EntreprenuershipSuccess Story

ഒരേസമയം ഒന്നിലധികം മേഖലകളില്‍ വിജയം കൊയ്ത സംരംഭകന്‍

തിരുവല്ലയില്‍ ആരംഭിച്ച് ഇന്റര്‍നാഷണല്‍ ബ്രാന്‍ഡായി മാറിയ ‘കാട്ടൂരാന്‍സി’ന്റെ വിജയവഴി

ഇന്നത്തെ കാലത്ത് ജോലി നേടണമെങ്കില്‍ ടെക്‌നിക്കല്‍ പരമായ കാര്യങ്ങളില്‍ അറിവ് നേടിയിരിക്കണം എന്നത് അഭികാമ്യമായ ഒരു കാര്യമാണ്. നേഴ്‌സിങ്ങും എന്‍ജിനീയറിങ്ങും വിദ്യാഭ്യാസരംഗം കയ്യടക്കിയ കാലത്ത് നിന്ന് വ്യതിചലിച്ച് ഇന്നത്തെ ഉദേ്യാഗാര്‍ത്ഥികള്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് വെല്‍ഡിങ്, റിഗിങ്, പൈപ്പിങ്, സ്ട്രക്ചറല്‍, മെക്കാനിക്കല്‍, ക്യു എ ക്യുസി എന്‍ജിനീയറിങ്, പൈപ്പിംഗ് എന്‍ജിനീയറിങ്, എക്‌സിക്യൂഷന്‍ എന്‍ജിനീയറിങ്, ഗ്യാസ് കട്ടിംഗ്, ഗ്രൈന്‍ഡിങ്, പെയിന്റിങ് തുടങ്ങി ടെക്‌നിക്കല്‍പരമായ കാര്യങ്ങളിലുള്ള അവബോധവും അറിവും നേടുവാനാണ്. അതുകൊണ്ടുതന്നെ ടെക്‌നിക്കല്‍ വിഭാഗങ്ങളില്‍ കുട്ടികള്‍ക്ക് ഉദ്യോഗം ലഭിക്കുന്ന തരത്തിലുള്ള അറിവും ആശയങ്ങളും പകര്‍ന്നു കൊടുക്കേണ്ടത് അത്യന്താപേക്ഷിതവുമാണ്.

നിലവില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ടെക്‌നിക്കല്‍ കോഴ്‌സുകള്‍ക്ക് പ്രാധാന്യം നല്‍കുന്നുണ്ടെങ്കില്‍പോലും കൃത്യവും വ്യക്തവുമായ പ്രാക്ടിക്കല്‍ ക്ലാസുകളിലൂടെ ജോലിയിലേക്ക് അവരെ പ്രവേശിപ്പിക്കുവാന്‍ പല സ്ഥാപനങ്ങള്‍ക്കും കഴിയുന്നില്ല. എന്നാല്‍ വളരെ ചുരുങ്ങിയ സമയം കൊണ്ട് കേരളത്തിലെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനമായി മാറുവാന്‍ കാട്ടൂരാന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ആന്‍ഡ് ടെക്‌നോളജീസ് എന്ന സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. അതിന് അടിസ്ഥാനപരമായ കാരണം ഇവിടെ നിന്ന് പഠിച്ചിറങ്ങിയ ഉദേ്യാഗാര്‍ത്ഥികളുടെ വിജയം തന്നെയാണ്.

തിരുവല്ല സ്വദേശിയായ വിപിന്‍ പി വര്‍ഗീസ് 2014 ല്‍ ആരംഭിച്ച കാട്ടൂരാന്‍സ് എന്‍ജിനീയറിങ് ആന്‍ഡ് സര്‍വീസ് ഇന്ന് ഇന്ത്യയ്ക്കകത്തും പുറത്തും അറിയപ്പെടുന്ന നിലയിലേക്ക് വളര്‍ന്ന് നിരവധി സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നു. ബോംബെയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിക്ക് നിലവില്‍ ഇന്ത്യക്കും അകത്തും പുറത്തും ഇന്റര്‍നാഷണല്‍ തലത്തിലുമുള്ള ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓയില്‍ ആന്‍ഡ് ഗ്യാസ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകളാണ് പ്രധാനമായി കാട്ടൂരാന്‍സ് എന്‍ജിനീയറിങ് ആന്‍ഡ് സര്‍വീസ് എന്ന സ്ഥാപനത്തിന് കീഴില്‍ നല്‍കി വരുന്നത്. യുപി, ബീഹാര്‍, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയവിടങ്ങളില്‍ നിന്നായി 800 ലധികം തൊഴിലാളികള്‍ കാട്ടൂരാന്‍സിന് കീഴില്‍ ജോലി ചെയ്തു വരുന്നു.

2008ല്‍ ബി എ മെക്കാനിക്കല്‍ എന്‍ജിനീയറിങ് പൂര്‍ത്തീകരിച്ച വിപിന്‍ 2009ല്‍ തന്നെ ജോലിക്ക് പ്രവേശിക്കുകയുണ്ടായി. ഖത്തറില്‍ ‘ക്വാണ്ടിറ്റി സര്‍വേയറാ’യി ലാഹുദ് എഞ്ചിനീയറിംഗ് കമ്പനിയിലാണ് ഇദ്ദേഹം ആദ്യമായി ജോലിയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് പെട്രോ പാക്ക്, സൈപ്പം തുടങ്ങിയ ഇന്റര്‍നാഷണല്‍ കമ്പനികളില്‍ ജോലി ചെയ്യാന്‍ സാധിച്ചത് ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ വിപിന്റെ ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്ന് തന്നെയായിരുന്നു.

