വില്‍പനയിലല്ല, ഗുണമേന്മയില്‍ ശ്രദ്ധയൂന്നി ആശാദേവി വര്‍മ്മയുടെ സുവര്‍ണ ധരിത്രി അഗ്രി കണ്‍സള്‍ട്ടന്‍സി
കെമിക്കലുകള്‍ തീരെയില്ലാത്ത, തികച്ചും പ്രകൃതിദത്തമായ ഉത്പന്നങ്ങള്‍ക്ക് എപ്പോഴും ആവശ്യക്കാര്‍ കൂടുതലാണ്. എന്തുകാര്യത്തിലും ഏറ്റവും നല്ലതു മാത്രം തിരഞ്ഞെടുക്കുന്നതാണ് നമ്മുടെ ശീലവും. അത്തരത്തില്‍ ഏറ്റവും നല്ലതു മാത്രം തിരഞ്ഞെടുത്ത് ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുകയാണ് ആശാദേവി വര്‍മ്മ എന്ന വീട്ടമ്മ.
മുപ്പത്തിരണ്ട് വര്‍ഷത്തെ കേരള അഗ്രികള്‍ച്ചര്‍ വിഭാഗത്തിലെ പ്രവൃത്തി പരിചയത്തിനുശേഷം, അഗ്രികള്‍ച്ചര്‍ ജോയ്ന്റ് ഡയറക്ടറായി വിരമിച്ച ആശാദേവി വര്‍മ്മ, പിന്നീട് ജൈവ നിര്‍മിത ഉത്പന്നങ്ങളെ കൂടുതല്‍ വിപണിയിലെത്തിക്കാനായി തന്റെ സമയം വിനിയോഗിച്ചു. കാര്‍ഷികോത്പന്നങ്ങളുടെ വിപണത്തിനു മാത്രമായി കൊച്ചിയിലെ തന്റെ വീട്ടില്‍ ‘സുവര്‍ണ ധരിത്രി അഗ്രി കണ്‍സള്‍ട്ടന്‍സി’യെന്ന ചെറുകിട സ്വയം സംരംഭവും ആരംഭിച്ചു.
‘സുവര്‍ണ ധരിത്രി’യെന്നാല്‍ ‘സ്വര്‍ണ ഭൂമി’യെന്നാണ് അര്‍ഥം. കാര്‍ഷിക രംഗത്തോടുള്ള ആശാദേവി വര്‍മ്മയുടെ താല്‍പര്യം തന്നെയാണ് പൂര്‍ണമായും കര്‍ഷക സംരംഭത്തില്‍ പ്രവര്‍ത്തിക്കുന്ന സുവര്‍ണ ധരിത്രി അഗ്രി കണ്‍സള്‍ട്ടന്‍സിയെ കഴിഞ്ഞ ഒമ്പതു വര്‍ഷമായി വ്യത്യസ്തമാക്കുന്നതും.
ഓര്‍ഗാനിക് ഉത്പന്നങ്ങള്‍ മാത്രമാണ് ആശാദേവി വര്‍മ്മ വിപണനം ചെയ്യുന്നത്, അതാണ് സുവര്‍ണ ധരിത്രി അഗ്രി കണ്‍സള്‍ട്ടന്‍സിയുടെ ലക്ഷ്യവും.
ഒരു ഉത്പന്നത്തിന്റെ ഗുണമേന്മ നേരിട്ട് തിരിച്ചറിഞ്ഞശേഷം മാത്രമാണ് അതിനു വിപണിയില്‍ സാധ്യത ഒരുക്കുക. സുധ വെര്‍ജിന്‍ കോക്കനട്ട് ഓയില്‍, വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ വിത്ത് ദന്ത പാല, വെര്‍ജിന്‍ കോക്കനട്ട് മില്‍ക്ക് ഓയില്‍, വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ വിത്ത് ഹെര്‍ബ്‌സ് ഫോര്‍ ഹെയര്‍, കോക്കനട്ട് മില്‍ക്ക് ഷാംബു, കോക്കനട്ട് മില്‍ക്ക് സോപ്പ്, ഫ്രഷ് സ്‌പൈസ് ആന്‍ഡ് ടര്‍മറിക്, ശുദ്ധമായ തേന്‍ തുടങ്ങി പലവിധ ഉത്പന്നങ്ങളും സുവര്‍ണ ധരിത്രി അഗ്രി കണ്‍സള്‍ട്ടന്‍സി ആവശ്യാനുസൃതം ഉപഭോക്താക്കള്‍ക്ക് എത്തിച്ചു നല്‍കുന്നു.
