‘നിങ്ങള്‍ ഒരു സംരംഭകനാണോ ? അതോ സംരംഭകനാവാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണോ?’ നിങ്ങള്‍ക്ക് എല്ലാ സഹായ സഹകരണങ്ങളും നല്‍കാന്‍ ഇതാ ഒലീവ് ഹോസ്പിറ്റാലിറ്റി കണ്‍സള്‍ട്ടന്‍സി
ഏതൊരു ബിസിനസ് സംരംഭവും തുടങ്ങുമ്പോള്‍ അതിന്റെ തുടക്കം മുതല്‍ത്തന്നെ എല്ലാ കാര്യങ്ങളും വളരെ കൃത്യമായിരിക്കണം, മനോഹരമായിരിക്കണം. ‘തുടക്കം നന്നായാല്‍ പകുതി വിജയിച്ചു’ എന്നാണല്ലോ! ഹോട്ടല്‍, റിസോര്‍ട്ട്, റെസ്റ്റോറന്റ്, കഫേ… ഏതുമാകട്ടെ ഒരു സ്ഥാപനം എന്നതിലുപരി അത് ആരംഭിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അവയെല്ലാം വളരെ കൃത്യതയോടെ ചെയ്താല്‍ മാത്രമാണ് ഒരു സംരംഭം വിജയത്തിലേക്ക് എത്തുക. അത്തരത്തില്‍ 100% വിശ്വാസ്യതയിലും ഉത്തരവാദിത്വത്തോടും കൂടി നിങ്ങളുടെ മനസ്സിലുള്ള സംരംഭത്തെ യാഥാര്‍ത്ഥ്യമാക്കി നല്‍കുന്ന സ്ഥാപനമാണ് ഒലിവ് ഹോസ്പിറ്റാലിറ്റി കണ്‍സള്‍ട്ടന്‍സി.
സ്മിജോ സൈമണ്‍ എന്ന സംരംഭകനാണ് ഒലിവ് ഹോസ്പിറ്റാലിറ്റി കണ്‍സള്‍ട്ടന്‍സി എന്ന കമ്പനിയുടെ സ്ഥാപകന്‍. കണ്‍സള്‍ട്ടിങ്, ഹോസ്പിറ്റാലിറ്റി മേഖലയില്‍ 24 വര്‍ഷം പിന്നിട്ട വ്യക്തിയാണ് സ്മിജോ സൈമണ്‍. താജ് പോലുള്ള മുന്‍നിര ഹോട്ടലുകളില്‍ സേവന പ്രാഗല്‍ഭ്യവും വിദേശത്ത് കണ്‍സള്‍ട്ടിങ് ആന്‍ഡ് ഹോസ്പിറ്റാലിറ്റി മേഖലയില്‍ പ്രവൃത്തി പരിചയവുമുള്ള വ്യക്തിയാണ് ഇദ്ദേഹം. 24 വര്‍ഷങ്ങള്‍ കൊണ്ട് ഇദ്ദേഹം നേടിയ അറിവും ആര്‍ജവവുമാണ് ഒലിവ് ഹോസ്പിറ്റാലിറ്റി കണ്‍സള്‍ട്ടന്‍സിയെ ഇത്രത്തോളം വളര്‍ത്തിയത്.
കോഴിക്കോട് കേന്ദ്രമാക്കിയാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ എല്ലാ ജില്ലകളിലും സേവനങ്ങള്‍ ചെയ്തു വരുന്നു. കൂടാതെ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലും ഒലിവ് ഹോസ്പിറ്റാലിറ്റി കണ്‍സള്‍ട്ടന്‍സിയുടെ സേവനങ്ങള്‍ ലഭ്യമാണ്. 2016 ലാണ് ഈ സ്ഥാപനത്തിന്റെ ഓഫീസ് കോഴിക്കോട് പ്രവര്‍ത്തനമാരംഭിക്കുന്നത്.
