EntreprenuershipSuccess Story

ജീവിത ലക്ഷ്യം കണ്ടെത്താനും മികച്ച ജീവിതം നയിക്കാനും സാധിക്കുന്നില്ലെന്നോ ? അറിയണം യൂണിവേഴ്‌സ് വിസ്ഡം ഹബ്ബ് !

ജീവിതത്തില്‍ വിജയിക്കാനും സന്തോഷത്തോടെ ജീവിക്കാനുമുള്ള ഏറ്റവും പ്രധാനമാര്‍ഗം അര്‍ത്ഥവത്തായ ജീവിതലക്ഷ്യം കണ്ടെത്തുക എന്നതാണ്. എന്തിനാണ് ജീവിക്കുന്നത്? ഈ ജീവിതത്തിന്റെ ലക്ഷ്യമെന്താണ്? ഇനി എന്താണ് ഞാന്‍ ഈ ഭൂമിയില്‍ ചെയ്യുക? അങ്ങനെയുള്ള ചോദ്യങ്ങള്‍ പലപ്പോഴും പലതവണ സ്വയം ചോദിച്ചിട്ടുള്ളവരാണ് നമ്മള്‍. എന്നാല്‍ ഇപ്പോഴും അതിന് കൃത്യമായ ഉത്തരം പലര്‍ക്കും ലഭിച്ചിട്ടുണ്ടാകില്ല. ഈ ഒരു ചോദ്യം തന്നെയായിരുന്നു പ്രദീപ് ഹരിഹരന്‍ എന്ന ഇംഗ്ലീഷ് പ്രൊഫസറെ ജീവിതത്തിന്റെ മറ്റൊരു തലത്തിലേക്ക് നയിച്ചത്. ആ ചിന്തയും കൃത്യമായ അറിവും തന്നെയാണ് ‘യൂണിവേഴ്‌സ് വിസ്ഡം ഹബ്ബ്’ എന്ന ടാരോ അക്കാദമി ആരംഭിക്കുന്നതിലേക്ക് പ്രദീപ് ഹരിഹരന്‍ എന്ന ആത്മീയ സംരംഭകന് പ്രചോദനം പകര്‍ന്നത്.

ഏതൊരാളുടെയും ജീവിതത്തില്‍ തന്റെ കാഴ്ച്ചപ്പാടുകളെ മാറ്റിമറിക്കുന്ന ഒരു ടേണിംഗ് പോയിന്റ് ഉണ്ടാകുമെന്ന് പറയാറില്ലേ. 2023 ജനുവരിയിലായിരുന്നു പ്രദീപ് എന്ന അധ്യാപകന്റെ ജീവിതത്തില്‍ അത്തരമൊരു ടേണിംഗ് പോയിന്റ് സംഭവിക്കുന്നത്. കോവിഡാനന്തരം നേരിട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ അദ്ദേഹത്തെയാകെ തളര്‍ത്തിയിരുന്നു. ജോലിയില്‍ നിന്നും വിരമിക്കുക അല്ലെങ്കില്‍ ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കുക എന്നീ രണ്ട് വഴികളായിരുന്നു അന്ന് മുന്നിലുണ്ടായിരുന്നത്.

ജോലിയില്ലാതായല്‍ വരുമാനം നിലയ്ക്കുമെന്നും അതോടെ ഭാവി പ്രതിസന്ധിയിലാകുമെന്നുമുള്ള ചിന്ത ഏതൊരു മധ്യവയസ്‌കനെയും പോലെ അദ്ദേഹത്തിന്റെയും ജീവിതത്തിന്റെ നിറങ്ങളെ തല്ലി കെടുത്തിയിരുന്നു. എന്നാല്‍ ആ പ്രതിസന്ധി മറ്റൊരു ജീവിതത്തിന്റെ തുടക്കമാകുമെന്ന് ഒരിക്കലും പ്രദീപ് ഹരിഹരന്‍ കരുതിയിരുന്നില്ല.

ടാരോ (Tarot) കാര്‍ഡുകളുടെ കടന്നുവരവ്
ആ സമയത്താണ് ടാരോ കാര്‍ഡുകളെ കുറിച്ചുള്ള വീഡിയോയും മറ്റും യാദൃശ്ചികമായി പ്രദീപ് കാണുന്നത്. പഞ്ചഭൂതങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചിത്രങ്ങളും ചിഹ്നങ്ങളുമുള്ള 78 കാര്‍ഡുകള്‍ വിശകലനം ചെയ്തുള്ള ഭാവി പ്രവചനമാണ് ടാരറ്റ് കാര്‍ഡ് റീഡിംഗ് എന്നത്.

