റിലയന്‍സ് ഇന്ത്യാ ലിമിറ്റഡിന്റെ ബിസിനസ്സ് നേതൃത്വത്തിലേക്ക് അനന്ത് അംബാനിയും
മുംബൈ : റിലയന്‍സ് ഇന്‍ഡസ്ട്രീസ് (ആര്‍ഐഎല്‍) ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയെ റിലയന്‍സ് ന്യൂ എനര്‍ജി സോളാര്‍, റിലയന്‍സ് ന്യൂ സോളാര്‍ എനര്‍ജി എന്നിവയുടെ ഡയറക്ടറായി നിയമിച്ചു. ഈ വര്‍ഷം ഫെബ്രുവരിയില്‍, 26 കാരനായ അനന്തിനെ റിലയന്‍സ് ഒ 2 സി ഡയറക്ടറായി നിയമിച്ചിരുന്നു.അതിനു ഒരു വര്‍ഷം മുമ്പ്, സഹോദരങ്ങളായ ഇഷയ്ക്കും, ആകാശിനുമൊപ്പം ജിയോ പ്ലാറ്റ്‌ഫോം ബോര്‍ഡിലും അനന്ദ് അംബാനിയുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു.
ജൂണ്‍ 24 ന് നടന്ന വാര്‍ഷിക ഷെയര്‍ഹോള്‍ഡര്‍ മീറ്റില്‍ ആര്‍ഐഎല്‍ ഹരിതോര്‍ജ്ജപദ്ധതികള്‍ അവതരിപ്പിക്കുന്നതിന് റിലയന്‍സ് ന്യൂ എനര്‍ജി സോളാര്‍, റിലയന്‍സ് ന്യൂ സോളാര്‍ എനര്‍ജി സ്ഥാപനങ്ങളും ഉള്‍പ്പെടുത്തി.
64 കാരനായ മുകേഷ് അംബാനി ആര്‍ഐഎല്ലില്‍ തുടര്‍ന്നുള്ള ആസൂത്രണം തയ്യാറാക്കിയിട്ടില്ലെങ്കിലും, ‘ആരാണ് അടുത്തത്?’ പോലുള്ള ചോദ്യങ്ങള്‍ നിക്ഷേപക സമൂഹത്തില്‍ ഉയര്‍ന്നുതുടങ്ങി. അംബാനിയുടെ കാര്യത്തില്‍, 2002 ല്‍ പിതാവ് ആര്‍ഐഎല്‍ സ്ഥാപകന്‍ ധീരുഭായ് അംബാനിയുടെ മരണശേഷം, അദ്ദേഹവും സഹോദരന്‍ അനിലും തമ്മില്‍ തുടര്‍ച്ചയെക്കുറിച്ച് ഒരു തര്‍ക്കം ഉണ്ടായിരുന്നു. പിന്നീട് രണ്ട് ബിസിനസ് സാമ്രാജ്യങ്ങളായി അംബാനി ഗ്രൂപ്പ് മാറുകയായിരുന്നു.