ശസ്ത്രക്രിയകളോട് വിട : രോഗങ്ങള്‍ക്ക് ശാശ്വത പരിഹാരവുമായി ഫിസിയോതെറാപ്പിയുടെ കര സ്പര്‍ശവുമായി ഡോക്ടര്‍ രാജശ്രീ കെയും ഫംഗ്ഷണല്‍ മെഡിസിന്റെ ആധുനിക നേട്ടങ്ങളുമായി ഡോക്ടര്‍ ഗൗരഗ് രമേശും
Dr. Rajshree with the touch of Physiotherapy for permanent cure of diseases

ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം ആരോഗ്യം തന്നെയാണ്. കാലാകാലങ്ങളായി ആരോഗ്യ സംരക്ഷണ മേഖലയില്‍ ഉണ്ടായി വരുന്ന മാറ്റങ്ങള്‍ ചികിത്സാരീതിയിലും ഏറെ പരിഷ്ക്കാരങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ക്ഷയം, വസൂരി, മഞ്ഞപ്പിത്തം പോലെയുള്ള പലതും നമ്മുടെ നാട്ടില്‍ നിന്ന് നിശേഷം തുടച്ചുനീക്കപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്. എന്നിരുന്നാലും മനുഷ്യനെ അലട്ടുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്ക് യാതൊരു കുറവുമില്ല. ജീവിതശൈലിയില്‍ ഉണ്ടായിരിക്കുന്ന ഒട്ടേറെ മാറ്റങ്ങള്‍ പുതിയ അസുഖങ്ങളിലേക്കും അതിനു ബദലായ ചികിത്സാരീതികള്‍ക്കും തുടക്കം കുറിച്ചു. നൂതന സാങ്കേതികവിദ്യ വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവങ്ങള്‍ സൃഷ്ടിക്കുന്നു എന്നതിന് ഉദാഹരണമാണ് എക്സ്റേ, ഓപ്പറേഷന്, നാനോ മെഡിസിന് തുടങ്ങിയവയുടെ കടന്നുവരവ്.

ആരോഗ്യരംഗം സമഗ്രമായി മുന്നേറുമ്പോഴും പല പ്രതിസന്ധികളും വെല്ലുവിളികളും അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. സാങ്കേതികവിദ്യയുടെ സഹായത്താല്‍ ശസ്ത്രക്രിയ അടക്കമുള്ള രീതികള്‍ വൈദ്യശാസ്ത്രരംഗത്ത് സര്‍വസാധാരണമായി മാറിക്കഴിഞ്ഞിരിക്കുന്ന ഈ സാഹചര്യത്തില്‍, നമ്മള് ഓരോരുത്തരും ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്. ശസ്ത്രക്രിയകള്‍ നിമിത്തം രോഗിയുടെ ആരോഗ്യപ്രശ്നങ്ങള്‍ പൂര്‍ണമായും തുടച്ചുനീക്കപ്പെടുന്നുണ്ടോയെന്ന്. 99% ആളുകളുടെയും ഉത്തരം ഇല്ലെന്ന് തന്നെയാകും.
