പ്രതിസന്ധികളില്‍ നിന്ന് വിജയം കുറിച്ച വിമല്‍ കുമാര്‍ എന്ന സംരംഭകന്‍
പരാജയങ്ങളിലും പ്രതിസന്ധികളിലും പതറാതെ നിന്നവരാണ് എല്ലാ കാലവും വിജയത്തിന്റെ ഭാഗമായി തീര്‍ന്നിട്ടുള്ളത്. വിജയിക്കുമെന്ന ആത്മവിശ്വാസവും ജയിക്കാനുള്ള പ്രയത്‌നവും ഏതൊരാളെയും വിജയത്തിലേക്ക് നയിക്കുക തന്നെ ചെയ്യും. അത്തരത്തില്‍ പ്രതിസന്ധികളെ തരണം ചെയ്ത് ഒരു ബിസിനസ് സാമ്രാജ്യം തന്നെ പടുത്തുയര്‍ത്തിയ ഒരു സംരംഭകനുണ്ട്.
നെടുമങ്ങാട് സ്വദേശിയായ വിമല്‍ കുമാര്‍ 10 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷമാണ് സ്വന്തമായി ഒരു സംരംഭം എന്ന സ്വപ്‌നവുമായി നാട്ടിലേക്ക് എത്തുന്നത്. ഒരു ഇന്റര്‍ലോക് മനുഫാക്ച്ചറിങ് യൂണിറ്റ് ആയിരുന്നു വിമല്‍ കുമാര്‍ ആദ്യമായി ആരംഭിച്ചത്. എന്നാല്‍ ഒരു സംരംഭകന്‍ തുടക്ക കാലത്ത് എന്തൊക്കെ പ്രതിസന്ധികള്‍ കേരളത്തില്‍ നേരിടുമോ ആ പ്രതിസന്ധികളൊക്കെയും ഇദ്ദേഹത്തിന് നേരിടേണ്ടി വന്നു.
ഒരുപാട് പ്രതീക്ഷകളോടെ തുടങ്ങിയ സംരംഭം സാമ്പത്തിക പ്രതിസന്ധിയിലേക്കും കടങ്ങളിലേക്കും വിമല്‍ കുമാറിനെ എത്തിച്ചു. എന്നാല്‍ അവയില്‍ പതറാതെ മുന്നോട്ട് പോവുകയായിരുന്നു വിമല്‍ കുമാര്‍ ചെയ്തത്. വീണ്ടും നിത്യവരുമാനത്തിനായി ചെറിയ രീതിയില്‍ ‘AERAYIL FOOD’ എന്ന ചെറിയ ബിസിനസ് വിമല്‍ ആരംഭിച്ചു. ചോറും കറികളും 50 രൂപയ്ക്ക് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുക എന്നതായിരുന്നു ആ ആശയം.
ചെറിയ രീതിയില്‍ ആരംഭിച്ചതാണെങ്കിലും കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ധാരാളം കസ്റ്റമേഴ്‌സിനെ സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിച്ചു. വിവിധ തരം ഭക്ഷണ വിഭവങ്ങളെ ഇവര്‍ പിന്നീട് ഉള്‍പ്പെടുത്തുകയും ‘ഫുഡ് ബിസിനിസി’നെ വിജയത്തിലേക്ക് എത്തിക്കുകയും ചെയ്തു. അതിന് ശേഷം AERAYIL INDUSTRY എന്ന ഇന്റര്‍ലോക് മനുഫാക്ച്ചറിങ് യൂണിറ്റും പിന്നീട് ‘മിറാന്‍സിന്‍ഫ്രാ ‘എന്ന സ്‌കഫോര്‍ഡിങ് റെന്റല്‍ ബിസിനസും വിമല്‍ കുമാര്‍ ആരംഭിച്ചു. പരാജയത്തില്‍ തോറ്റ് പിന്മാറാതെ നിന്ന വിമല്‍കുമാര്‍ കഷ്ടപ്പാടുകളിലൂടെയും കഠിന പ്രയത്‌നത്തിലൂടെയും ഇന്ന് പടുത്തുയര്‍ത്തിയത് ഒരു വിജയ സംരംഭമാണ്.
ഭാര്യ സരിതയുടെയും കുടുംബത്തിന്റെയും പിന്തുണ കൊണ്ടാണ് ഇത്ര വിജയം നേടാന്‍ വിമല്‍ കുമാര്‍ എന്ന സംരംഭകന് കഴിഞ്ഞത്. ബിസിനസിനോട് അതിയായ താത്പര്യം മാത്രം പോരാ, പ്രതിസന്ധികള്‍ നേരിടാനുള്ള മനസും ആവശ്യമാണെന്ന് വിമല്‍ കുമാര്‍ സ്വന്തം ജീവിതം കൊണ്ട് വ്യക്തമാക്കുന്നു. ഏത് പ്രയാസത്തിലും കാലിടറാതെ നിന്നാല്‍ വിജയം നമ്മെ തേടിയെത്തും എന്നതിന് ഉദാഹരണമാണ് ഈ സംരംഭകന്‍!