പ്രധാനമായും ഹോട്ടലുകള്‍, റിസോര്‍ട്ട്, റസ്റ്റോറന്റ്, പ്രീമിയം കഫേകള്‍ എന്നിവയുടെ ആശയ രൂപീകരണം മുതല്‍ മുന്നോട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഇവിടെ നിന്നും ചെയ്തു നല്‍കുന്നു. അതായത്, ഒരു സംരംഭം ആരംഭിക്കുമ്പോള്‍ അതിന്റെ ആശയ രൂപീകരണം, പ്രവര്‍ത്തനം, നടത്തിക്കൊണ്ടു പോകാനുള്ള സഹായം തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. പുതുസംരംഭത്തിലേക്ക് ആവശ്യമായ ജോലിക്കാരുടെ നിയമനവും അവര്‍ക്ക് ആവശ്യമായ പരിശീലനവും ഒലിവ് ഹോസ്പിറ്റാലിറ്റി കണ്‍സള്‍ട്ടന്‍സിയുടെ പ്രത്യേകതയാണ്. ഒരു ബിസിനസ് സംരംഭം തുടങ്ങുന്നവര്‍ക്ക് വേണ്ട എല്ലാ കാര്യങ്ങളും ഇവിടെ നിന്നും ചെയ്തു നല്‍കുന്നു. സാധാരണക്കാര്‍ക്ക് പോലും താങ്ങാന്‍ കഴിയുന്ന തരത്തിലുള്ള കണ്‍സള്‍ട്ടന്‍സി ഫീസും പ്രൊഫഷണല്‍ ചാര്‍ജുമാണ് ഇവര്‍ ഈടാക്കി വരുന്നത്.
ഒലിവ് ഹോസ്പിറ്റാലിറ്റി കണ്‍സള്‍ട്ടന്‍സിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ ഒരു വര്‍ഷം ഏകദേശം ആയിരം പേര്‍ക്ക് വരെ ഇന്ന് തൊഴില്‍ ലഭിക്കുന്നുണ്ട്. ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റില്‍ പ്രത്യേകമായ ഒരു സ്ഥാനം നേടിയെടുക്കുക എന്നതാണ് ഒലീവ് ഹോസ്പിറ്റാലിറ്റി കണ്‍സള്‍ട്ടന്‍സിയുടെ ഇനിയുള്ള ലക്ഷ്യം.
വളരെ വിശാലമായ മേഖലയാണ് കണ്‍സള്‍ട്ടിങ് ആന്‍ഡ് ഹോസ്പിറ്റാലിറ്റി. അതായത്, ഒരു സംരംഭത്തിന്റെ ഫ്രണ്ട് ഓഫീസ് മാനേജ്‌മെന്റ്, ഫുഡ് ആന്‍ഡ് ബീവറേജസ്, പ്രൊഡക്ഷന്‍, സ്റ്റോര്‍, ഹൗസ് കീപ്പിംഗ് തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. തങ്ങളെ തേടിയെത്തുന്ന ഓരോ കസ്റ്റമേഴ്‌സിനും 100 ശതമാനം സംതൃപ്തി നല്‍കുക എന്നതാണ് ഒലീവ് ഹോസ്പിറ്റാലിറ്റി കണ്‍സള്‍ട്ടന്‍സി അനുവര്‍ത്തിച്ചു പോരുന്ന വിജയമന്ത്രം. അതുകൊണ്ടുതന്നെയാണ് റഫറന്‍ഷ്യല്‍ കസ്റ്റമേഴ്‌സ് കൂടുതലായി ഈ സ്ഥാപനത്തെ തേടിയെത്തുന്നതും.
ഏതൊരു വ്യക്തിക്കും ഈ മേഖലയിലേക്ക് കടന്നുവരാവുന്നതാണ്, വളരെ വലിയ സാധ്യതയാണ് ഈ മേഖല തുറന്നു വച്ചിരിക്കുന്നത്. ഇവിടെ നിലനില്‍ക്കാന്‍ കൃത്യമായ പഠന നിരീക്ഷണങ്ങള്‍ ആവശ്യമാണെന്ന് മാത്രം. നിരവധി ജോലി സാധ്യതകളുള്ള ഈ മേഖലയില്‍ 80,000 മുതല്‍ ഒരു ലക്ഷം രൂപ വരെ ഒരു ഷെഫിന് ശമ്പളം നേടാന്‍ സാധിക്കും. ഇത് തന്നെയാണ് മറ്റു മേഖലകളില്‍ നിന്ന് ഈ മേഖലയെ വ്യത്യസ്തമാക്കുന്നതും .
നിങ്ങള്‍ ഒരു സംരംഭകനാണോ ? അതോ, സംരംഭകനാകാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണോ ? നിങ്ങള്‍ക്ക് എല്ലാ സഹായ സഹകരണങ്ങളും നല്‍കാന്‍ നിങ്ങള്‍ക്കൊപ്പം, ഇനി ഒലീവ് ഹോസ്പിറ്റാലിറ്റി കണ്‍സള്‍ട്ടന്‍സിയും.
Mob: 8289925821
E-mail : infooliveconsultancy@gmail.com