ഏത് ശാസ്ത്രക്രിയയ്ക്കും മുമ്പ് ആരോഗ്യപ്രവര്‍ത്തകര്‍ രോഗിക്ക് നല്കുന്ന അനസ്തേഷ്യ എന്ന ഇഞ്ചക്ഷന് മറ്റു പല ആരോഗ്യ പ്രശ്നങ്ങളുടെയും വാതില്‍ തുറക്കാനുള്ള താക്കോല്‍ കൂടിയാണ്. ഭാവിയില്‍ വന്നേക്കാവുന്ന രോഗങ്ങളുടെ താക്കോല്‍. പക്ഷേ, അങ്ങനെ കരുതി ശസ്ത്രക്രിയകള്‍ വേണ്ടെന്ന് വയ്ക്കാന്‍ കഴിയുമോ? ഇല്ല. കഴിവതും ശസ്ത്രക്രിയ എന്ന മാര്‍ഗത്തില്‍ നിന്ന് വിട്ടുനിന്നുകൊണ്ട് ആരോഗ്യം വീണ്ടെടുക്കുക. അതിനു സാധിക്കുമോ എന്നാണോ നിങ്ങള്‍ ചിന്തിക്കുന്നത്, സാധിക്കും. പല രോഗങ്ങളെയും ശസ്ത്രക്രിയയിലൂടെ അല്ലാതെ തന്നെ ഇല്ലാതാക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് തൃശൂര്‍ സ്വദേശിനി ഡോക്ടര്‍ രാജശ്രീ കെ. ഇവരോടൊപ്പം ഫംഗ്ഷണല്‍ മെഡിസിനിലൂടെ ആരോഗ്യരംഗത്ത് പുതിയ വഴികള്‍ വെട്ടിത്തെളിക്കുകയാണ് ഡോക്ടര്‍ ഗൗരംഗ് രമേശ്. ആരോഗ്യരംഗത്ത് തന്റേതായ ചികിത്സ ശൈലിയിലൂടെ ശ്രദ്ധയായ ഇരുവരുടെയും വിശേഷങ്ങളിലൂടെ,

തൃശൂര്‍ നടത്തറ സ്വദേശിയായ ഡോക്ടര്‍ രാജശ്രീ ഫിസിയോതെറാപ്പിയുടെ ആദ്യപാഠങ്ങള്‍ പഠിച്ചത് ബാംഗ്ലൂര്‍ ആര് വി കോളേജില്‍ നിന്നാണ്. പഠനശേഷം നിരവധി ന്യൂറോസര്ജന്മാരോടൊപ്പവും പ്രശസ്ത ആശുപത്രികളിലും ജോലി ചെയ്ത ശേഷമാണ് രാജശ്രീ സ്വന്തമായി കണ്സള്ട്ടേഷന് ആരംഭിക്കുന്നത്. തന്നെ തേടിയെത്തുന്ന ഓരോ രോഗിക്കും അവരുടെ പ്രശ്നങ്ങള്‍ക്ക് പൂര്‍ണ തൃപ്തിയോടെയും ആരോഗ്യത്തോടെയും ചികിത്സ നല്‍കണമെന്ന ലക്ഷ്യമാണ് രാജശ്രീ ഇന്നും തന്റെ ക്ലിനിക്കിലൂടെ പൂര്‍ത്തിയാക്കുന്നത്. ആ ഒരു ചിന്തയില്‍ നിന്നാണ് പരമാവധി ശസ്ത്രക്രിയ ഒഴിവാക്കി ഫിസിയോതെറാപ്പിയിലൂടെ ചികിത്സ നല്‍കുക എന്ന ആശയത്തിലേക്ക് രാജശ്രീ ചെന്നെത്തിയത്. പീഡിയാട്രിക് മുതല്‍ ജിഡിയാട്രിക് വരെയുള്ള എല്ലാ വിഭാഗത്തിലെയും ആളുകള്‍ക്കുള്ള ചികിത്സ െ്രെടഡെന്റ് െ്രെപം ഹെല്‍ത്ത് കെയര്‍ എന്ന ഡോക്ടര്‍ രാജശ്രീയുടെ ക്ലിനിക്കില്‍ ലഭ്യമാണ്.
ഇന്ന് പലരിലും സര്‍വസാധാരണമായി കാണുന്ന മുട്ടുവേദന, നടുവേദന, വെരിക്കോസ് വെയിന്‍ തുടങ്ങിയ രോഗങ്ങള്‍ ശസ്ത്രക്രിയയുടെ സഹായമില്ലാതെ ഭേദമാക്കിയിട്ടുള്ള രാജശ്രീ എസ്തെറ്റിഷന്‍ എന്ന നിലയിലും പ്രശസ്തയാണ്. ട്രാന്‍സ്പ്ലാന്റേഷന്റെ സഹായമില്ലാതെ മുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ചികിത്സയും മറ്റു ചര്‍മ്മ ചികിത്സകളും െ്രെടഡെന്റ് െ്രെപം ഹെല്‍ത്ത് കെയറില്‍ ലഭ്യമാണെന്ന് ചുരുക്കം.

