സ്വപ്‌നങ്ങള്‍ക്ക് വിജയത്തിന്റെ ചിറകുകള്‍ നല്‍കിയ സംരംഭക
ഒരു സംരംഭം ആരംഭിക്കുക എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. പലരിലും ആ സ്വപ്‌നം സമ്പാദ്യം എന്നതിലേയ്ക്ക് മാത്രമായി ചുരുങ്ങിപ്പോകുമ്പോള്‍ സംരംഭത്തെ മനസിന്റെ സന്തോഷവും ആശ്വാസവുമായി കാണുന്ന ഒരു കൂട്ടം പേര്‍ നമുക്കുചുറ്റുമുണ്ട്. ജീവിതത്തിലെ ഒരുപിടി നല്ല മൂഹൂര്‍ത്തങ്ങളെയാണ് അവര്‍ അതിലൂടെ സൃഷ്ടിക്കുന്നത്. അത്തരത്തില്‍ തന്റെ സംരംഭങ്ങളെ ജീവിതത്തോട് ചേര്‍ത്തുവെച്ചിരിക്കുകയാണ് കൊല്ലം തട്ടാമല സ്വദേശിയായ സെറിം ബീഗം.
അധ്യാപികയായ സെറിന്‍ മോണ്ടിസോറി പൂര്‍ത്തിയാക്കിയ സമയത്താണ് അവിചാരിതമായി കോവിഡ് കാലമെത്തുന്നത്. ലോക്ഡൗണോടെ വീടിനുള്ളില്‍ ഒതുങ്ങിപ്പോയ സെറിം വിരസത മാറ്റാനായാണ് അന്ന് അധികം പ്രചാരത്തിലില്ലാതിരുന്ന ഗിഫ്റ്റ് ഹാമ്പറുകള്‍ ഓര്‍ഡര്‍ അനുസരിച്ച് എത്തിച്ചുനല്‍കുന്ന സംരംഭം ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചത്. വീട്ടുകാരുടെ പൂര്‍ണ പിന്തുണകൂടി ലഭിച്ചതോടെ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘Z Royal Hampers’ എന്ന പേരില്‍ തന്റെ ആദ്യസംരംഭം സെറിന്‍ ആരംഭിച്ചു. ലോക്ഡൗണായതിനാല്‍ വീടിന് പുറത്തേയ്ക്ക് ഇറങ്ങാന്‍ സാധിക്കാതെവന്ന നിരവധി പേര്‍ക്ക് തങ്ങളുടെ പ്രീയപ്പെട്ടവര്‍ക്കായി ഗിഫ്റ്റ് എത്തിച്ചു നല്‍കാനുള്ള മാര്‍ഗമായി മാറാന്‍ Z Royal Hampers ന് വളരെ വേഗം സാധിച്ചു.
ഒരു അധ്യാപിക കൂടിയായ സെറിമിന്റെ എക്കാലത്തെയും വലിയ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു സ്‌കൂള്‍ ആരംഭിക്കുക എന്നത്. കോവിഡ് കാലം അവസാനിച്ചതോടെ തന്റെ സ്വപ്‌നത്തിന്റെ ആദ്യപടി എന്ന നിലയില്‍ കുഞ്ഞുങ്ങളെ ഏറെ സ്‌നേഹിക്കുന്ന സെറിം ഒരു കിന്റര്‍ഗാര്‍ഡന്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. അങ്ങനെ രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് ‘Sparkles Kindergarten’ എന്ന സ്ഥാപനം സെറിം പടുത്തുയര്‍ത്തിയത്. കുട്ടികളോടൊപ്പം സമയം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്ന സെറിമിന് ഇത് മനസിന്റെ സന്തോഷം കൂടിയാണ്.
ഡെ കെയര്‍, പ്ലേ സ്‌കൂള്‍, എല്‍.കെ.ജി, യു.കെ.ജി എന്നിവയാണ് ‘Sparkles Kindergarten’ ല്‍ ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. ഭാഗികമായി മോണ്ടിസോറി അനുസരിച്ചാണ് ഇവിടെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. സ്ഥാപനം ആരംഭിച്ച് ചെറിയ കാലയളവിനുള്ളില്‍ തന്നെ ഈ മേഖലയില്‍ ജനശ്രദ്ധ നേടാന്‍ Sparkles Kindergarten ന് സാധിച്ചു.
ജീവിതത്തിലെ സന്തോഷങ്ങള്‍ക്ക് വളരെ പ്രാധാന്യം നല്‍കുന്ന സെറിം തന്റെ ഇരുസ്ഥാപനങ്ങളെയും മികച്ച രീതിയില്‍ തന്നെയാണ് ഇപ്പോള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. സെറിമിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ പിന്തുണ നല്‍കി മക്കളായ റയാനും ദിയയും കുടുംബവും കൂടെത്തന്നെയുണ്ട്.
ഫോണ്‍: 6282274440