പാഷനെ ജീവിതമാക്കിയ സംരംഭക
ചെറുപ്പം മുതല്‍ ഉണ്ടാകുന്ന ചെറിയ ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമാണ് പലപ്പോഴും നമ്മുടെ വിജയത്തിന് അടിത്തറ പാകുന്നത്. പോലെ തന്നെ ഒരു നല്ല ഫാഷന്‍ ഡിസൈനര്‍ ആകണമെന്ന് ആഗ്രഹമാണ് ഇന്ന് ”Body Talk” എന്ന സംരംഭത്തിന്റെ നട്ടെല്ലായി മാറാന്‍ ജീഷ്മ രാജന്‍ എന്ന യുവസംരംഭകയെ പ്രാപ്തയാക്കിയത്.
തൃശൂര്‍ അക്കിക്കാവുക്കാരിയായ ജീഷ്മ സ്‌കൂള്‍ കാലം മുതല്‍ തന്നെ ഡ്രോയിംഗിലും പെയിന്റിംഗിലും അതീവ താല്പര്യം പുലര്‍ത്തിയിരുന്നു. നിരവധി സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. തന്റെ ഈ കഴിവിനെ ഫാഷന്‍ മേഖലയിലേക്ക് വിനിയോഗിക്കാമെന്ന തിരിച്ചറിവാണ് ഒരു ഫാഷന്‍ ഡിസൈനര്‍ ആകണമെന്ന ആഗ്രഹം ഉടലെടുക്കാന്‍ കാരണം.
അമ്മയും സഹോദരിയും അടങ്ങുന്ന ഒരു ചെറിയ കുടുംബത്തിന് പലപ്പോഴും ജീഷ്മയുടെ ആഗ്രഹത്തിനൊപ്പം നില്‍ക്കാനോ കൈപിടിച്ചുയര്‍ത്താനോ കഴിഞ്ഞില്ല. എങ്കിലും തന്റെ ലക്ഷ്യത്തെ കൈവിടാതെ സ്വയം പ്രയത്‌നത്തിലൂടെ വളര്‍ന്നു കൊണ്ടിരിക്കുകയാണ് ജീഷ്മ.
ഫാഷന്‍ ഡിസൈനിങ് മേഖലയെ അടുത്തറിയാനുള്ള ശ്രമമായി നേടിയ മാസ്റ്റര്‍ ഡിപ്ലോമയും കൂടാതെ എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കിറ്റക്‌സ് ഗാര്‍മെന്റ്‌സ് എക്‌സ്‌പോര്‍ട്ടിങ് കമ്പനിയുടെ ഭാഗമായതും ഫാഷന്‍ രംഗത്തെ അടുത്തറിയുന്നതില്‍ പുതിയൊരു വഴിത്തിരിവായി. പിന്നീട് തനിക്ക് ലഭിച്ച അറിവും ആത്മവിശ്വാസവും കൈമുതലാക്കി ഫ്രീലാന്‍സ് ഡിസൈനറായി പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. പ്രിയ വാര്യര്‍, ലക്ഷ്മി നക്ഷത്ര, അശ്വതി ശ്രീകാന്ത്, സരയു തുടങ്ങി നിരവധി സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി കസ്റ്റമേഴ്‌സ് ജീഷ്മയ്ക്കുണ്ട്.
കസ്റ്റമറിന്റെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് അവരെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ ഡിസൈന്‍ ചെയ്തു കൊടുക്കാന്‍ ജീഷ്മയ്ക്ക് കഴിയുന്നു എന്നത് തന്നെയാണ് മറ്റുള്ള ഡിസൈനേഴ്‌സില്‍ നിന്ന് അവരെ വ്യത്യസ്തയാക്കുന്നത്.
കസ്റ്റമറുടെ സൗകര്യാര്‍ത്ഥം നേരിട്ടോ വീഡിയോ കോള്‍ വഴിയോ വിവരങ്ങള്‍ ശേഖരിച്ച്, ആവശ്യമായ മെറ്റീരിയലുകള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ തെരഞ്ഞെടുക്കുന്നതിലൂടെ ജോലിയുടെ കൃത്യതയും പൂര്‍ണതയും നിലനിര്‍ത്താന്‍ ജീഷ്മയ്ക്ക് സാധിക്കുന്നു. നിരവധി പ്രതിസന്ധികളിലൂടെ കടന്നുവന്നു, ഏറെ നാളത്തെ തന്റെ സ്വപ്‌നം കയ്യെത്തി പിടിക്കുകയാണ് ഇന്ന് ജീഷ്മ. ”Body Talk” എന്ന സ്ഥാപനം അതിന്റെ അര്‍ത്ഥത്തില്‍ തന്നെ ഓരോ വ്യക്തിയുടെയും വ്യക്തിത്വം വിളിച്ചു പറയാന്‍ സഹായിക്കുന്ന ഒന്നു തന്നെയായിരിക്കും.
വധുവിനും വരനും ഒരുപോലെ അനുയോജ്യമായ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തു കൊടുക്കുന്നു എന്നതിനു പുറമെ, നിരവധി പേര്‍ക്ക് തന്റെ സ്ഥാപനത്തിലൂടെ തൊഴില്‍ അവസരം നല്‍കുന്നു എന്നതും തന്റെ വലിയൊരു നേട്ടമായി തന്നെയാണ് ജീഷ്മ കാണുന്നത്. ഫാഷന്‍ മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച്, തന്റെ സംരംഭത്തെ കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ജീഷ്മ…!
Contact No: 9207197895