ഒരു വ്യക്തിയുടെ അല്ലെങ്കില്‍ സംഭവത്തിന്റെ ഭൂത, വര്‍ത്തമാന, ഭാവി കാര്യങ്ങള്‍ കണ്ടെത്തി വ്യക്തതയോടെ ജീവിക്കാന്‍ സഹായിക്കുക എന്നതാണ് ടാരോ കാര്‍ഡ് റീഡിങ്ങിന്റെ ലക്ഷ്യം. 18-ാം നൂറ്റാണ്ടിനു മുമ്പേ പുരാതന ഈജിപ്തിലായിരുന്നു ഈ
കാര്‍ഡുകള്‍ പ്രചാരത്തിലുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയില്‍ പലയിടങ്ങളിലും ടാരാറ്റ് കാര്‍ഡ് റീഡിങ് സുപരിചതമാണ്. ഇവയോട് ആദ്യം തോന്നിയ കൗതുകം പ്രദീപിനെ ടാരോ റീഡിങ്ങിനെ കുറിച്ചുള്ള ആഴത്തിലുള്ള അറിവിലേക്കും മികവിലേക്കും പിന്നീട് എത്തിക്കുകയായിരുന്നു.

അങ്ങനെയാണ് ടാരോ കാര്‍ഡിനെ സംബന്ധിച്ചുള്ള ആദ്യ വീഡിയോ യൂട്യൂബില്‍ അദ്ദേഹം അപ്‌ലോഡ് ചെയ്യുന്നത്. ആ വീഡിയോ കണ്ട വ്യക്തികളില്‍ ചിലര്‍ ടാരോ പഠിപ്പിക്കാമോ എന്ന് തിരക്കുകയും ഒരു സന്തോഷത്തിന് പഠിപ്പിക്കാം എന്ന് പ്രദീപ് ഏല്‍ക്കുകയും ചെയ്തു. എന്നാല്‍ പഠിച്ചവര്‍ കരിയര്‍, ബിസിനസ്, ബന്ധങ്ങള്‍ തുടങ്ങി ഒട്ടനവധി മേഖലകളില്‍ സ്വയം വിജയം കൈവരിക്കുകയും തങ്ങളുടെ പ്രശ്‌നങ്ങളെ അതിജീവിക്കാനുള്ള വ്യക്തത നേടിയെടുക്കുകയും ചെയ്തു. അങ്ങനെയാണ് യൂണിവേഴ്‌സ് വിസ്ഡം ഹബ്ബ് എന്ന അക്കാദമിയുടെ ആരംഭത്തിലേക്ക് ഇദ്ദേഹം എത്തുന്നത്.

ഇന്ന് സ്വയം കണ്ടെത്തുന്നതിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനുമുള്ള ഉപകരണങ്ങളായി ടാരോ, ന്യൂമറോളജി, ആകാശിക് റെക്കോര്‍ഡ്‌സ്, പെന്‍ഡുലം ഡൌസിംഗ് തുടങ്ങി ധാരാളം അറിവുകളാണ് അദ്ദേഹം നിരവധി പേരിലേക്ക് എത്തിക്കുന്നത്. ഇദ്ദേഹത്തിന്റെ കീഴില്‍ 350 ല്‍ അധികം പേരാണ് ഇന്ന് ടാരോ പരിശീലിക്കുന്നത്. പല മേഖലകളിലായി പ്രവര്‍ത്തിക്കുന്നവരാണ് അവര്‍. ടാരോ റീഡിങ്ങിലൂടെ നിരവധി ആളുകള്‍ക്ക് ജീവിത വ്യക്തത, മനഃശാന്തി, സമൃദ്ധി എന്നിവയിലേക്ക് എത്താന്‍ പ്രചോദനവും ആത്മവിശ്വാസവും പകര്‍ന്ന് അവര്‍ക്കു വെളിച്ചമായി മാറുകയാണ് പ്രദീപ് ഹരിഹരന്‍.

https://universewisdomhub.com

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button