മൊബൈല്‍ ടെക്നീഷ്യനില്‍ നിന്നും ട്രെന്‍ഡ്സെറ്ററിലേക്ക്; അലിയുടെ നിശ്ചയദാര്‍ഢ്യത്തിലുയര്‍ന്ന ഓട്ടോ ഇന്റര്‍നാഷണല്‍

കാലം മാറുന്നതിനൊപ്പം വിപണികളിലും മാറ്റം പ്രത്യക്ഷമാണ്. മൊബൈല്‍ ആക്സസറികളും സ്പെയര്‍ പാര്‍ട്സുകളും സുലഭമായ വിപണിയില്‍, ചുരുക്കം ചില ബ്രാന്‍ഡുകള്‍ക്ക് മാത്രമേ ഇക്കാലത്ത് ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കാന്‍ സാധിക്കൂ. മൊബൈല്‍ ടെക്നീഷ്യനില്‍ നിന്നും അന്താരാഷ്ട്ര സാന്നിധ്യമുള്ള ബ്രാന്‍ഡിനെ കെട്ടിപ്പടുക്കുന്നതിലേക്കും സ്വീകാര്യമാക്കുന്നതിലേക്കുമുള്ള കോഴിക്കോട് സ്വദേശി മുഹമ്മദ് അലിയുടെ യാത്രയ്ക്ക് പിന്നില്‍ താനുറപ്പാക്കുന്ന സേവനത്തിന്റെ വിശ്വാസ്യത തന്നെയാണ്.
2004ലാണ് മൊബൈല്‍ ടെക്നീഷ്യനായി അലി പ്രവര്‍ത്തനമാരംഭിക്കുന്നത്. നാട്ടിലെ പ്രവൃത്തി പരിചയം കൈമുതലാക്കി 2006ല്‍ ദുബൈയിലെത്തി. അന്ന് മുതല്‍ നേടിയെടുത്ത അറിവുകളും പാഠങ്ങളും അടിത്തറയാക്കിയും 2013ല്‍ ആരംഭിച്ച മള്‍ട്ടി ബ്രാന്‍ഡില്‍ നിന്നും കഠിനാധ്വാനത്തിന്റേയും നിശ്ചയദാര്‍ഢ്യത്തിന്റേയും ഫലമായുമാണ് സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയില്‍ ഗാഡ്ജറ്റ്സുകള്ക്കായുള്ള ‘ഓട്ടോ ഇന്‍ര്‍നാഷണല്‍’ എന്ന സംരംഭം അലി ആരംഭിക്കുന്നത്.
വര്‍ഷങ്ങള്‍ നീണ്ട അനുഭവങ്ങളുടെ ബാക്കിപത്രമായതിനാല് തന്നെ സാധാരണക്കാര്‍ക്കു ഉതകും വിധമായിരിക്കണം സംരംഭം മുന്നോട്ടുകൊണ്ടുപോകേണ്ടതെന്ന നിര്‍ബന്ധമുണ്ടായിരുന്നു അലിയ്ക്ക്. ഈ തീരുമാനം തന്നെയാണ് വര്‍ഷങ്ങള്‍ക്കിപ്പുറവും ലോകത്തുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ട ബ്രാന്‍ഡായി ഓട്ടോ ഇന്റര്‍നാഷണലിനെ മാറ്റിയത്.
നിരവധിയായുള്ള മൊബൈല്‍ ആക്സസറി ബ്രാന്‍ഡുകള്‍ക്കിടയില്‍ ‘ഓട്ടോ’യെ വ്യത്യസ്തമാക്കുന്നത് പരിചയ സമ്പത്ത് മാത്രമല്ല, പ്രത്യേക സേവനങ്ങളും അതുല്യമായ ഓഫറുകളും കൂടിയാണ്. അതില്‍ പ്രധാനമാണ് മൊബൈല്‍ എല്‍സിഡി ഡിസ്പ്ലേകള്ക്കുറപ്പാക്കുന്ന ആറ് മാസത്തെ വാറന്റി. 100 ശതമാനം കോപ്പര്‍ കൊണ്ട് നിര്‍മിച്ച ചാര്‍ജറുകളും താങ്ങാവുന്ന വിലയില്‍ ഉറപ്പാക്കുന്ന ഗുണനിലവാരമുള്ള ഉത്പന്നങ്ങളും ഓട്ടോയുടെ പ്രത്യേകതകളാണ്.
