EntreprenuershipSuccess Story

‘ഇനി വെറുമൊരു വീടല്ല’; കുറഞ്ഞ ചെലവില്‍ അത്യാഡംബര ഭവനങ്ങള്‍ സാധ്യമാക്കി Le Mouris

മനസ്സില്‍ ഉദ്ദേശിച്ച ബജറ്റില്‍ തങ്ങളുടെ സ്വപ്‌നഭവനം പണിതുതീരാന്‍ ആഗ്രഹിക്കുന്നവരാകും ഓരോരുത്തരും. ഇതില്‍ തന്നെ സൗകര്യങ്ങള്‍ ഒട്ടും കുറയരുതെന്നും സ്ഥലസൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ആവശ്യക്കാരന്റെ പ്രധാന ചിന്തകളിലുണ്ടാവും. എന്നാല്‍ മിക്കപ്പോഴും ഇത്തരം എല്ലാ മാനദണ്ഡങ്ങളും പരിഗണിച്ചു ഭവന നിര്‍മാണം പൂര്‍ത്തിയാക്കിയാലും, അവസാന നോട്ടത്തില്‍ അത് എഞ്ചിനീയറുടെ പ്ലാനില്‍ നിന്നും നമ്മള്‍ ഓരോരുത്തരും മനസ്സില്‍ വരച്ചിട്ട രൂപത്തില്‍ നിന്നും ഏറെ വ്യത്യസ്തവുമായിരിക്കും. മാത്രമല്ല, ചുരുങ്ങിയ ചെലവിലുള്ള നിര്‍മിതിയായതിനാല്‍ അതില്‍ ഉള്‍ക്കൊള്ളാവുന്ന സൗകര്യങ്ങള്‍ മാത്രമേ ഇവിടെ കാണാനും ആവുകയുള്ളു. എന്നാല്‍ തങ്ങള്‍ മനസ്സില്‍ കണ്ടതും കൊക്കിലൊതുങ്ങുന്നതുമായ ചെലവില്‍ ആഡംബരം ഒട്ടും കുറയാത്ത ഭവനമാണ് സ്വപ്‌നമെങ്കില്‍ ഇത്തരക്കാര്‍ക്ക് ധൈര്യപൂര്‍വം സമീപിക്കാവുന്ന ഒരു പേരാണ് Le Mouris

കേരളത്തില്‍ പ്രചാരത്തിലുള്ള സാധാരണ നിര്‍മാണ ശൈലിയില്‍ നിന്നുമാറി, പ്ലാനിങ്ങില്‍ തുടങ്ങി നിര്‍മാണം പൂര്‍ത്തിയാകും വരെ അടിമുടി വ്യത്യസ്തതയാണ് Le Mouris മുന്നോട്ടുവയ്ക്കുന്നത്. അതുകൊണ്ടുതന്നെ 1000 സ്‌ക്വയര്‍ ഫീറ്റ് വീട് പണിയാന്‍ മാത്രമേ നിവൃത്തിയുള്ളൂ എന്ന് കരുതി ആഡംബര സൗകര്യങ്ങള്‍ മാറ്റിവച്ച് സാധാരണ വീട് പണിയാന്‍ തുനിഞ്ഞവര്‍ക്ക് ആഡംബര സൗകര്യങ്ങള്‍ ഉള്‍പ്പെടുന്ന സുരക്ഷിതമായ അള്‍ട്രാ ലക്ഷ്വറി ഭവനങ്ങള്‍ Le Mouris സാധ്യമാക്കുന്നു. മാത്രമല്ല, 10 ലക്ഷം രൂപയെന്ന ചുരുങ്ങിയ ബജറ്റില്‍ സൂപ്പര്‍ ലക്ഷ്വറി സൗകര്യങ്ങളോടെ 1 BHK വീട് ഡിസൈന്‍ ചെയ്തുനല്‍കിയ പാരമ്പര്യവും ഇവര്‍ക്കുണ്ട്. ഇനി വിദേശ നിര്‍മിതികളെ പോലെ അത്യാഡംബര സൗകര്യങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്കായി കോടികള്‍ പൊടിക്കാതെ തന്നെ 65 ലക്ഷം മുതല്‍ ഭവനങ്ങള്‍ സ്വന്തമാക്കാം. എല്ലാത്തിലുമുപരി പ്രകൃതിയോട് ചേര്‍ന്നുള്ള ഗ്രീന്‍ ബില്‍ഡിങ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൂടി കണക്കിലെടുത്താണ് Le Mourisന്റെ രൂപകല്പനകള്‍.

Le Mourisന്റെ സ്ഥാപകന്‍ പയ്യന്നൂര്‍ സ്വദേശിയായ വിപിന്‍ പദ്മനാഭന്‍, നിര്‍മാണ മേഖലയോട് അടുക്കുന്നത് സ്‌കൂള്‍ വിദ്യാഭ്യാസ കാലയളവിലാണ്. അഞ്ചാം ക്ലാസ്സില്‍ പഠിക്കവേ തങ്ങളുടെ വീടുപണി നടക്കുന്നതിലൂടെയായിരുന്നു ഇത്. എന്നാല്‍ സാധാരണ കുട്ടികളില്‍ ഓരോ പ്രായങ്ങളിലായി മുളച്ചുപൊന്തുന്ന വെറും ആഗ്രഹങ്ങളായി അതുമാറിയില്ല.