തിളക്കമാര്‍ന്ന സേവന ജീവിതത്തിലൂടെ ശ്രദ്ധേയനായ ഡോ: ഗൗരംഗ് രമേശ് ആര്‍ക്കാ അനുഗ്രഹ ഹോസ്പിറ്റലിന് എന്നും മുതല്‍ക്കൂട്ടാണ്. രോഗനിവാരണത്തില്‍ അഗ്രഗണ്യനായ ഈ സര്ജന് ആര്‍ക്കാ അനുഗ്രഹ ആശുപത്രിയില്‍ നിലവില്‍ സേവനമനുഷ്ഠിച്ചു വരികയാണ്. തന്റെ കരിയറിലൂടെ ആരോഗ്യപരിപാലനത്തിന്റെ സാമ്പ്രദായികരീതികളില്‍ ഒരു പൊളിച്ചെഴുത്ത് നടത്തുകയാണീ ഡോക്ടര്‍.
രോഗലക്ഷണങ്ങള്‍ക്ക് ശമനം നല്‍കുന്നതിന് പകരം രോഗകാരണങ്ങളെ കണ്ടെത്തുന്നതില്‍ വ്യഗ്രത പുലര്‍ത്തുന്ന ഇദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ ആരോഗ്യ പരിപാലനം രോഗശമനത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. ശാരീരിക സുസ്ഥിതിയുടെ സന്തുലനമാണ് ചികിത്സാ മാര്‍ഗ്ഗങ്ങളിലൂടെ ഇദ്ദേഹം ലക്ഷ്യമിടുന്നത്.
ഡോ. ഗൗരംഗ് രമേശിന്റെ പ്രത്യേക ഇന്റഗ്രേറ്റീവ് മെഡിസിന് ടീമിനൊപ്പം ഡോ. രാജശ്രീ കെയുടെ ഫിസിയോതെറാപ്പി ടീം, മോട്ടോര്‍ ന്യൂറോണ്‍ ഡിസോര്‍ഡേഴ്സ്, പാര്‍ക്കിന്‍സണ്‍സ് രോഗം, എല്ലാത്തരം ഓര്‍ത്തോ ന്യൂറോ ഡിസോര്‍ഡേഴ്സ് തുടങ്ങി വിട്ടുമാറാത്ത നിരവധി രോഗങ്ങളുടെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നതിന് സമൂലമായ മാറ്റങ്ങള്‍ രോഗികളില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന ഡോക്ടര്‍ രാജശ്രീയുടെ ചികിത്സ തേടി ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമായി നിരവധി പേരാണ് ദിനംപ്രതി െ്രെടഡെന്റിലേക്ക് എത്തുന്നത്. നേരിട്ടെത്തി കണ്സള്ട്ടേഷന് നടത്താന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനും ഇവര്‍ നല്കി വരുന്നുണ്ട്. െ്രെടഡെന്റ് െ്രെപം ഹെല്‍ത്ത് കെയറിലെ സേവനങ്ങള്‍ക്ക് പുറമേ അര്‍ക്ക അനുഗ്രഹ ആശുപത്രിയിലും ഡോക്ടര്‍ രാജശ്രീ സേവനമനുഷ്ഠിച്ചു വരുന്നു.
ഓണ്‍ലൈനായും നേരിട്ടുമുള്ള പരിശോധനകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും
Phone : +91 86184 40906
E-mail : dr.rajsareek@outlook.com
Beyond Surgery to the Symphony of Healing