Success Story

അതിജീവനത്തിലൂടെ വേല്‍മുരുകന്‍ പടുത്തുയര്‍ത്തിയ സ്ഥാപനം

ആരോഗ്യമുള്ള പുതുതലമുറയ്ക്കായി ഋഷീസ് യോഗ

മനസിനും ശരീരത്തിനും ഏറ്റവും മികച്ച വ്യായാമമാണ് യോഗ. യോഗയിലൂടെ ശരീരത്തിന്റെയും ജീവിതത്തിന്റെയും താളം ചിട്ടപ്പെടുത്തുകയും ഒട്ടനവധി പ്രയാസങ്ങളെ അതിജീവിക്കുകയും ചെയ്തവരുടെ നിരവധി കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. അത്തരത്തില്‍ നിരന്തരം തന്നെ വേട്ടയാടിയ ഒരു അസുഖത്തെ യോഗ കൊണ്ട് അതിജീവിക്കുകയും നിരവധി മനുഷ്യരിലേക്ക് ആ വ്യായാമമുറയെ എത്തിക്കുകയും ചെയ്ത ഒരു വ്യക്തിത്വം നമ്മുടെ ഈ കേരളത്തിലുണ്ട്. അദ്ദേഹമാണ് പാലക്കാട് എലപ്പുള്ളി സ്വദേശിയായ വേല്‍മുരുകന്‍.

14 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഋഷീസ് യോഗ സെന്റര്‍ എന്ന സ്ഥാപനം വേല്‍മുരുകുന്‍ എന്ന യുവാവ് ആരംഭിക്കുന്നത്. ആദ്യം തന്റെ വീട്ടില്‍ വളരെ ചെറിയ രീതിയില്‍ ആരംഭിച്ച ഋഷീസ് യോഗ ഇന്ന് കേരളമൊട്ടാകെ തന്നെ വേരുറപ്പിച്ച ഒരു സ്ഥാപനമാണ്. യോഗ ക്ലാസ്, യോഗാ ടീച്ചര്‍ ട്രെയിനിങ് കോഴ്‌സ്, സ്‌പോര്‍ട്‌സ് അഡ്വാന്‍സ്ഡ് യോഗ പ്രാക്ടീസ്, യോഗ എക്വിപ്‌മെന്റ്‌സ് നിര്‍മാണം എന്നിങ്ങനെ നിരവധി മേഖലകളില്‍ തനതായ മുദ്ര പതിപ്പിച്ച ഒരു സ്ഥാപനമാണ് ഇന്ന് ഋഷീസ് സെന്റര്‍.

വിട്ടുമാറാത്ത വയറുവേദനയെ തുടര്‍ന്ന് നിരന്തരം ആശുപത്രികളില്‍ ചികിത്സ തേടിയിരുന്ന ഒരു വ്യക്തിയായിരുന്നു വേല്‍മുരുകന്‍. കുടല്‍ ചുരുങ്ങുന്നതിനാല്‍ ശസ്ത്രക്രിയ ചെയ്‌തേ മതിയാകൂ എന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഒടുവിലായി കണ്ട ഡോക്ടറായിരുന്നു യോഗ പരീക്ഷിക്കാന്‍ നിര്‍ദേശിക്കുന്നത്. അവിടെ നിന്നായിരുന്നു വേല്‍മുരുകന്‍ എന്ന സാധാരണക്കാരനില്‍ നിന്നും ഇന്ന് ഈ കാണുന്ന വിജയത്തിലേക്കുള്ള വേല്‍മുരുകന്റെ യാത്ര ആരംഭിക്കുന്നതും.

യോഗാചര്യനായിരുന്ന നന്ദകുമാറില്‍ നിന്നും യോഗവിദ്യ അഭ്യസിക്കുകയും തന്റെ നിരന്തര പരിശീലനത്തിലൂടെ തന്റെ ആരോഗ്യത്തെ ഈ യുവാവ് വീണ്ടെടുക്കുകയും ചെയ്തു. തന്നെ പോലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ധാരാളം പേരുണ്ടെന്ന തിരിച്ചറിവിലാണ് ഋഷീസ് യോഗ വേല്‍മുരുകന്‍ ആരംഭിക്കുന്നത്. ആരോഗ്യമുള്ള തലമുറയെ വീണ്ടെടുക്കുക എന്ന ലക്ഷ്യമാണ് വേല്‍മുരുകനുള്ളത്. കുട്ടികളും മുതിര്‍ന്നവരുമടക്കം ധാരാളം പേരാണ് ഇവിടെ യോഗ അഭ്യസിക്കുന്നത്.

ഋഷീസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലൂടെ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും ഇവര്‍ പങ്കാളികളാകുന്നു എന്നത് ശ്രദ്ധേയമാണ്. പുറത്ത് നിന്നുള്ളവര്‍ക്ക് യോഗ താമസിച്ച് പഠിക്കാനായുള്ള അവസരവും ഇവിടെ വേല്‍മുരുകന്‍ ഒരുക്കുന്നുണ്ട്. NATIONAL GOLD MEDAL, 2022 ലെ INTERNATIONAL 5TH YOGA CHAMPION , 2024 NATIONAL SILVER MEDAL, 14 പ്രാവശ്യം STATE CHAMPION എന്നിങ്ങനെ നിരവധി മെഡലുകളും പുരസ്‌കാരങ്ങളും സ്വന്തമാക്കിയ വ്യക്തിയാണ് വേല്‍മുരുകന്‍. ലോകമൊട്ടാകെ തന്റെ സ്ഥാപനത്തെ എത്തിക്കണമെന്നും യോഗയിലൂടെ എല്ലാ മനുഷ്യനെയും ആരോഗ്യവാനാക്കണം എന്നതുമാണ് വേല്‍മുരുകന്റെ സ്വപ്‌നം !






Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button