പരാജയത്തെ ജീവിതത്തിന്റെ ചവിട്ടുപടിയാക്കിയ സംരംഭകന്‍
‘വിജയിച്ചാല്‍ നിങ്ങള്‍ക്ക് അതില്‍ സന്തോഷിക്കാം. പരാജയപ്പെട്ടാല്‍ അത് നല്‍കിയ പാഠം അടുത്ത വിജയത്തിനായി ഉപയോഗിക്കാം…’
ഒരുപാട് ആഗ്രഹങ്ങളും സ്വപ്‌നങ്ങളും നെഞ്ചിലൊതുക്കി സുഹൃത്തിനെ കൂടപ്പിറപ്പിനെ പോലെ സ്‌നേഹിച്ച, വിജയത്തില്‍ നിന്ന് പരാജയത്തിലേക്ക് കൂപ്പ് കുത്തിയ ഒരു സംരംഭകന്‍. സാമ്പത്തിക നഷ്ടവും ഏകാന്തവാസവും അനുഭവിച്ച് അതില്‍ നിന്നെല്ലാം മനോധൈര്യം ഒന്നുകൊണ്ട് മാത്രം കരകയറി വന്ന വ്യക്തി….അതാണ് ജലീല്‍.
10 വര്‍ഷക്കാലത്തോളം ദുബായില്‍ മാനേജര്‍ ആയി ജോലി ചെയ്ത ജലീല്‍ നാട്ടിലെത്തി നാച്ചീസ് ഡിസ്ട്രിബ്യൂഷന്‍ എന്ന സംരംഭം ആരംഭിച്ചിട്ട് നാലു വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. എന്നാല്‍ ഇതിനോടകം ഒരു സംരംഭകന്റെ എല്ലാ വിജയവും ഇദ്ദേഹത്തിന് നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ കഠിനാധ്വാനം മാത്രമല്ല ഉള്ളത്. ജീവിതത്തില്‍ നിന്ന് ഉള്‍ക്കൊണ്ട ചില പാഠങ്ങള്‍ കൂടിയാണ്.
ചിറകറ്റു വീണ പക്ഷിക്ക് പോലും ഉയരങ്ങള്‍ കീഴടക്കണം എന്ന അതിയായ ആഗ്രഹമാകും മനസ്സു നിറയെ. ജീവിതത്തില്‍ ഇനി പറക്കാന്‍ കഴിയാത്ത വിധം ചിറകറുത്ത് വീണപ്പോഴും ജലീലിനെ വീണിടത്തുനിന്നും എഴുന്നേല്‍ക്കാന്‍ പ്രേരിപ്പിച്ച ഘടകവും അതുതന്നെയാണ്. ആ ആഗ്രഹത്തിന് കൈകൊടുത്ത് പിന്തുണ നല്‍കിയത് ഭാര്യ ഷെബീനയും.
കൊടുങ്ങല്ലൂര്‍ മുതല്‍ ഗുരുവായൂര്‍ വരെയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും നാച്ചീസ് ഡിസ്ട്രിബ്യൂഷന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സ്വന്തമായി സാധനങ്ങള്‍ ഉണ്ടാക്കുന്ന സംരംഭകരില്‍ നിന്നും ഉത്പന്നങ്ങള്‍ ശേഖരിച്ചു അതിന്റെ ഗുണമേന്മ പരിശോധിച്ചു, നാച്ചീസിന്റെ ബ്രാന്‍ഡിലും സംരംഭകരുടെ തന്നെ ബ്രാന്‍ഡിലും വിപണിയില്‍ എത്തിക്കുകയാണ് ജലീല്‍ ചെയ്യുന്നത്.
വീടിനോട് ചേര്‍ന്നുള്ള നാച്ചീസിന്റെ ഷോപ്പ് നോക്കി നടത്തുന്നത് ഷെബിനയാണ്. പലഹാരങ്ങള്‍, ജ്യൂസ്, ക്ലീനിങ് പ്രോഡക്ടുകള്‍, ഹോം പ്രോഡക്ടുകള്‍, മോഡേണ്‍ ബ്രഡ് എന്നിവയാണ് പ്രധാനമായും നാച്ചീസ് വിതരണം ചെയ്യുന്നത്. ഈ സംരംഭത്തോടൊപ്പം തന്നെ ഹോം കെയര്‍ പ്രോഡക്റ്റിന്റെ മാനുഫാക്ചറിങുള്ള പുതിയ ഒരു സംരംഭം ആരംഭിക്കുവാനുള്ള പണിപ്പുരയിലാണ് ജലീല്‍.
തന്നെക്കാള്‍ തനിക്കൊപ്പം നിന്നവനെ വിശ്വസിച്ചതിനാല്‍ ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടി വന്ന സംരംഭകനാണ് ജലീല്‍. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് തന്റെ ജീവിതം തന്നെയാണ് മറ്റുള്ളവര്‍ക്ക് പ്രചോദനമായി പറഞ്ഞു നല്‍കുവാനുള്ള കാര്യങ്ങള്‍. ”തോല്‍പ്പിക്കാന്‍ ഒരുപാട് പേരുണ്ടാകും. പ്രതിസന്ധികളെയൊക്കെ ‘പ്ലസന്റാ’യി ‘ഫേസ്’ ചെയ്യുക” എന്നതാണ് ജലീലിന് പറയാനുള്ളത്. ഇന്നത്തെ കാലത്ത് ‘ഹാര്‍ഡ് വര്‍ക്കി’നൊപ്പം തന്നെ ‘സ്മാര്‍ട്ട് വര്‍ക്കി’നും പ്രാധാന്യം ഉണ്ടെന്നാണ് ഈ സംരംഭകന്‍ പറയുന്നത്.
കൂടുതല്‍ അറിയാന്‍ : ജലീല്‍: +91 94469 82125
https://www.instagram.com/nachees20/