EntreprenuershipSuccess Story

ലൈറ്റ് ബോയിയില്‍ നിന്നും കരിയര്‍ സ്റ്റാര്‍ട്ടപ്പിലേക്ക്; ഫോട്ടോഗ്രാഫിയില്‍ വിസ്മയമൊരുക്കി അശ്വിന്‍

മറ്റൊരാളുടെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളെ അതേ വികാരം ഒട്ടും ചോര്‍ന്നു പോകാതെ പകര്‍ത്തുക എന്നത് ചെറിയ കാര്യമല്ല. അങ്ങനെ ചിലരുടെയെല്ലാം നല്ല നിമിഷങ്ങളെ ഒപ്പിയെടുത്ത് ചെറിയ പ്രായത്തില്‍ തന്നെ ഫോട്ടോഗ്രാഫിയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നെടുമങ്ങാട് മലയടി സ്വദേശിയായ അശ്വിന്റെയും ‘ലൈഫ് ജേര്‍ണി’ എന്ന സംരംഭത്തിന്റെയും വിജയവഴി ഈ മേഖലയിലേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള പാഠം കൂടിയാണ്

ഏകദേശം ആറ് വര്‍ഷം മുമ്പാണ് ഫോട്ടോഗ്രഫി എന്ന മോഹം അശ്വിന്റെ തലയില്‍ കയറിക്കൂടുന്നത്. അക്കാലത്ത് ‘ലൈറ്റ് ബോയ്’ ആയി ചില വര്‍ക്കുകളില്‍ സഹായിയായി. ക്യാമറ കൊണ്ടുള്ള മാജിക്കില്‍ ഹരം തോന്നിയതോടെ ഇതാണ് തന്റെ മേഖലയെന്ന് അശ്വിന്‍ ഉറപ്പിച്ചു. പതിയെ വര്‍ക്കുകള്‍ ഏറ്റെടുക്കുവാന്‍ തുടങ്ങി. ആദ്യം ഫ്രീലാന്‍സായി തുടങ്ങി… ഏറ്റെടുത്ത വര്‍ക്കുകളെല്ലാം ‘ക്ലിക്ക്’ ആയി. ഇതോടെ ഫോട്ടോഗ്രഫിയോടൊപ്പം വീഡിയോഗ്രഫിയിലേക്കും അശ്വിന്‍ ചുവടുവെച്ചു.

കുറഞ്ഞ പാക്കേജുകളില്‍ കിടിലം ഫോട്ടോകളും വീഡിയോകളും പകര്‍ത്തിയ അശ്വിന്റെ വര്‍ക്കുകളെല്ലാം ഒന്നിനൊന്നു മെച്ചമായിരുന്നു! ഇതോടെ കേരളത്തിന് പുറത്തുനിന്നടക്കം ഫോട്ടോയും വീഡിയോയും എടുക്കാന്‍ ആവശ്യപ്പെടാന്‍ തുടങ്ങി. ഇന്ന് അശ്വിന്‍ എന്ന 26 കാരന് കീഴില്‍ നാല് ജീവനക്കാരുണ്ട്.

ഫോട്ടോ, വീഡിയോ എന്നിവ ഒരുക്കാന്‍ ഒരു കളര്‍ ലാബ് സജ്ജീകരണത്തോടെ ലൈഫ് ജേര്‍ണിയുടെ പേരില്‍ സ്ഥാപനവും മലയടിയില്‍ തുടങ്ങിയിട്ടുണ്ട്. വിവാഹം, മറ്റു പരിപാടികള്‍, ലൈവ് ഇവന്റുകള്‍, ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ഷൂട്ട്, മോഡല്‍ ഷൂട്ട്, പോര്‍ട്ട്‌ഫോളിയോ ഷൂട്ട് എന്നിങ്ങനെ എല്ലാത്തിലും അശ്വിനും ലൈഫ് ജേര്‍ണിയും മുന്നേറുകയാണ്.

എടുത്ത ചിത്രങ്ങള്‍ കണ്ടാണ് അധികം പേരും തന്നെ സമീപിച്ചിട്ടുള്ളതെന്ന് അശ്വിന്‍ പറയുന്നു. അത്രമാത്രം സുന്ദരമായാണ് ഓരോ ഫോട്ടോകളും അശ്വിന്‍ കളര്‍ ചെയ്തടക്കം കസ്റ്റമറിലേക്ക് എത്തിക്കാറുള്ളത്.

ജേഷ്ഠന്‍ അഖിലേഷിന്റെ പിന്തുണയാണ് അശ്വിന്റെ ഊര്‍ജം. ജേഷ്ഠനാണ് സോഷ്യല്‍ മീഡിയ പേജുകളെല്ലാം തുടങ്ങിക്കൊടുക്കുന്നതും മുന്നോട്ടുള്ള കാര്യങ്ങളിലെല്ലാം വഴികാട്ടി ആകുന്നതും. വിദേശത്തേക്ക് കൂടി തന്റെ ബിസിനസും ഫോട്ടോഗ്രാഫി എന്ന പ്രൊഫഷനും വ്യാപിപ്പിക്കാനാണ് അശ്വിന്റെ അടുത്ത പ്ലാന്‍.

നിമിഷങ്ങളെ ക്യാമറയില്‍ പകര്‍ത്തുന്നതിനേക്കാള്‍ മനോഹരമാണ് അത് കാണുമ്പോള്‍ ആളുകളിലുണ്ടാകുന്ന പുഞ്ചിരി. ആ പുഞ്ചിരികളാണ് അശ്വിനെ മുന്നോട്ട് നയിക്കുന്ന ഊര്‍ജവും.

https://www.instagram.com/life_.journey._?igsh=MWtla250NjFvYjc1bA%3D%3D

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button