EntreprenuershipSuccess Story

ആയുര്‍വേദ-സിദ്ധ ചികിത്സകളില്‍ പാരമ്പര്യത്തിന്റെ കരുത്തോടെ Vaidheeswaran Hospital

രോഗ ശുശ്രൂഷയെക്കാള്‍ ഏറെ നിര്‍ണായകമായ ഒന്നാണ് രോഗനിര്‍ണയം. രോഗം കൊണ്ട് ബുദ്ധിമുട്ടുന്നവരില്‍ കൂടുതല്‍ പേരും പ്രതിസന്ധിയിലാവുന്നതും ഈ ആദ്യഘട്ടത്തില്‍ തന്നെയാവും. ശാസ്ത്രം വളര്‍ന്ന് വിശാലമായ നിലവിലെ സാഹചര്യത്തില്‍ രോഗനിര്‍ണയത്തിന് ഒരുപാട് നൂതന മാര്‍ഗങ്ങളുണ്ട്. എന്നാല്‍ പലപ്പോഴും ഇത്തരം മാര്‍ഗങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനകള്‍ക്കും രോഗത്തിന്റെ യഥാര്‍ത്ഥ കാരണങ്ങളിലേക്ക് കടന്നുച്ചെല്ലാനാവില്ല. ഈ സമയത്താണ് ഭൂരിഭാഗം ആളുകളും പരമ്പരാഗതവും നൂറ്റാണ്ടുകളായി ഫലപ്രാപ്തി കണ്ടുവരുന്നതുമായ ആയുര്‍വേദം, സിദ്ധ വൈദ്യം തുടങ്ങിയ ചികിത്സാരീതികളിലേക്ക് ചെന്നെത്താറുള്ളത്.

എന്നാല്‍ ഈ ഘട്ടത്തില്‍ ആശങ്കയാവുക ഇവയില്‍ മികവുതെളിയിച്ച ഡോക്ടര്‍മാരെയും സ്ഥാപനങ്ങളെയും കണ്ടെത്തുന്നതിലാവും. അങ്ങനെയുള്ളവര്‍ക്ക് മുന്നിലാണ് ആയുര്‍വേദവും സിദ്ധ ചികിത്സയും ഒരുപോലെ കൈകാര്യം ചെയ്യുന്ന Vaidheeswaran Ayurveda, Sidha, Panchakarma Hospital ആശ്വാസമാകുന്നത്. ഡോ. നിഷ അനുവിന്റെ നേതൃത്വത്തിലുള്ള ഈ സ്ഥാപനത്തിന്, കാലങ്ങളായി ഈ ചികിത്സാരീതികള്‍ പിന്തുടര്‍ന്നുവരുന്ന കുടുംബങ്ങളുടെ ചികിത്സ പാരമ്പര്യം കൂടി അവകാശപ്പെടാനുണ്ട്.

ചികിത്സ തേടി മുന്നിലെത്തുന്നവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി നാഡി പരിശോധന (പള്‍സ് റീഡിങ്) ആധാരമാക്കിയുള്ള സിദ്ധ ചികിത്സയിലൂടെയാണ് ഇവര്‍ രോഗമുക്തി ലഭ്യമാക്കാറുള്ളത്. ഏതാണ്ട് എല്ലാ അസുഖങ്ങളും നാഡി പരിശോധനയിലൂടെ മനസ്സിലാക്കുവാന്‍ സാധിക്കും. അതേസമയം രോഗത്തിന്റെ യഥാര്‍ത്ഥ വേരുകള്‍ കണ്ടെത്തി, അവയ്ക്ക് ആവശ്യമുള്ള മരുന്നായും വ്യായാമമായും വിശ്രമമായുമെല്ലാം സമീപിക്കുന്നത് കൊണ്ടുതന്നെ അതാത് രോഗത്തിനുള്ള സമ്പൂര്‍ണ പരിഹാരവും ഈ ചികിത്സാമുറ വാഗ്ദാനം ചെയ്യുന്നു.

മുട്ടുവേദന പോലുള്ള സന്ധി സംബന്ധമായ അസുഖങ്ങള്‍ മിക്കപ്പോഴും നടത്തം, ഇരുത്തം, കിടത്തം ഉള്‍പ്പടെയുള്ള ദൈ്‌നംദിന പ്രവൃത്തികളിലെ തെറ്റായ രീതികളെ ആശ്രയിച്ചാവും കടന്നെത്താറുള്ളത്. ഇത്തരം അലൈന്‍മന്റ് കറക്ഷനുകള്‍ക്ക് ബോണ്‍ അലൈന്‍മന്റ് തെറാപ്പിയും Vaidheeswaran Hospital ലഭ്യമാക്കുന്നുണ്ട്. ഇതിലൂടെ രണ്ടാഴ്ചകള്‍ കൊണ്ടുതന്നെ മുട്ടുവേദന പോലുള്ള രോഗങ്ങളെ പൂര്‍ണമായും മറികടന്നു വരുണ്ടെന്നും ഇവര്‍ അനുഭവം പങ്കുവയ്ക്കുന്നുണ്ട്.

