സംരംഭക ലോകത്തേക്ക് ഒരു അപ്രതീക്ഷിത എന്‍ട്രി
ഒരു സംരംഭം ആരംഭിക്കണമെന്ന് ചിന്തിക്കുമ്പോള്‍ തന്നെ പലരുടേയും മനസ്സിലേക്ക് വരുന്ന ചില മേഖലകളുണ്ട്. എന്നാല്‍ ഈ ചിന്താരീതികളെ മാറ്റിമറിച്ചുകൊണ്ട് സഞ്ജയ് എന്ന യുവ സംരംഭകന്‍ ഒരു ആശയം സംരംഭമാക്കി, വിജയിപ്പിച്ചു. കൊച്ചിയിലെ ഒരു മികച്ച സംരംഭമായിത്തന്നെ ഇന്നത് വളര്‍ന്നിരിക്കുന്നു.
ബിസിനസില്‍ ഒരു മുന്‍പരിചയവുമില്ലാത്ത സഞ്ജയ് ഇന്ന് നയിക്കുന്നത് ഭാവിയെ തന്നെ മാറ്റിമറിക്കാന്‍ ശേഷിയുള്ള ഒരു ബിസിനസ് മേഖലയാണ്. Vincent Inkland Tattoo Studio എന്ന സംരംഭവും സംരംഭകനും ഉപഭോക്താക്കളിലേക്ക് തന്റേതായ കഴിവുകള്‍ വരുത്താന്‍ ഏറെ ശ്രമിച്ചിട്ടുണ്ട്.
തുടക്കം
ചെറുപ്പം മുതല്‍ക്കേ ആര്‍ട്ടിനോട് പ്രതിബദ്ധത പുലര്‍ത്തിയ സഞ്ജയ് Pencil Art, Portrait, Sketching എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ചിരുന്നു. വീട്ടില്‍ ഇരുന്നു കൊണ്ട് തന്നെ വരുമാനമാര്‍ഗത്തിന്റെ വഴി സഞ്ജയ് സ്വന്തം കഴിവുകൊണ്ട് കണ്ടെത്തി.
പിന്നീട് Economics-ല്‍ ബിരുദം. പഠനത്തോടൊപ്പം തന്നെ തന്റേതായ ഒരു മേഖലയില്‍ സ്ഥാനം കരസ്ഥമാക്കണം എന്ന ആശയമാണ് ടാറ്റൂ സ്റ്റുഡിയോയിലേക്ക് സഞ്ജയിയെ എത്തിച്ചത്.
അപ്രതീക്ഷിത എന്‍ട്രി
കേരളത്തിലെ ടാറ്റൂ ആര്‍ടിസ്റ്റിനും ഈ മേഖലയ്ക്കും വളര്‍ച്ചയുള്ള കാലമായിരുന്നു അത്. ഒരുപാട് സമയം ഉണ്ടായിരുന്നു സഞ്ജയ്ക്ക് ഈ മേഖലയെ കുറിച്ച് അറിയാന്‍. മൂന്നു വര്‍ഷത്തിനു മേലെയായി ഈ മേഖലയിലേക്ക് വന്നിട്ട്. തുടക്കത്തില്‍ ഫ്രീലാന്‍സര്‍ ആയി പ്രവര്‍ത്തിച്ച സഞ്ജയ്, കഴിഞ്ഞ ആറു മാസത്തിനുള്ളിലാണ് തന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത്.
ഒരു വിജയിച്ച സംരംഭമായി മാറുന്ന ഈ ആശയത്തെ പൂര്‍ണമായും പ്രചോദിപ്പിച്ചത് അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളുമാണ്.
ഭാവി
കൊച്ചി തന്നെയാണ് എന്നും സ്വപ്‌നം. ഭാവിയില്‍ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കുമോ എന്ന ചോദ്യത്തിന് സഞ്ജയ് പറയുന്നത്, ഈ സംരംഭത്തില്‍ താന്‍ കാണുന്ന വളര്‍ച്ച വളരെ വലുതാണ്. താന്‍ നല്കുന്ന ഗുണനിലവാരവും ഉപഭോക്താക്കളുടെ അഭിപ്രായങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യും എന്ന വിശ്വാസവുമാണ് Vincent Inkland ന്റെ വിജയം.
Travel with Tattooing എന്ന കണ്‍സെപ്റ്റ് ആണ് സഞ്ജയിയുടെ അടുത്ത ലക്ഷ്യം.
പുതു സംരംഭകരോട്
അറിവാണ് മുഖ്യം. നമുക്ക് പല കാര്യങ്ങളും ഒരുമിച്ച് ചെയ്യാന്‍ കഴിയും അതുകൊണ്ട് അറിവ് വളര്‍ത്തുക. ആഗ്രഹിക്കുന്ന മേഖലയില്‍ മാറ്റങ്ങള്‍ മനസ്സിലാക്കുക. കംഫര്‍ട്ട് സോണില്‍ നിന്ന് മാറാന്‍ മടി കാണിക്കരുത്. പിന്നെ പിന്തിരിപ്പിക്കാന്‍ ഒരുപാട് പേരുണ്ടാകും. ശ്രദ്ധിക്കണം.
പലതും ചെയ്തു നഷ്ടങ്ങള്‍ വരുത്തുന്നതിലും നല്ലത് വ്യക്തമായി അറിയാവുന്ന ബിസിനസ്സ് നന്നായി ചെയ്യുക. ഓരോ പുതിയ പ്രൊജക്ടുകള്‍ വരുമ്പോഴും നമ്മള്‍ നമുക്ക് വേണ്ടി ചെയ്യുന്നു എന്ന രീതിയില്‍ വേണം സമീപിക്കാന്‍.
Contact: 9746136732