വീട് പണി പൂര്‍ത്തിയായത്തോടെ സമീപത്തുള്ള നിര്‍മാണ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്മം വീക്ഷിക്കുന്നതും പതിവായി. അതിന്റെ ഫലമെന്നോണം എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ നിര്‍മാണങ്ങളുടെ അടിസ്ഥാന കണക്കുകളായ കോല്‍ കണക്കും ഇദ്ദേഹം സ്വായത്തമാക്കി. അതുകൊണ്ടുതന്നെ തുടര്‍ന്നുള്ള വിദ്യാഭ്യാസത്തിലും വേറെ എന്ത് എന്ന ചോദ്യം ഉയര്‍ന്നില്ല. ഡിപ്ലോമയും ബിരുദവും ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി ഇഷ്ടമേഖലയിലേക്ക് തന്നെയിറങ്ങി.

അങ്ങനെ, 12 വര്‍ഷത്തോളം ഈ മേഖലയില്‍ പ്രവൃത്തി പരിചയമുള്ള വിപിന്‍ കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് 2018 ല്‍ കൃതി ഡിസൈന്‍ എന്ന സംരംഭം ആരംഭിച്ചു. അത് പിന്നീട് റിയല്‍ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് പ്രൊജക്ടുകള്‍ ലക്ഷ്യമിട്ടു കൃതി ഡെവലപ്പേഴ്‌സായി മാറി. അര്‍ബന്‍ ഡിസൈനിങ്ങില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ പത്‌നി ആരതിയും പ്രിയതമന്റെ ഈ ഉദ്യമത്തിന് സഹായങ്ങളുമായെത്തി. മാത്രമല്ല, തങ്ങള്‍ക്ക് കീഴില്‍ കേരളത്തിലുടനീളം ഒത്തിരി കണ്‍സ്ട്രക്ഷന്‍ പാര്‍ട്‌ണേഴ്‌സിനെ കൂടി ബന്ധിപ്പിച്ചതോടെ Le Mouris എന്ന ബ്രാന്‍ഡ് ഉടലെടുത്തു.

കേരത്തിലെ നിര്‍മാണങ്ങള്‍ക്ക് ചെലവേറുന്നുന്നുണ്ടെങ്കിലും സവിശേഷതകളില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിക്കുന്നില്ല എന്ന പരാതി അന്തരീക്ഷത്തിലുണ്ട്. ഈ പരാതി പരിഹരിച്ച് ചെലവ് കുറച്ചുകൊണ്ട് സൗകര്യങ്ങളും ഒത്തിരി സവിശേഷതകളും നിര്‍മിതികളിലേക്ക് എത്തിക്കണമെന്ന ഉദ്ദേശത്തോടെയാണ് Le Mouris കടന്നുവരുന്നതും. എന്നാല്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായി നിര്‍മാണത്തിലെ ക്വാളിറ്റിയില്‍ വിട്ടുവീഴ്ചയ്ക്ക് ഇവര്‍ തയ്യാറല്ല. നിര്‍മാണത്തിന്റെ സ്ട്രക്ചര്‍ സേഫ്റ്റിക്കായി കോണ്‍ക്രീറ്റില്‍ ആണെങ്കില്‍ കോളം വാര്‍ത്തുതന്നെയാണ് ഇവര്‍ പ്രവൃത്തി ആരംഭിക്കാറുള്ളതും. നിര്‍മിതിയിലെ ഈ സൂക്ഷ്മത പാലിച്ചുപോരാന്‍ എല്ലാ ജില്ലകളിലും 10 വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ള ആളുകളാണ് മേല്‍നോട്ടം നിര്‍വഹിക്കാറുള്ളതും.

ഉപഭോക്താവിന്റെ ഇഷ്ടത്തിന് പ്രാധാന്യം കൊടുത്തും അവരുടെ ആവശ്യങ്ങള്‍ മനസിലാക്കാക്കിയുമുള്ള നിര്‍മാണമായതിനാല്‍ തന്നെ അനുഭവസ്ഥരില്‍ നിന്നുള്ള മികച്ച അഭിപ്രായം കേട്ടാണ് Le Mourisനെ തേടി ഭൂരിഭാഗം ആളുകളും എത്താറുള്ളത്. ഇതില്‍ തന്നെ മുമ്പ് മറ്റ് പലരില്‍ നിന്നും പ്ലാന്‍ വരച്ചുവാങ്ങി സംതൃപ്തരാവാത്തവരും അനേകമുണ്ട് എന്നതും Le Mourisന്റെ സ്വീകാര്യതയെ അടിവരയിടുന്നു. അതേസമയം തിരക്കുപിടിച്ച ഈ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും ഏകോപനത്തിന്റെയും ഇടയിലും Le Mourisന്റെ നട്ടെല്ലായ വിപിന്‍ പദ്മനാഭന്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകനായും പ്രത്യേക ക്ഷണിതാവായും ജൂറി അംഗമായുമെല്ലാം സജീവവുമാണ്. ഇതിനെല്ലാം പിന്തുണയും ശക്തിയും ഊര്‍ജവുമായി പയ്യന്നൂര്‍ എഞ്ചിനീയറിങ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്ന ജീവിതപങ്കാളി ആരതിയും ഒപ്പം തന്നെയുണ്ട്.
Contact No: 7907474779
https://www.facebook.com/lemouris
https://www.instagram.com/lemouris/
https://lemouris.com/


Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button