ഉപയോഗിച്ച് പൂര്‍ണമായും സംതൃപ്തിയോടു കൂടിയാണ് ഓരോ ഉപഭോക്താക്കളും പിന്നീട് ആശയെ സമീപിക്കുക. പറഞ്ഞും കേട്ടറിഞ്ഞും ഉത്പന്നങ്ങള്‍ തേടി വരുന്നവര്‍ ധാരാളമാണ്. സുധ വെര്‍ജിന്‍ കോക്കനട്ട് ഓയിലിനാണ് ഇപ്പോള്‍ ഉപഭോക്താക്കള്‍ അധികവും. കടകള്‍ വഴി ഈ ഉത്പന്നങ്ങള്‍ക്ക് വില്‍പനയില്ല എന്നതാണ് മറ്റൊരു വ്യത്യസ്തത.
കര്‍ഷകരില്‍ നിന്നും നേരിട്ട് ശേഖരിക്കുന്ന ഉത്പന്നങ്ങള്‍ സുവര്‍ണ ധരിത്രി അഗ്രി കണ്‍സള്‍ട്ടന്‍സി വില്‍പനയ്ക്ക് ഒരുക്കും. തൃപ്പൂണിത്തുറയിലെ തന്റെ വീട്ടില്‍ നിന്നും കൊച്ചി, കളമശ്ശേരി, തൃക്കാക്കര, കാക്കനാട് എന്നീ ടൗണുകളില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്ന ഒരു ഹോം സര്‍വീസ് പദ്ധതിയും നിലവില്‍ ഉത്പന്നങ്ങളുടെ ആവശ്യകത കൂട്ടുന്നുണ്ട്. തുടര്‍ച്ചയായ ഉപയോഗത്തിലൂടെ ഈ പ്രൊഡക്ടുകള്‍ക്ക് സംതൃപ്തരായ ഉപഭോക്താക്കളും കേട്ടറിഞ്ഞ് അന്വേഷിച്ചെത്തുന്ന ആവശ്യക്കാരും ഏറെയാണ്.
വളരെ ചുരുങ്ങിയ ഒരു നെറ്റ് വര്‍ക്കില്‍ വളരെക്കുറച്ച് ഉത്പന്നങ്ങള്‍ മാത്രം വിപണിയിലെത്തിക്കുന്ന സുവര്‍ണ ധരിത്രി അഗ്രി കണ്‍സള്‍ട്ടന്‍സി ഉപഭോക്താക്കളുടെ ആവശ്യപ്രകാരം ഇവ ലഭ്യമാക്കുകയും ചെയ്യുന്നു. സേവനങ്ങളിലും ഗുണമേന്മയിലും പൂര്‍ണമായും തൃപ്തരായ ഉപഭോക്താക്കളാണ് സുവര്‍ണ ധരിത്രിയുടെ ശക്തിയും. ‘വില്‍പനയേക്കാള്‍ ഗുണമേന്മയിലാണ് തന്റെ സംതൃപ്തി’യെന്നു ആശാദേവി വര്‍മ്മ പറയുന്നു. അതുകൊണ്ട് തന്നെ ഉത്പന്നങ്ങളുടെ വില്‍പനയിലും ഗുണമേന്മയുടെ കാര്യത്തിലും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറല്ല ഈ വീട്ടമ്മ.