ഓഫ്ലൈന് സ്റ്റോറുകള്‍, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്, സ്വന്തമായി നിര്‍മിച്ച ഇകൊമേഴ്സ് ആപ്പ് എന്നിവയിലൂടെ മാര്‍ക്കറ്റിങ് മേഖലയിലും തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. സൗജന്യ ഡെലിവറി, ഹോം പിക്ക്അപ്പ് സേവനങ്ങളും സംരംഭം വാഗ്ദാനം ചെയ്യുന്നുണ്ടെന്നതും ഓട്ടോയെ സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് പ്രിയങ്കരമാക്കുന്നുണ്ട്. ഇതിന് പുറമെ ചെറുകിട മൊബൈല്‍ഷോപ്പുകള്‍ നടത്തുന്നവര്‍ക്കു ഉള്‍പ്പെടെ തങ്ങള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ഫ്രാഞ്ചൈസികള്‍ ആരംഭിക്കാനും ഓട്ടോ ഇന്റര്‍നാഷണണല്‍ അവസരമൊരുക്കുന്നുണ്ട്.

ദുബൈ കേന്ദ്രീകൃതമായാണ് സംരംഭത്തിന്റെ പ്രവര്‍ത്തനം. ചെറിയ കടമുറിയില്‍ നിന്നും സംരംഭം എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും, ചൈന, ആഫ്രിക്ക എന്നിവിടങ്ങളിലും ഓഫീസുകളുള്ള ബ്രാന്‍ഡായി വളര്‍ന്നതിന് പിന്നില്‍ നിശ്ചയദാര്‍ഢ്യത്തോടെ തന്റെ യാത്ര തുടര്‍ന്ന മുഹമ്മദ് അലിയുടെ കഠിനാധ്വാനത്തിനും പങ്കേറെയുണ്ട്. ഇന്ത്യയിലും ബ്രാന്‍ഡുകളുണ്ട് ഓട്ടോയ്ക്ക്. കേരളത്തില്‍ കോഴിക്കോട് കേന്ദ്രീകൃതമായാണ് സംരംഭത്തിന്റെ പ്രവര്‍ത്തനം. യുകെയിലേക്കും സംരംഭത്തിന്റെ വേരുകളെത്തിക്കാനുള്ള ശ്രമങ്ങളിലാണ് അലി.
ഗുണമേന്മയുള്ള, വിശ്വസിനീയമായ, താങ്ങാവുന്ന വിലയിലുള്ള ഉത്പന്നങ്ങള്‍ സാധാരണക്കാരായ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയെന്നതാണ് അലിയുടെ ലക്ഷ്യം. ഹോം അപ്ലയന്‍സസിലും തങ്ങളുടെ ഇടമുറപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. 20 വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമായി മുന്നോട്ടുള്ള യാത്ര തുടരുകയാണ് അലി എന്ന സംരംഭകന്. ഓട്ടോ ഇന്റര്‍നാഷണല്‍ എന്ന സംരംഭത്തിലൂടെ തന്റേതായ ബ്രാന്‍ഡ് വളര്‍ത്തിയെടുക്കുന്നതോടൊപ്പം, ഉപഭോക്താക്കളുടെ വിശ്വാസ്യതയുടെ മറുപേരായി മാറുക കൂടിയാണ് അലിയും സംരംഭവും.
E-mail: otogadgetsofficial@gmail.com



