EntreprenuershipSuccess Story

Aurah; ഭാവനയിലൂടെ സ്വപ്‌നങ്ങളെ യാഥാര്‍ഥ്യമാക്കുന്നു

വീടുകളും ഓഫീസുകളും വെറും കെട്ടിടങ്ങള്‍ മാത്രമല്ല, അവ ജീവിതത്തിന്റെ സ്വപ്‌നങ്ങളും സന്തോഷങ്ങളും സൂക്ഷിക്കുന്ന മനോഹരമായ ഇടമാണ്. ആ പ്രിയപ്പെട്ട ഇടങ്ങള്‍ക്ക് ഒരു ശില്പിയുടെ ചാരുതയോടെ അതിമനോഹരമായ രൂപം നല്‍കുന്നവരാണ് ദമ്പതികളായ ദീപ്തിയും നവീനും.

2018ലാണ് കൊച്ചിയിലെ കാക്കനാടുള്ള ‘ഓറ’എന്ന ഇന്റീരിയര്‍ ആന്‍ഡ് ആര്‍ക്കിടെക്ചര്‍ സ്റ്റുഡിയോ ഇരുവരും ചേര്‍ന്ന് ആരംഭിക്കുന്നത്. ദീപ്തി പൊനോടത്തും നവീന്‍ ജേക്കബും ചേര്‍ന്ന് വളരെ വ്യത്യസ്തമായ രീതിയിലാണ് ഈ സ്ഥാപനം മുന്നോട്ട് കൊണ്ടുപോകുന്നത്. ഡിസൈന്‍ വിഭാഗം ദീപ്തിയുടെ കൈകളില്‍ സുരക്ഷിതമാണെങ്കില്‍, എല്ലാം കോര്‍ത്തിണക്കി നിര്‍മാണം പൂര്‍ത്തിയാക്കുന്നത് നവീന്റെ കരുതലിലാണ്. റസിഡെന്‍ഷ്യല്‍, കൊമേഴ്ഷ്യല്‍ മേഖലകളിലെ പ്രൊജക്ടുകളാണ് ഓറയില്‍ കൈകാര്യം ചെയ്യുന്നത്.

പത്ത് പേരടങ്ങുന്ന ഓറയുടെ ടീം പ്രധാനമായും എറണാകുളം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. തൊട്ടടുത്ത ജില്ലകളിലേക്കും സേവനം വ്യാപിപ്പിച്ച അവര്‍ നിരവധി വീടുകളുടെയും ഓഫീസുകളുടെയും നിര്‍മാണ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കി. അതിനപ്പുറം ദുബൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലെ കസ്റ്റമേഴ്‌സിനായി ഡിസൈന്‍ കണ്‍സള്‍ട്ടന്‍സിയും നല്‍കുന്നു.

‘ഓറ’യുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍, മാര്‍ക്കറ്റിംഗോ പ്രമോഷനോ യാതൊന്നും ഇല്ലാതെ പൂര്‍ണമായും സംതൃപ്തരായ കസ്റ്റമേഴ്‌സിന്റെ പ്രചാരത്തിലൂടെയാണ് അവര്‍ മുന്നോട്ട് പോയത്.

ആദ്യം ക്ലൈന്റിന്റെ ആവശ്യങ്ങള്‍ കേട്ട് മനസിലാക്കി, അതിനനുസരിച്ചുള്ള മൂഡ് ബോര്‍ഡ് തയ്യാറാക്കുകയും എസ്റ്റിമേറ്റ് കണക്കാക്കുകയും ചെയ്യുകയാണ് ഓറയുടെ പ്രവര്‍ത്തന രീതി. ഇതിലൂടെ ആശയക്കുഴപ്പത്തില്‍പ്പെട്ട കസ്റ്റമേഴ്‌സിനും ആത്മവിശ്വാസം നല്‍കുന്നു. ഗുണനിലവാരത്തിലും വ്യത്യസ്തമായ ഡിസൈനുകളിലും ഒരിക്കലും വിട്ടുവീഴ്ച ചെയ്യാത്തതാണ് ഓറയുടെ മുഖമുദ്ര. വലുതോ ചെറുതോ എന്ന വ്യത്യാസമില്ലാതെ, ഓരോ പ്രോജക്ടും സമര്‍പ്പണത്തോടെയും പുതുമയോടെയും പൂര്‍ത്തിയാക്കുന്നു.

വീട് ആകട്ടെ, അപ്പാര്‍ട്ട്‌മെന്റാകട്ടെ, ഓരോ പ്രോജക്ടിലും തങ്ങളുടേതായ വ്യത്യസ്ത ആശയങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നതാണ് ഓറയുടെ പ്രത്യേകത. ഈ വ്യത്യസ്തത തന്നെയാണ് കൂടുതല്‍ ക്ലെയ്ന്റുകളെ ഓറയിലേക്ക് ആകര്‍ഷിക്കുന്നത്. ‘Imagine Spaces with Aurah”… ഈ ആശയം തന്നെയാണ് ഓറയുടെ കഥ. ഇത്തരത്തില്‍ കെട്ടിപ്പണിയുന്ന ഓരോരുത്തരുടെയും സ്വപ്‌നങ്ങള്‍ക്ക് പുതുജീവന്‍ നല്‍കുകയാണ് ദീപ്തിയും നവീനും.

https://aurahdesignstudio.com

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button