EntreprenuershipSuccess Story

വീടോ ഓഫീസോ മാറാന്‍ പ്ലാനുണ്ടോ ?സുരക്ഷിതമായി ഇനി ഉപകരണങ്ങള്‍ ഷിഫ്റ്റ് ചെയ്യാം; G & S PACKERS AND MOVERS ഒപ്പമുണ്ട്…!

വ്യത്യസ്ത ബിസിനസ് ആശയങ്ങളാണ് എല്ലാ കാലവും വിജയം കൈവരിച്ചിട്ടുള്ളത്. കൂടുതല്‍ പേരും പിന്തുടരുന്ന വഴികളില്‍ നിന്നും മാറി സമൂഹത്തിലെ ഒരു പ്രശ്‌നം കണ്ടെത്തി അതിന് മികച്ച പരിഹാരം കണ്ടെത്തുക എന്നതാണ് ഏറ്റവും മികച്ച സംരംഭകന്‍ ചെയ്യുന്നത്. അത്തരത്തില്‍ സമൂഹത്തില്‍ കൂടുതല്‍ പേരും നേരിടുന്ന ഒരു പ്രശ്‌നം കണ്ടെത്തുകയും അതിന് പരിഹാരമായി ഒരു മികച്ച സംരംഭം ആരംഭിക്കുകയും ചെയ്ത ഒരു ചെറുപ്പക്കാരന്‍ നമ്മുടെ ഈ കേരളത്തിലുണ്ട്. എറണാകുളം സ്വദേശിയായ ഷിജിനാസ് ലത്തീഫ് 2012ലാണ് G & S PACKERS AND MOVERS എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്.

ബാങ്ക് ജീവനക്കാരനായിരുന്ന ഷിജിനാസിന് ബിസിനസ് എന്നത് പാഷനായിരുന്നു. സ്വന്തമായി ഒരു സംരംഭത്തിന് തുടക്കം കുറിക്കണമെന്ന ചിന്തയാണ് ഷിജിനാസിനെ G & S PACKERS AND MOVERS ന്റെ ആരംഭത്തിലേക്ക് നയിക്കുന്നത്. വീട്, ഓഫീസ്, സ്ഥാപനങ്ങള്‍ എന്നിവ മാറുമ്പോള്‍ അവിടെയുള്ള സാധനങ്ങള്‍ കേടുപാടുകള്‍ സംഭവിക്കാതെ, കൃത്യമായി പുതിയ ഇടത്തേക്ക് ഷിഫ്റ്റ് ചെയ്യുക എന്നത് ഏറെ വെല്ലുവിളി നേരിടുന്ന ഒരു കാര്യമാണ്. പലരും പ്രതിസന്ധിയിലാകുന്നതും ഈ ഒരു കാര്യത്തിലാണ്. വിലകൂടിയ ഫര്‍ണിച്ചറുകള്‍ , എക്വിപ്‌മെന്റ്‌സ് എന്നിവ കൃത്യമായ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ വലിയ സാമ്പത്തിക നഷ്ടം തന്നെയാകും സംഭവിക്കുക… എന്നാല്‍ ഈ ഒരു പ്രശ്‌നത്തെ പ്രൊഫഷണല്‍ രീതിയില്‍ കൈകാര്യം ചെയ്യുകയാണ് G & S PACKERS AND MOVERS എന്ന സ്ഥാപനം ചെയ്യുന്നത്.

റെസിഡന്‍ഷ്യല്‍ മൂവ്‌സ്, കൊമേഴ്ഷ്യല്‍ മൂവ്‌സ്, ലോക്കല്‍ മൂവ്‌സ്, ഇന്റര്‍ നാഷണല്‍ ലോങ് ഡിസ്റ്റന്‍സ് മൂവ്‌സ്, എക്യുപ്‌മെന്റ് ഷിഫ്റ്റിങ്, ലോക്കര്‍ ഷിഫ്റ്റിങ്, മെഡിക്കല്‍ എക്വിപ്‌മെന്റ്‌സ് ഷിഫ്റ്റിങ്, കാര്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ തുടങ്ങി ധാരാളം സേവനങ്ങളാണ് ഇവര്‍ നല്‍കുന്നത്. നേവി അപ്രൂവ്ഡ് ഷിഫ്റ്റിങ് ലൈസന്‍സ് ഇവര്‍ക്കുണ്ട് എന്നത് ഏറെ ശ്രദ്ധേയമാണ്. അതിനാല്‍ തന്നെ വന്‍കിട സ്ഥാപനങ്ങള്‍ക്ക് അപ്പുറം നേവി എക്വിപ്‌മെന്റ്‌സ് ഷിഫ്റ്റിങ്ങും മികവോടെയാണ് ഇവര്‍ കൈകാര്യം ചെയ്യുന്നത്.

പ്രവൃത്തി പരിചയമുള്ള മികച്ച പ്രൊഫഷണല്‍ പാക്കേഴ്‌സാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഒരോ ഉപകരണങ്ങളും ഹൗസ് ഓഫീസ് ഫര്‍ണീച്ചറുകളും ക്വാളിറ്റിയില്‍ പാക്ക് ചെയ്ത് സ്വന്തം വാഹനത്തില്‍ തന്നെ ഇവര്‍ എത്തിക്കേണ്ട സ്ഥലത്ത് എത്തിച്ച് അവ കൃത്യമായി സജ്ജീകരിച്ച് നല്‍കുന്നു. പ്രധാനമായും വിത്തൗട്ട് പാക്കിംഗ്, വിത്ത് പാക്കിംഗ് എന്നിങ്ങനെ രണ്ട് തരത്തിലുള്ള ഷിഫ്റ്റിങ് രീതികളാണ് ഇവര്‍ നല്‍കുന്നത്.

ആള്‍ കേരള പാക്കേഴ്‌സ് ആന്‍ഡ് മൂവേഴ്‌സ് അസോസിയേഷന്‍ അംഗം കൂടിയാണ് ഷിജിനാസ് ലത്തീഫ്. നിലവില്‍ ഇന്ത്യയൊട്ടാകെ ധാരാളം കസ്റ്റമേഴ്‌സാണ് G & S PACKERS AND MOVERS എന്ന സ്ഥാപനത്തിന്റെ സേവനം തേടിയെത്തുന്നത്.

https://share.google/P2uvvVYyo1789TiY7

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button