തന്റെ സ്വപ്‌നങ്ങളെ വിജയമന്ത്രമാക്കിയ സംരംഭക
സ്വന്തം ഇഷ്ടങ്ങളെ സ്‌നേഹിക്കുന്നവരാണ് നാമെല്ലാവരും. എന്നാല്‍ ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്ത് ജീവിതത്തില്‍ സന്തോഷം കണ്ടെത്തുന്നവര്‍ വളരെ ചുരുക്കവുമാണ്. അത്തരത്തില്‍ ഒരാളാണ് തിരുവനന്തപുരം സ്വദേശിയായ വിദ്യ സജികുമാര്‍. തന്റെ ആഗ്രഹങ്ങളെ ഒരു സംരംഭത്തിലൂടെ സമൂഹത്തിനുമുന്നില്‍ എത്തിച്ചിരിക്കുകയാണ് വിദ്യ എന്ന വീട്ടമ്മ.
ചെടികളോട് തോന്നിയിരുന്ന താല്പര്യം പതിയെ ബിസിനസിലേക്ക് വഴിമാറുകയായിരുന്നു. അഞ്ചുവര്‍ഷത്തോളമായി ഓര്‍ഡര്‍ അനുസരിച്ച് കേരളത്തിനകത്തും പുറത്തുമുള്ള ആവശ്യക്കാര്‍ക്ക് പ്ലാന്റുകള്‍ എത്തിച്ചുനല്‍കുകയാണ് വിദ്യ.
ചെടികളുടെ വ്യത്യസ്തതയും ഗുണമേന്മയും പായ്ക്കിംഗിലുള്ള മികവും കാരണം സംതൃപ്തരായ നിരവധി കസ്റ്റമേഴ്‌സാണ് വിദ്യക്ക് ചുറ്റുമുള്ളത്. അങ്ങനെയിരിക്കെ, വീട്ടാവശ്യത്തിനായി തയ്യാറാക്കിയ ക്യാരറ്റ് സോപ്പ് ഉപയോഗിച്ച ചില സുഹൃത്തുക്കളില്‍ നിന്ന് ലഭിച്ച പിന്തുണ സോപ്പ് നിര്‍മാണത്തിനുള്ള പ്രചോദനമാവുകയായിരുന്നു.
കെമിക്കലുകള്‍ ഒഴിവാക്കി പ്രകൃതിദത്തമായ സൗന്ദര്യവര്‍ധക വസ്തുക്കള്‍ മാത്രം ഉപയോഗിക്കുന്നതിനാല്‍ ദിനംപ്രതി ‘കിയാര ഓര്‍ഗാനിക്’ എന്ന ഗ്ലിസറിന്‍ ബ്യൂട്ടി സോപ്പിന് ആവശ്യക്കാര്‍ ഏറിവന്നു. പിന്നീട് പപ്പായ, കറ്റാര്‍വാഴ, തേന്‍, കസ്തൂരി മഞ്ഞള്‍, രാമച്ചം, ആര്യവേപ്പ് തുടങ്ങി 14 ഫ്‌ളേവറുകളില്‍ വിദ്യ തന്റെ സോപ്പ് മാര്‍ക്കറ്റിലെത്തിച്ചു. ഇതിന് പുറമെ ഫെയ്‌സ് സിറം, ഫെയ്‌സ് പാക്ക്, ഫെര്‍ബല്‍ ഷാംപൂ, താളിപ്പൊടി, ഫ്‌ളോര്‍ ക്ലീനര്‍, ഡിഷ് വാഷ് ലിക്വിഡ് എന്നിങ്ങനെ നിരവധി ഉത്പന്നങ്ങള്‍ ഇതിനോടകം വിപണിയില്‍ ജനശ്രദ്ധ നേടിയിട്ടുമുണ്ട്.
അവിടം കൊണ്ടും ഒതുങ്ങിയില്ല വിദ്യയിലെ സംരംഭകയുടെ മികവ്. തന്റെ മക്കളുടെ ഇടതൂര്‍ന്ന മുടിയിഴകളുടെ രഹസ്യം ചോദിച്ചവര്‍ക്കായി തനിക്ക് പരമ്പരാഗതമായി പകര്‍ന്നുകിട്ടിയ ആയുര്‍വേദ ഹെയര്‍ ഓയില്‍ നിര്‍മിച്ച് നല്‍കാനും വിദ്യ മടിച്ചില്ല. താരന്‍, മുടികൊഴിച്ചില്‍, അകാലനര തുടങ്ങിയ ഒട്ടനവധി പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധിയാണ് കരിംജീരകത്തോടൊപ്പം ഇരുപതില്‍പരം പച്ചമരുന്നുകള്‍ ചേര്‍ത്ത് നിര്‍മിക്കുന്ന കിയാര ഹെയര്‍കെയര്‍ ഓയില്‍.
ഇതിനോടൊപ്പം സോറിയാസിസ് മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്കായി ദന്തപാല പ്രധാന ചേരുവകയാകുന്ന ഓയിലും നിര്‍മിക്കുന്നുണ്ട്. സോറിയാസിസ് പൂര്‍ണമായും അകറ്റാന്‍ സാധിക്കുന്നതുകൊണ്ടുതന്നെ ഇതിന് ആവശ്യക്കാര്‍ ഏറെയുമാണ്.
വിപണിയില്‍ അദ്ഭുതം സൃഷ്ടിച്ചേക്കാവുന്ന വിദ്യയുടെ പുതിയ ഉത്പന്നമാണ് സ്‌കിന്‍ വൈറ്റനിങ് ഓയില്‍. ക്യാരറ്റ്, കുങ്കുമപ്പൂവ്, ബീറ്റ്‌റൂട്ട്, കസ്തൂരി മഞ്ഞള്‍ എന്നിവയാണ് ഇതിന്റെ പ്രധാന ചേരുവകള്‍. കുഞ്ഞുകുട്ടികള്‍ക്ക് മുതല്‍ മുതിര്‍ന്ന ആളുകള്‍ക്ക് വരെ പ്രായഭേദമില്ലാതെ ഇത് ഉപയോഗിക്കാം. ഇത് ചര്‍മത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുകയും നിറം വര്‍ധിപ്പിക്കുകയും ചെയ്യും. അതോടൊപ്പം, ചര്‍മത്തിന്റെ ചുളിവുകള്‍ മാറ്റി, ചര്‍മത്തിന് തിളക്കം നല്‍കുകയും ചെയ്യുന്നു.
ഒരു വീട്ടമ്മയായിരിക്കെ തന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഠിനമായി പ്രയത്‌നിക്കുന്ന വിദ്യയെപ്പോലുള്ളവര്‍ സമൂഹത്തിനെന്നും പ്രചോദനമാണ്. വിദ്യയുടെ സംരംഭത്തിന് എല്ലാ പിന്തുണയും നല്‍കി ഭര്‍ത്താവ് സജികുമാറും മക്കളായ അനഖയും ആദിത്യയും ഒപ്പമുണ്ട്.
ഫോണ്‍: 9656427731, 8921001294