തങ്ങളെ തേടിയെത്തുന്നവരെ കൂടാതെ രോഗാവസ്ഥ കണ്ടെത്താനാവാതെയും ഫലപ്രദമായ ഈ ചികിത്സാമാര്‍ഗത്തെ കുറിച്ച് അറിയാതെയും ബുദ്ധിമുട്ടുന്നവര്‍ക്കിടയിലേക്ക് പരിശോധനയും മരുന്നുകളും ഉള്‍പ്പടെ സൗജന്യ സിദ്ധ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പുകളുമായും Vaidheeswaran Hospitalരംഗത്ത് എത്തിയിരുന്നു. ഇത്തരത്തില്‍ 33 ഓളം സൗജന്യ മെഡിക്കല്‍ ക്യാമ്പുകളാണ് ഇവര്‍ ഇതിനോടകം പൂര്‍ത്തിയാക്കിയത്. ആരോഗ്യ മേഖലയിലുള്ള ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് ‘കേരള കൗമുദി’യുടെ മികച്ച സാമൂഹിക പ്രവര്‍ത്തകയ്ക്കുള്ള എക്‌സലന്‍സ് അവാര്‍ഡ് Vaidheeswaran Hospital നെയും ഡോ. നിഷ അനുവിനെയും തേടിയെത്തിയിരുന്നു.

ആരോഗ്യമേഖല പോലും പകച്ചുനിന്നുപോയ കൊവിഡ് സമയത്ത് ഇവര്‍ പുറത്തിറക്കിയ ധൂമചൂര്‍ണം വലിയ വിജയമായിരുന്നു. 200 Sq.ft മുറിയില്‍ ഈ ധൂമചൂര്‍ണം 20 mts പുകച്ചാല്‍ 92 ശതമാനം വരുന്ന ബാക്ടീരിയ പോലുള്ള സൂക്ഷ്മാണുക്കളെ നശിപ്പിക്കാന്‍ കഴിയുമെന്ന് ശാസ്ത്രീയമായി തെളിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കൊവിഡ് വാക്‌സിനുകള്‍ പ്രചാരത്തില്‍ എത്തിതുടങ്ങിയ സമയം ആയതുകൊണ്ടുതന്നെ ഇവയ്ക്ക് വലിയ സ്വീകാര്യത ലഭിക്കാതെ പോയി.

അതേസമയം അകാല നര മാറാന്‍, സൈനസൈറ്റിസ്, മൈഗ്രേന്‍, ഉറക്ക കുറവ് കൂടാതെ എല്ലാ സന്ധി സംബന്ധമായുള്ള വേദനകള്‍ക്കുമുള്ള കെട്ട് ചികിത്സ പോലുള്ളവയ്ക്കും ഇവര്‍ക്ക് സ്വന്തമായി ഉത്പന്നങ്ങളുണ്ട്. ഒപ്പം ആള്‍ട്ടര്‍നേറ്റീവ് ചികിത്സകളും ഡെറ്റോക്‌സിഫിക്കേഷന്‍, ഡയറ്റ് ഫോര്‍മാറ്റ് തുടങ്ങിയ നാച്ചുറോപതി ചികിത്സകളും ഇവര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. മാത്രമല്ല നിലവില്‍ ഫെര്‍ട്ടിലിറ്റി ട്രീറ്റ്‌മെന്റുകളും ഇവര്‍ ലഭ്യമാക്കുന്നുണ്ട്. തങ്ങളുടേതായുള്ള ഇത്തരം ഉത്പന്നങ്ങള്‍ സ്വന്തമായി പ്രൊഡക്ഷന്‍ യൂണിറ്റില്‍ നിര്‍മിച്ച് ആവശ്യക്കാര്‍ക്കായി വിപണിയില്‍ എത്തിക്കുന്നതിനായുള്ള തയ്യാറെടുപ്പുകളിലാണ് ഇവരിപ്പോള്‍.

http://www.vaidheeswaran.com

https://www.facebook.com/VaidheeswaranAyur?mibextid=ZbWKwL

https://www.instagram.com/dr.nishaanu3009/?utm_source=qr&igshid=ZDc4ODBmNjlmNQ%3D%3D

 

 

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button