുണരുന്ന ഫിറ്റ്‌നസ് ഇന്‍ഡസ്ട്രിയില്‍ ഏറ്റവും നൂതന മാര്‍ഗങ്ങളിലൂടെ വ്യക്തിയുടെ സമഗ്ര ആരോഗ്യ പരിപാലനത്തിന് വേദിയാവുകയാണ് ചങ്ങനാശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ‘B60 Fitness’. ‘ഫിറ്റ്‌നസ് എന്തൂസിയാസ്റ്റുകളാ’യ നാല് യുവസംരംഭകര്‍ ചേര്‍ന്ന് 2022ല്‍ ആരംഭിച്ച B60 Fitness ലോകോത്തര നിലവാരമുള്ള ഫിറ്റ്‌നസ് എക്യുപ്‌മെന്റുകള്‍, സപ്ലിമെന്റുകള്‍, മികച്ച സര്‍ട്ടിഫൈഡ് ട്രെയിനര്‍മാര്‍ എന്നിവ അടങ്ങുന്ന അത്യാധുനിക ഇന്‍ഫ്രാസ്ട്രക്ചറുമായി ഫിറ്റ്‌നസ് മേഖലയില്‍ തരംഗമാവുകയാണ്.
നാട്ടില്‍ ക്ലബുമായി ബന്ധപ്പെട്ട സ്‌പോട്ട് ആക്ടിവിറ്റികളില്‍ ഏറെ സജീവമായിരുന്ന ബാദുഷ, റയീസ് എം രാജ, അജ്മല്‍ ഷംസുദ്ദീന്‍, ആസിഫ് എന്നീ നാല് സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ഫിറ്റ്‌നസ്സിനോടുള്ള അടങ്ങാത്ത പാഷനുമായി B60 Fitness ആരംഭിക്കുന്നത്. തുടക്കത്തില്‍ത്തന്നെ പരമ്പരാഗത ‘ജിം ആശാന്‍’ സങ്കല്പത്തില്‍ നിന്നും അല്പം മാറി, ഓവറോള്‍ ഫിറ്റ്‌നസിന്റെ ശാസ്ത്രീയമായ ഗൈഡന്‍സ് നല്‍കുന്ന ഒരു സംരംഭമായാണ് ഇവര്‍ B60 Fitness നെ അവതരിപ്പിച്ചത്.
കേവലം ‘മസില്‍ ബില്‍ഡിങ്ങി’ല്‍ മാത്രം ഒതുങ്ങാതെ, ഏതൊരാളെയും അവരുടെ ദൈനംദിന പ്രവര്‍ത്തികള്‍ അനായാസമായി ചെയ്യാന്‍ കഴിയും വിധത്തില്‍ സജ്ജമാക്കുന്ന വിവിധ ട്രെയിനിങ് രീതികളാണ് B60 Fitness ന്‌റെ മുഖമുദ്ര. Strength Training, Calisthenics, Yoga, Zumba, Sports Specific Training തുടങ്ങിയ വ്യത്യസ്തമായ ‘പേഴ്‌സണലൈസ്ഡ് വര്‍ക്കൗട്ട് പ്രോഗ്രാമു’കള്‍ ഇവിടെയുണ്ട്. എല്ലാത്തിനും പരിശീലനം നല്കുന്നത് അമേരിക്കന്‍ യൂറോപ്യന്‍ കൗണ്‍സിലിന്റെ സര്‍ട്ടിഫൈഡ് ആയ ട്രെയ്‌നേഴ്‌സാണ്. ഇതിനുപുറമേ B60 Fitness മുന്നോട്ടുവയ്ക്കുന്ന മറ്റൊരു ആശയം ക്ലെയ്‌ന്‌റുകളുടെ ആരോഗ്യത്തെ ഒരു ഡോക്ടറെപ്പോലെ മോണിറ്റര്‍ ചെയ്തുകൊണ്ട് ഫിറ്റ്‌നെസ്സ് കണ്‍സല്‍ട്ടേഷന്‍ നല്കുക എന്നതാണ്.
വിവിധ ഫിറ്റ്‌നെസ്സ് ഗോളുകളുമായി ഇവിടെയെത്തുന്ന ഓരോരുത്തരേയും B60 Fitnessന്‌റെ നൂതന മെഷിന്‍ സൗകര്യമുപയോഗിച്ചുകൊണ്ട് ഒരു ‘കംപ്ലീറ്റ് ബോഡി കോമ്പോസിഷന്‍ അനാലിസിസ്’ നടത്തുന്നു. ശരീരത്തിന്റെ മസില്‍, ഫാറ്റിന്റെ അളവ്, വിസറല്‍ ഫാറ്റ് ലെവല്‍ എന്നിവയടങ്ങുന്ന സമഗ്രപരിശോധനയ്ക്കു ശേഷമാണ് അവരവരുടെ ശരീരത്തിന്റെ ആവശ്യത്തിനനുസച്ചുള്ള പരിശീലനം ആരംഭിക്കുന്നത്. കൂടാതെ ആളുകളുടെ വ്യത്യസ്തമായ ന്യൂട്രീഷന്‍ അവശ്യകതയ്ക്കനുസരിച്ച് ഏറ്റവും മികച്ച ബ്രാന്‍ഡിലുള്ള സപ്ലിമെന്റ് പ്രോഡക്ടുകളും ലഭ്യമാക്കുന്നു. ലോകമെമ്പാടും ‘കസ്റ്റമൈസ്ഡ്’ ആയ ഫിറ്റ്‌നെസ്സ് ട്രെയിനിങ് പിന്തുടരുന്ന ഈ കാലത്ത് ഏറ്റവും മികച്ച ടെക്‌നോളജിയില്‍ അതിന് വേദിയൊരുക്കുന്ന B60 Fitness നു നമ്മുടെ ആരോഗ്യമേഖലയ്ക്ക് ഇനിയുമേറെ സംഭാവന നല്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.