ക്യുഎസി ലീഡറായി സൈപ്പത്തില്‍ നിന്ന് വിരമിച്ചശേഷം വിപിന്‍ ആരംഭിച്ച കാട്ടൂരാന്‍സ് എന്‍ജിനീയറിങ് ആന്‍ഡ് സര്‍വീസസ് എന്ന സ്ഥാപനത്തിന്റെ വിജയത്തിനും മുന്നോട്ടുള്ള നടത്തിപ്പിനും പൂര്‍വകാല ജോലി പരിചയം സഹായമായിട്ടുണ്ട്. അതിനുശേഷം 2023ല്‍ ആരംഭിച്ച കാട്ടൂരാന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിസ് എന്ന സ്ഥാപനത്തിലൂടെ ജോലി ഉറപ്പാക്കുന്നതിനുള്ള ടെക്‌നിക്കല്‍ അറിവുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കുവാന്‍ ഇദ്ദേഹത്തിന് സാധിച്ചു.

മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ടെക്‌നിക്കല്‍ അറിവുകളും പ്രാക്ടിക്കല്‍ ക്ലാസുകളും നല്‍കുന്ന കാട്ടൂരാന്‍സ് എന്‍ജിനീയറിങ്ങില്‍ പഠിച്ചിറങ്ങുന്ന ഓരോ വിദ്യാര്‍ത്ഥിക്കും 100% ഉറപ്പ് സ്ഥാപനം നല്‍കുന്നു. അതിനു ഉദാഹരണമാണ് ഇവിടെ പഠിച്ചിറങ്ങിയ എല്ലാ വിദ്യാര്‍ത്ഥികളും ഇതിനോടകം ജോലി നേടി എന്നത്.

നാലുമാസം മുമ്പ് ആരംഭിച്ച കെയര്‍ കേരള, കേരളത്തിനെ ഒരു മെഡിക്കല്‍ ഹബ്ബാക്കുക എന്ന ലക്ഷ്യത്തോടെ ആയുര്‍വേദം ആന്‍ഡ് ടൂറിസം മേഖലയ്ക്ക് ഉണര്‍വ് നല്‍കുന്നതിന് ആരംഭിച്ച പ്രോജക്ടാണ്. ഡിസംബറോടുകൂടി ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കാന്‍ കഴിയും എന്നാണ് ഇതിന്റെ അമരക്കാരനായ വിപിന്‍ പറയുന്നത്.

പത്ത് പേരുമായി കൊച്ചിയിലെ ഒരു പ്രമുഖ കമ്പനിയില്‍ ആദ്യ സര്‍വീസ് നടത്തിത്തുടങ്ങിയ കാട്ടൂരാന്‍സിന്റെ ഇന്നോളമുള്ള യാത്രയ്ക്ക് അടിത്തറയും താങ്ങുമായത് വിപിന്‍ എന്ന സംരംഭകന്റെ കഠിനാധ്വാനവും ആത്മാര്‍ത്ഥമായ അര്‍പ്പണബോധവും തന്നെയാണ്. 2014 – 2018 കാലഘട്ടം കമ്പനിയെ സംബന്ധിച്ചിടത്തോളം വളര്‍ച്ചയുടെ ഏറ്റവും ഉന്നതമായ പടവുകള്‍ താണ്ടിയിട്ടുണ്ട് എന്ന് തിരിഞ്ഞു നോക്കാതെ ഈ സംരംഭകന് പറയുവാനും സാധിക്കും.

നിലവില്‍ പ്രീ-ഫാബ്രിക്കേഷന്‍ സ്ട്രക്ചര്‍ ബില്‍ഡിംഗ് വര്‍ക്കുകള്‍ ഉള്‍പ്പെടെ നിര്‍വഹിക്കുന്ന കാട്ടൂരാന്‍സിന്റെ കാട്ടൂരാന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ആന്‍ഡ് ടെക്‌നോളജീസ് എന്ന സ്ഥാപനത്തില്‍ നിന്ന് ഏതാണ്ട് നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് ഇതിനോടകം പഠിച്ചിറങ്ങിയിരിക്കുന്നത്. 2023 ഡിസംബറില്‍ സിനിമാ മേഖലയ്ക്ക് നല്‍കിയ സംഭാവന എന്ന നിലയില്‍ കാട്ടൂരാന്‍സ് എന്റര്‍ടൈന്‍മെന്റും പ്രവര്‍ത്തനം ആരംഭിക്കുകയുണ്ടായി. പരസ്യം, സിനിമ മാര്‍ക്കറ്റിംഗ് എന്നീ ലക്ഷ്യത്തോടെയാണ് കാട്ടൂരാന്‍സ് എന്റര്‍ടൈന്‍മെന്റ് പ്രവര്‍ത്തനം ആരംഭിച്ചത്.

ഇവരുടെ തന്നെ പുതിയ പ്രോജക്ട് ആയ കെയര്‍ കേരള പ്രവര്‍ത്തനസജ്ജമാകുന്നതോടെ കേരള ടൂറിസത്തിനും ആയുഷിനും അത് പുതിയൊരു ഉണര്‍വാകും എന്ന കാര്യത്തിലും സംശയമില്ല. വരും കാലങ്ങളില്‍ തങ്ങളുടെ സ്ഥാപനത്തിന്റെ വിവിധ മേഖലകളിലേക്ക് ഏകദേശം 2000 പേര്‍ക്ക് ജോലി നല്കാനുള്ള തയ്യാറെടുപ്പിലാണ് കാട്ടൂരാന്‍സ് എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

https://www.kattoorans.in

E-mail: kattooranseng@gmail.com

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button