Business ArticlesEntreprenuershipSuccess Story

സ്വപ്നങ്ങൾക്ക് നൂലിഴകളാൽ ജീവൻ നൽകിയ സംരംഭക : ‘അജിഷ ലുക്മാൻ’

വിവാഹത്തിനുശേഷം ജീവിതം മാറിമറിഞ്ഞ് പല സ്ത്രീകളെയും നമുക്ക് ചുറ്റുപാടിൽ നിന്ന് തന്നെ കണ്ടെത്താൻ കഴിയും. ചിലർ കുടുംബ ജീവിതവുമായി ഒതുങ്ങി കൂടുമ്പോൾ, മറ്റുചിലർ ഭർത്താവിന്റെ പൂർണ്ണപിന്തുണയോടെ തനിക്ക് നേടാൻ കഴിയുന്ന ഉയരങ്ങളെ ഒക്കെ കൈപ്പിടിയിൽ ഒതുക്കുവാൻ ശ്രമിക്കാറുണ്ട്. സാമ്പത്തിക ഉന്നമനവും സംരംഭകത്വവും ഒക്കെ തങ്ങൾക്കും സാധിക്കും എന്ന് തെളിയിച്ചു കാണിച്ച വനിതാ സംരംഭകരിൽ എന്നും അഭിമാനത്തോടെ പറയാൻ കഴിയുന്ന പേരാണ് പാലക്കാടുകാരി ‘അജിഷ ലുക്മാന്റേത്’.

പഠിച്ചതും മുന്നിൽ കണ്ടതും വേറിട്ട പ്രൊഫഷനായിരുന്നു എങ്കിൽ പോലും ഫാഷൻ ഡിസൈനിങ്ങിനോടുള്ള അടങ്ങാത്ത ആഗ്രഹമാണ് അജിഷയെ വസ്ത്രങ്ങളുടെ ലോകത്തേക്ക് കൊണ്ടെത്തിച്ചത്. ചെറുപ്പം മുതൽത്തന്നെ ഡിസൈനിങ്ങിനോടും തുന്നലിനോടും ഒരു പ്രത്യേക താല്പര്യം ഈ പെൺകുട്ടി കാത്തുസൂക്ഷിച്ചിരുന്നു. എന്നാൽ ആ ആഗ്രഹത്തിന് സ്വർണ നൂലിഴകളിൽ തീർത്ത സാഫല്യം ലഭിച്ചത് വിവാഹശേഷം ആണെന്ന് മാത്രം. വിവാഹം കഴിഞ്ഞപ്പോൾ വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങി കൂടാതെ തന്റെ ആഗ്രഹം ഭർത്താവിനെ അറിയിച്ചപ്പോൾ ഫാഷൻ ഡിസൈനിങ് പഠിക്കാനുള്ള പൂർണ്ണ പിന്തുണ ലുക്മാൻ നൽകി. അദ്ദേഹത്തിന്റെ തീരുമാനത്തിനൊപ്പം കുടുംബവും നിന്നപ്പോൾ അജിഷയ്ക്ക് തന്റെ മോഹങ്ങളൊക്കെ സ്വന്തമാക്കാനുള്ള ഊർജമാണ് ലഭിച്ചത്.

ഏതാണ്ട് നാലുവർഷം മാത്രമേ ആയിട്ടുള്ളൂ അജിഷ ‘സെല്ലാ ഡിസൈൻസ്’ എന്ന സ്ഥാപനവുമായി ആളുകൾക്കിടയിലേക്ക് ഇറങ്ങി ചെന്നിട്ട്. പക്ഷേ ഈ വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ധാരാളം കസ്റ്റമേഴ്സിനെ സ്വന്തമാക്കുവാൻ ഈ സംരംഭകയ്ക്ക് സാധിച്ചിട്ടുണ്ട്. വ്യത്യസ്തമായ ഡിസൈനിങ് രീതികളും കസ്റ്റമേഴ്സിനോടുള്ള സമീപനവും ഒക്കെയാണ് അജിഷയെ ഈ രംഗത്ത് കൂടുതൽ ഉറപ്പിച്ചു നിർത്തുന്ന ഘടകങ്ങൾ. സ്വന്തമായി ഡിസൈൻ ചെയ്ത വസ്ത്രങ്ങൾക്ക് പുറമേ കസ്റ്റമേഴ്സ്ഡ് വസ്ത്രങ്ങളും റെഡിമേഡ് വസ്ത്രങ്ങളും സെല്ലാ ഡിസൈൻസ് എന്ന തൻ്റെ ബൊട്ടീക്കിൽ അജിഷ കസ്റ്റമേഴ്സിനായി ഒരുക്കിയിരിക്കുന്നു.

കൊറോണക്കാലം മുതൽ ഓൺലൈൻ വസ്ത്ര വ്യാപാര രംഗത്തും തന്റെ സാന്നിധ്യം അറിയിക്കുവാൻ സാധിച്ച ഈ സംരംഭകയ്ക്ക് ഇന്നോളമുള്ള യാത്രയിൽ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്നിരുന്നാൽ പോലും കഠിനാധ്വാനവും ലക്ഷ്യത്തിലേക്ക് എത്താനുള്ള മനസ്സും ഉണ്ടെങ്കിൽ ആർക്കും തങ്ങളുടെ സ്വപ്നങ്ങൾ സഫലീകരിക്കാം എന്നതിന് തെളിവാണ് താനെന്ന് അജിഷ തുറന്നു പറയുന്നു. മാത്രവുമല്ല, ഇന്നത്തെ കാലത്ത് സ്ത്രീകൾ ഒരിക്കലും വീടുകൾക്കുള്ളിൽ തളച്ചിടപ്പെടരുതെന്നും വിശാലമായ ലോകത്ത് തങ്ങളാൽ കഴിയുന്ന രീതിയിൽ സാമ്പത്തിക വരുമാനം നേടാൻ അവർ പരിശ്രമിക്കേണ്ടത് അനിവാര്യമാണെന്നുമാണ് ഒരു യുവ സംരംഭക എന്ന നിലയിൽ ഇവർക്ക് പറയാനുള്ളത്.

കൂടുതൽ വിവരങ്ങൾക്ക്:
https://www.instagram.com/zella_design_studio?igsh=MWs4NWloemp1dnE4Zw%3D%3D&utm_source=qr

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button